ഒസാമയ്ക്കും ആധാർ വേണം , താമസം ജയ്പൂരിൽ , ഫോട്ടോയും റെഡി, പക്ഷേ !!!

  • By: മരിയ
Subscribe to Oneindia Malayalam

ജയ്പൂര്‍: ഒസാമ ബിന്‍ലാദന്റെ പേരില്‍ ആധാര്‍കാര്‍ഡ് എടുക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. 35 വയസ്സുള്ള സദ്ദാം മന്‍സൂരി എന്ന യുവാവാണ് കൃത്രിമം കാണിയ്ക്കാന്‍ നോക്കിയത്. പാന്‍കാര്‍ഡും, റേഷന്‍കാര്‍ഡും എടുത്ത് നല്‍കുന്ന ഏജന്‍സി നടത്തുകയായിരുന്നു ഇയാള്‍.

Osama Binladan

സ്വന്തം മേല്‍വിലാസമാണ് ഒസാമയുടേത് എന്ന പേരില്‍ അപേക്ഷയ്‌ക്കൊപ്പം നല്‍കിയിരുന്നത്. ഗൂഗിളില്‍ നിന്ന് എടുത്ത ഫോട്ടോയും ഒപ്പം നല്‍കിയിരുന്നു. എന്നാല്‍ വിരലടയാളം അപേക്ഷയ്‌ക്കൊപ്പം ഉണ്ടായിരുന്നില്ല.

ആധാര്‍ കാര്‍ഡ് നല്‍കുന്നതിന് മുന്നോടിയായി അപേക്ഷകന്റെ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥര്‍ ഈ കാര്യങ്ങൾ ശ്രദ്ധിച്ചത്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സിനിമാ താരങ്ങളുടേയും മറ്റും പേരില്‍ ആധാര്‍ കാര്‍ഡ് പുറത്തിറങ്ങിയതായി കണ്ടെത്തും, അതുപോലൊന്നും സംഘടിപ്പിയ്ക്കാനാണ് താനും ശ്രമിച്ചതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.

English summary
Man tried to get Aadhar card in Osma Binladan's name.
Please Wait while comments are loading...