യൂബറിനെയും സുഹൃത്തിനെയും പറ്റിച്ചു! യാത്രക്കാരിയെ പീഡ‍ിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

  • Written By:
Subscribe to Oneindia Malayalam

ദില്ലി: യൂബര്‍ ഡ്രൈവര്‍ ചമഞ്ഞെത്തിയ യുവാവ് 26 കാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഹരിയാണയ്ക്ക് സമീപത്തുനിന്ന് ക്യാബില്‍ കയറിയ യുവതിയെയാണ് ഡ്രൈവര്‍ കാറില്‍ അടച്ചിട്ട് പീഡിപ്പിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം. യാത്രാമധ്യേ യുവതിയ്ക്ക് ദുരനുഭവമുണ്ടായതോടെ യുബര്‍ ഡ്രൈവര്‍ ചമഞ്ഞെത്തിയ ഡ്രൈവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനുള്ള പിന്തുണ പ്രഖ്യാപിച്ച് കമ്പനിയും രംഗത്തെത്തിയിട്ടുണ്ട്. കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ അന്വേണത്തിന് എല്ലാത്തരത്തിലുള്ള പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ ഡ്രൈവര്‍ ഇതിനകം തന്നെ അറസ്റ്റിലായിട്ടുണ്ട്.

22 കാരനാണ് സംഭവത്തില്‍ അറസ്റ്റിലായിട്ടുള്ളത്. സുഹൃത്തിന്റെ യൂബറില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം ഉപയോഗിച്ചാമ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഹരിയാണയില്‍ നിന്നാണ് കുറ്റവാളി അറസ്റ്റിലാവുന്നത്. കാറില്‍ മദ്യപിച്ച നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയിട്ടുള്ളത്.

 സംഭവം മാര്‍ച്ചില്‍

സംഭവം മാര്‍ച്ചില്‍


മാര്‍ച്ച് ആറിന് ഹരിയാണയിലെ കുണ്ട് ലിയില്‍ നിന്ന് രോഹണിയിലെ താമസസ്ഥലത്തേയ്ക്ക് യൂബര്‍ വിളിച്ചപ്പോഴായിരുന്നു സംഭവം. മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ അഡ്വൈസറായി ജോലി ചെയ്തുുവരികയാണ് അതിക്രമത്തിന് ഇരയായ യുവതി. ബുക്ക് ചെയ്ത കാര്‍ എത്തിയപ്പോള്‍ നമ്പര്‍ പ്ലേറ്റിലും ആപ്പില്‍ ലഭിച്ച ഫോട്ടോയിലും വ്യത്യാസമുള്ളതായി തോന്നിയെന്ന് യുവതിയെ ഉദ്ധരിച്ച് പോലീസ് പറയുന്നു. കമേഴ്സ്യല്‍ നമ്പര്‍ പ്ലേറ്റിന് പകരം വാഹനത്തിന് വെള്ള നിറത്തിലുള്ള നമ്പര്‍ പ്ലേറ്റായിരുന്നു ഉണ്ടായിരുന്നത്. വാഹനത്തിന്റേത് ടിന്റഡ് ഗ്ലാസായിരുന്നുവെന്നും യുവതി പറയുന്നു. അതിന് പുറമേ വ്യത്യസ്ത റൂട്ടിലാണ് വാഹനം സ‍ഞ്ചരിച്ചിരുന്നതെന്നും സംശയത്തിന് ഇടനല്‍കിയിരുന്നു. കുറ്റക്കാരനായ ഡ്രൈവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കമ്പനി ഉറപ്പുനല്‍കിയിട്ടുണ്ട്.

