കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈല്‍ കൊടുത്തില്ല, ഭാര്യയെ ടെറസില്‍ നിന്നും താഴേക്കെറിഞ്ഞു

Google Oneindia Malayalam News

ഇന്‍ഡോര്‍: ഭാര്യയുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നത് ഭര്‍ത്താവിന്റെ അവകാശമാണോ. ഭര്‍ത്താവ് ചോദിക്കുമ്പോള്‍ ഭാര്യ മൊബൈല്‍ ഫോണ്‍ കൊടുത്തില്ലെങ്കില്‍ എന്ത് പറ്റും. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ശ്രീനികേതിനില്‍ ആണെങ്കില്‍ ചിലപ്പോള്‍ ഇങ്ങനെ പറ്റും. എങ്ങനെയെന്നോ, ഭര്‍ത്താവ് നിങ്ങളെ എടുത്ത് ടെറസ്സില്‍ നിന്നും താഴേക്ക് എറിയും.

സംഗതി തമാശയായി എടുക്കല്ലേ, സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ദീപമാല ശര്‍മ എന്ന 30 കാരി ജീവന് വേണ്ടി മല്ലടിക്കുകയാണ്. പുതുതായി പണി കഴിപ്പിച്ച ഇരുനില ബംഗ്ലാവിന്റെ ടെറസ്സില്‍ നിന്നുമാണ് ദീപമാല ശര്‍മയെ ഭര്‍ത്താവ് താഴേക്ക് തള്ളിയിട്ടത്. രാവിലെ ടെറസ്സില്‍ ഇരുന്ന് ചായ കുടിക്കുകയായിരുന്നു ഇരുവരും. ദീപമാലയുടെ ഫോണില്‍ വന്ന ഒരു എസ് എം എസ് കാണണമെന്ന് ഭര്‍ത്താവ് വാശിപിടിച്ചതാണ് വഴക്കിന്റെ തുടക്കം.

mobile-call.

കുറെ ദിവസമായി ദീപമാല തന്റെ ഫോണ്‍ പരിശോധിക്കാന്‍ ആനന്ദ് ശര്‍മയെ അനുവദിക്കാറുണ്ടായിരുന്നില്ലത്രേ. വഴക്കിനൊടുവില്‍ ദീപമാലയെ ആനന്ദ് ടെറസ്സില്‍ നിന്നും തള്ളി താഴെയിടുകയായിരുന്നു. കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും കനത്ത പരിക്കേറ്റ ദീപമാലയെ ആനന്ദ് ശര്‍മ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ടെറസ്സില്‍ നിന്നും വഴുതി വീണു എന്നാണ് ഇയാള്‍ ആശുപത്രിയില്‍ പറഞ്ഞത്.

എന്നാല്‍ ആശുപത്രിയില്‍ വെച്ച് ബോധം വീണ ദീപമാല നടന്ന സംഭവങ്ങള്‍ ഡോക്ടര്‍മാരെയും പിന്നീട് പോലീസിലും അറിയിച്ചു. കൊലപാതക ശ്രമത്തിന് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. തിങ്കളാഴ്ച ഇയാളില്‍ നിന്നും പോലീസ് മൊഴിയെടുത്തു. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ ദീപമാല ശര്‍മ അപകടനില തരണം ചെയ്തിട്ടില്ല എന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.

English summary
Man throws wife from bungalow’s terrace for refusing to let him check her phone in Inodre, Madhya Pradesh. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X