Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളെ 15 ദിവസം തുടര്‍ച്ചയായി ബലാത്സംഗം ചെയ്ത 37കാരന് 10 വര്‍ഷം തടവും പിഴയും

വിജയവാഡ: പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ കോടതി 10 വര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ചു. തടവ് ശിക്ഷയ്‌ക്കൊപ്പം 1 ലക്ഷം രൂപ പിഴയൊടുക്കാനും കോടതി ഇയാളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഷെയ്ഖ് മസ്താന്‍ വാലി എന്ന 37കാരനെയാണ് കോടതി തടവിനും പിഴയ്ക്കും ശിക്ഷിച്ചത്. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് സംഭവം.

മകളെ ബലാത്സംഗം ചെയ്ത കേസില്‍ കഴിഞ്ഞ വര്‍ഷമാണ് വാലിയെ പോലീസ് അറസ്റ്റ് ചെയ്തത് എന്ന് കമ്മീഷണര്‍ ഓഫീസ് പുറത്ത് വിട്ട പത്രക്കുറിപ്പില്‍ പറയുന്നു. കൃഷ്ണ ജില്ലയിലെ വല്ലൂരുപാലത്താണ് ഇയാള്‍ താമസം. മേസ്തിരിപ്പണിയാണ്. 37കാരനായ വാലി വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ്. ഒരു മകനും ഒരു മകളും. ഭാര്യയും മക്കളും ഏറെക്കാലമായി ഭാര്യയുടെ വീട്ടിലാണ് താമസം.

rape

കഴിഞ്ഞ വര്‍ഷം ഇയാള്‍ ഭാര്യയുടെ വീട്ടിലെത്തി മകളെ തന്നോടൊപ്പം കുറച്ച് ദിവസം താമസിക്കാന്‍ വിടണമെന്ന് ആവശ്യപ്പെട്ടു. ഭാര്യ ഇത് അനുസരിക്കുകയും മകളെ അച്ഛനൊപ്പം വിടുകയും ചെയ്തു. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ ഇയാള്‍ ശാരീരികമായി ഉപദ്രവിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി. ഏതാണ്ട് 15 ദിവസത്തോളം ഇയാള്‍ മകളെ ബലാത്സംഗം ചെയ്തത്രെ.

തിരിച്ചെത്തിയ ശേഷം മകള്‍ നടന്ന സംഭവമെല്ലാം അമ്മയോട് പറയുകയായിരുന്നു. തുടര്‍ന്ന് വാലിയുടെ ഭാര്യ ഭര്‍ത്താവിനെതിരെ പരാതിയുമായി തൊട്‌ലവല്ലൂര്‍ പോലീസ് സ്‌റ്റേഷിനില്‍ എത്തി. 2015 സെപ്തംബര്‍ 2നാണ് വാലിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവില്‍ ചൊവ്വാഴ്ചയാണ് കോടതി വാലിയെ 10 വര്‍ഷം തടവിനും 1 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചത്. പിഴത്തുകയില്‍ നിന്നും 75000 രൂപ പെണ്‍കുട്ടിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+