 വാഹനത്തില്‍ വച്ച് ഭീഷണിപ്പെടുത്തി

വാഹനത്തില്‍ വച്ച് ഭീഷണിപ്പെടുത്തി


ട്രാഫിക് സിഗ്നലില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ കാറില്‍ നിന്നിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ കാര്‍ ലോക്ക് ചെയ്ത ഡ്രൈവര്‍ ഭീഷണി മുഴക്കുകയായിരുന്നുവെന്നും യുവതി പോലീസിനോട് വെളിപ്പെടുത്തി. ഡ്രൈവര്‍ യാത്രാ മധ്യേ നിരന്തരം മദ്യപിച്ചിരുന്നതായും ആളൊഴിഞ്ഞ പ്രദേശത്ത് എത്തിയപ്പോള്‍ പെരുമാറ്റത്തില്‍ അപാകത അനുഭവപ്പെട്ടിരുന്നുവെന്നും യുവതി പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. പിന്നീട് ജിടികെ ഡിപ്പോയിലെ സിഎന്‍ജി സ്റ്റേഷന് സമീപത്തെത്തിയപ്പോള്‍ യുവതി കാറില്‍ നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ ഡ്രൈവര്‍ വാഹനമെടുത്ത് മുങ്ങുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാര്‍ ഹരിയാണയിലെ സോണിപ്പത്തില്‍ നിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. മദ്യപിച്ച് വാഹനത്തില്‍ കിടന്നുറങ്ങുന്ന നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്. മാര്‍ച്ച് 9, 10 ദിവസങ്ങളിലായി പോലീസ് നടത്തിയ തിരച്ചിലിലാണ് സഞ്ജീവ് എന്ന സഞ്ജു അറസ്റ്റിലാവുന്നത്.

 കാറോടിച്ചത് ഡ്രൈവിംഗ് ലൈസന്‍സില്ലാതെ

കാറോടിച്ചത് ഡ്രൈവിംഗ് ലൈസന്‍സില്ലാതെ


ഹരിയാണയിലെ ഗണ്ണോര്‍ സ്വദേശിയാണ് യുവതിയിലെ തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ ഡ്രൈവര്‍. യൂബറിന്റെ രജിസ്റ്റര്‍ ചെയ്ത ഡ്രൈവറല്ലാത്ത ഇയാള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് പോലും ഇല്ലെന്ന് പോലീസ് നടത്തിയ അന്വഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതിന് പുറമേ വാഹനത്തിന് കമേഴ്സ്യല്‍ നമ്പര്‍ പ്ലേറ്റും ഉണ്ടായിരുന്നില്ല. വാഹനത്തിന്റെ ഉടമ യൂബറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഡ്രൈവര്‍ വാഹനം അറസ്റ്റിലായ സഞ്ജുവിന് കൈമാറുകയായിരുന്നുവെന്നും പോലീസ് പറയുന്നു. യൂബറില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം മറ്റൊരാള്‍ക്ക് കൈമാറിയ ഡ്രൈവറെ നീക്കം ചെയ്തതായി കമ്പനി വക്താവ് പ്രസ്താവയില്‍ വ്യക്തമാക്കി. ഈ സംഭവത്തോടെ ഡ്രൈവര്‍ കമ്പനിയുമായുള്ള ഉടമ്പടി ലംഘിച്ചതായും ഇത്തരം നടപടികള്‍ അനുവദിക്കാനാവില്ലെന്നും കമ്പനി വ്യക്തമാക്കി.

 കര്‍ശന നടപടിയെന്ന് യുബര്‍

കര്‍ശന നടപടിയെന്ന് യുബര്‍

രജിസ്റ്റര്‍ ചെയ്ത ഡ്രൈവര്‍ക്ക് ഇനി ആപ്പില്‍ പ്രവേശനമുണ്ടാകില്ലെന്ന് വ്യക്തമാക്കിയ യൂബര്‍ കുറ്റക്കാരനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഉറപ്പുനല്‍കിയിട്ടുണ്ട്. ഡ്രൈവിംഗ് ലൈസന്‍സ് പോലുമില്ലാത്ത ഒരാള്‍ക്ക് വാഹനം കൈമാറുകയും യാത്രാമധ്യേ യാത്രക്കാരിയ്ക്ക് നേരെ ലൈംഗികാതിക്രമത്തിന് മുതിരുകയും ചെയ്ത സംഭവത്തിലാണ് യൂബര്‍ നിലപാട് കടുപ്പിച്ചിട്ടുള്ളത്. അന്വേഷണത്തിന് സഹായിക്കുന്ന എന്ത് വിവരങ്ങളും ലോ എന്‍ഫോഴ്സ്മെന്റ് കൈമാറാനും തങ്ങള്‍ ഒരുക്കമാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.


ചുണ്ട് ഹൃദയാകൃതിയിലെങ്കില്‍ തീക്ഷ്ണ വികാരങ്ങളുള്ളവര്‍: ചുണ്ടുകളെക്കുറിച്ച് നിങ്ങളറിയേണ്ട ഏഴ് കാര്യങ്ങള്‍

പുരുഷന് പ്രണയമെങ്കില്‍ ശരീര ഭാഷയിലറിയാം! മേടം രാശിക്കാര്‍ പ്രണയമറിയിക്കാന്‍ വ്യത്യസ്തത കണ്ടെത്തും!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
A 22-year-old Uber driver was arrested for allegedly abducting and sexually harassing a woman after she boarded his cab in neighbouring Haryana, the police said on Monday.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്