Get Updates
Get notified of breaking news, exclusive insights, and must-see stories!

സംശയരോഗം: 55കാരിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു

ആഗ്ര: സംശയ രോഗിയായ ഭര്‍ത്താവ് മധ്യവയസ്‌കയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ ആഗ്രയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ദുംഗര്‍ സിംഗ് എന്ന 62 കാരനാണ് 55 കാരിയായ രമാവതിയെ അതിക്രൂരമായ രീതിയില്‍ കൊലപ്പെടുത്തിയത്. സംഭവശേഷം വീട് പൂട്ടിയിട്ട് ഇയാള്‍ നാടുവിട്ടു.

കഴുത്ത് കുത്തിക്കീറിയും ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചും ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിക്കീറാനും ഇയാള്‍ ശ്രമം നടത്തിയതായി പോലീസ് പറഞ്ഞു. ഏകദേശം 20 തവണയാണ് ഇയാള്‍ ഇരുമ്പ് വടി കൊണ്ട് ഭാര്യയുടെ തലയ്ക്ക് അടിച്ചതത്രെ. സംശയരോഗമാണ് ഇയാളെക്കൊണ്ട് ഇത്തരത്തില്‍ ഒരു ക്രൂരകൃത്യം നടത്തിയത് എന്ന് അയല്‍ക്കാര്‍ പറഞ്ഞു.

uttar-pradesh

സംശയരോഗിയായ ഇയാള്‍ ഭാര്യയെ വീടിന്റെ പുറത്തിറങ്ങാന്‍ പോലും അനുവദിക്കാറുണ്ടായിരുന്നില്ലത്രെ. വാതില്‍ക്കല്‍ നില്‍ക്കുന്നതെങ്കിലും കണ്ടുപോയാല്‍ ബോധം പോകുന്നത് വരെ ഇയാള്‍ ഭാര്യയെ മര്‍ദ്ദിക്കുമായിരുന്നു എന്നും അയല്‍ക്കാര്‍ പറഞ്ഞു. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ ദുംഗാര്‍ സിംഗും ഭാര്യയും തമ്മില്‍ വഴക്കുണ്ടായി.

സംഭവസമയത്ത് ദുംഗാര്‍ സിംഗിന്റെ മരുമകളും കുട്ടികളും വീട്ടില്‍ ഉണ്ടായിരുന്നു. ഇവരെ മുറിയില്‍ പൂട്ടിയിട്ടാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. നേരം വെളുത്തപ്പോള്‍ അമ്മായിയമ്മ മരിച്ചുകിടക്കുന്ന കാഴ്ച കണ്ട് ഇവര്‍ ബഹളം വെച്ച് അയല്‍ക്കാരെ വിവരം അറിയിക്കുകയായിരുന്നു. ദുംഗര്‍ സിംഗിന് വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+