കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തി കട്ടിലിനുള്ളില്‍ ഒളിപ്പിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെയും കാമുകിയെയും പോലീസ് അറസ്റ്റ് ചെയ്തു. ദില്ലി ഈസ്റ്റ് ലക്ഷ്മി നഗറിലാണ് സംഭവം. ഫിറോസ് ഖാന്‍, സുമന്‍ അലിയാസ് പൂജ എന്നിവരാണ് അറസ്റ്റിലായത്. ഫിറോസ് ഖാന്റെ ഭാര്യ ഹലീമയെ ഇരുവരും ചേര്‍ന്ന് കട്ടിലിനടിയിലെ ബോക്‌സില്‍ ഒളിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

കട്ടിലിനടിയിലെ പെട്ടിയില്‍ ഒളിപ്പിച്ചശേഷം ഇരുവരും രണ്ടുദിവസം പതിവുപോലുള്ള ജീവിതമാണ് നയിച്ചത്. അതേ കട്ടിലില്‍ ഉറങ്ങുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും വീട്ടിലെത്തിയ അതിഥികളെ സ്വീകരിക്കുകയും ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കൊലപാതകം. ഇതിനുശേഷം വെള്ളിയാഴ്ച രാത്രി ഇരുവരും ചേര്‍ന്ന് മൃതദേഹം നീക്കം ചെയ്യുകയായിരുന്നു.

murder

ഒരു ബാഗിലാക്കിയ മൃതദേഹം അടുത്തുള്ള മാലിന്യക്കൂമ്പാരത്തിലേക്ക് മാറ്റി ഇരുവരും ഫ് ളാറ്റ് പൂട്ടി സ്ഥലംവിട്ടു. പിറ്റേദിവസം മൃതദേഹം കണ്ടെടുത്തതോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്ത്രീ ആരാണെന്ന് തിരിച്ചറിഞ്ഞതോടെ കാണാതായ ഭര്‍ത്താവിനെക്കുറിച്ചും ഒപ്പമുണ്ടായിരുന്ന സ്ത്രീയെക്കുറിച്ചുമായി അന്വേഷണം.

ഇവരുടെ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തിരുന്നതിനാല്‍ കണ്ടെത്തുക പ്രയാസമായിരുന്നു. ഒടുവില്‍ അവസാനം ഫോണ്‍ സ്വിച്ച് ഓണ്‍ ആയിരുന്ന ഷക്കര്‍പൂരില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ കുടുങ്ങുകയായിരുന്നു. കാമുകിയും ഭര്‍ത്താവുമായുണ്ടായ കലഹത്തിനിടെ സ്ത്രീയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസിന് നല്‍കിയ മൊഴി. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

English summary
Man strangles wife over affair in Delhi’s Laxmi Nagar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X