ട്രെയിന്‍ യാത്രക്കാരന്റെ സ്വയംഭോഗം; പരാതിപ്പെട്ടപ്പോള്‍ അധികൃതര്‍ ചിരിച്ചെന്ന് യുവതിയുടെ പരാതി

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ട്രെയിന്‍ യാത്രയ്ക്കിടെ സ്ത്രീകളെ അസഭ്യം പറയുകയും സ്ത്രീകള്‍ക്ക് മുന്നില്‍വെച്ച് സ്വയംഭോഗം ചെയ്യുകയും ചെയ്തയാള്‍ക്കെതിരെ റെയില്‍വെ അധികൃതര്‍ യാതൊരു നടപടിയുടെ എടുത്തില്ലെന്ന് യുവതിയുടെ ആരോപണം. ബെംഗളുരു സ്വദേശിനിയായ യുവതിയാണ് ആരോപണവുമായി ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്.

മുംബൈ ബോറിവലിയില്‍ നിന്നും ട്രെയിനില്‍ കയറിയതായിരുന്നു യുവതി. സ്ത്രീകളുടെ കമ്പാര്‍ട്ടുമെന്റിലാണ് യാത്ര. ഇതേ കമ്പാര്‍ട്ട്‌മെന്റില്‍ ഭിന്നശേഷിക്കാരനായ ഒരു യാത്രക്കാരനുമുണ്ടായിരുന്നു. നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്ന ഇയാള്‍ സമീപമുള്ള സീറ്റിലിരുന്ന് സ്ത്രീകളെ അസഭ്യം പറഞ്ഞു. അവഗണിച്ചപ്പോള്‍ സ്വയംഭോഗം ചെയ്യുകയായിരുന്നു.

lady1

യുവതി ഉടന്‍ സഹയാത്രികരില്‍ നിന്നും ഫോണ്‍നമ്പര്‍ വാങ്ങി റെയില്‍വെ ഹെല്‍പ് ലൈനില്‍ വിളിച്ചു. എന്നാല്‍, കാര്യം പറഞ്ഞപ്പോള്‍ അവര്‍ ചിരിക്കുകയായിരുന്നെന്നും യാതൊരു നടപടിയും എടുത്തില്ലെന്നും യുവതി പറഞ്ഞു. യുവതി പരാതിപ്പെട്ടതോടെ ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പറയുന്നു.

സംഭവം വിവാദമായതോടെ പ്രതിയെ പിടികൂടാനുള്ള അന്വേഷണം തുടങ്ങിയതായി റെയില്‍വെ അറിയിച്ചു. യുവതിയുടെ പരാതിപ്രകാരമുള്ള സ്ഥലത്തെ സിസിടിവി ക്യാമറകള്‍ ഇതിനായി പരിശോധിക്കുകയാണ്. ഇതുവഴി യാത്രക്കാരനെ എളുപ്പം പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് റെയില്‍വെ പോലീസ്. അതേസമയം, ട്രെയിനുകളില്‍ വര്‍ദ്ധിച്ചുവരുന്ന സ്ത്രീ പീഡനങ്ങള്‍ക്ക് കാരണം അധികൃതരുടെ മോശം നിലപാടാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് യുവതി പറഞ്ഞു. യുവതിയുടെ അഭിപ്രായം ശരിവെക്കുകയാണ് സോഷ്യല്‍ മീഡിയയും.

English summary
Man masturbates at woman on Mumbai local train and threatens rape, official laughs off complaint
Please Wait while comments are loading...