കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 വയസ്സുകാരിയെ അച്ഛന്‍ ജീവനോടെ കുഴിച്ചുമൂടി

Google Oneindia Malayalam News

അഗര്‍ത്തല: കേരളത്തിനെക്കാളും സാക്ഷരതയുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല, അതിര്‍ത്തി സംസ്ഥാനമായ ത്രിപുരയില്‍ പെണ്‍കുട്ടികള്‍ ഉണ്ടാകുന്നത് പോലും ഇഷ്ടമില്ലാത്ത ആളുകളുണ്ട്. അല്ലെങ്കില്‍ പത്തുവയസ്സുകാരിയായ മകളെ ജീവനോടെ കുഴിച്ചുമൂടി കൊല്ലാന്‍ ശ്രമിക്കുമോ. ഇന്ത്യ - ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള ഗ്രാമത്തിലാണ് ക്രൂരമായ ഈ സംഭവം നടന്നത്.

അബുള്‍ ഹസ്സന്‍ എന്ന ആളാണ് പത്തുവയസ്സ് പ്രായമുള്ള മകളെ ജീവനോടെ കുഴിച്ചുമൂടിയത്. പെണ്‍മക്കളെ ഇഷ്ടമില്ലാത്തത് കൊണ്ടാണ് ഇയാള്‍ ഈ കടുംകൈ ചെയ്തത് എന്നാണ് പോലീസ് പറയുന്നത്. വീട്ടില്‍ മറ്റാരുമില്ലാത്ത തക്കം നോക്കി വീടിന് പിന്നില്‍ കുഴികുത്തി മകളെ മൂടുകയായിരുന്നു. കൈയും കാലും കെട്ടി വായില്‍ പ്ലാസ്റ്ററും ഒട്ടിച്ചാണ് ഇയാള്‍ മകളെ കുഴിയിലിട്ടത്.

crime

നെഞ്ചറ്റം വരെ മൂടിക്കഴിഞ്ഞപ്പോഴേക്കും ഹസ്സന്റെ ഭാര്യ വീട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് ഇയാള്‍ മുളകൊണ്ടുണ്ടാക്കിയ ഒരു ചെണ്ടയെടുത്ത് മകളെ മൂടിയ ശേഷം ഒന്നുമറിയാത്ത പോലെ വീട്ടിലേക്ക് വന്നു. കുട്ടിയെ പിന്നീട് കുഴിച്ചുമൂടാനായിരുന്നു ഇയാളുടെ പരിപാടി. മകളെ കാണാതെ സംശയം തോന്നിയ അമ്മ ഒച്ച വെച്ച് ആളെക്കൂട്ടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

അയല്‍ക്കാര്‍ നടത്തിയ തിരച്ചിലിലാണ് വീടിന് പിന്നിലെ കുഴിയില്‍ നിന്നും കുട്ടിയെ കണ്ടെടുത്തത്. പോലീസിനെ ഏല്‍പ്പിക്കുന്നതിന് മുന്‍പ് നാട്ടുകാര്‍ ഇയാളെ വേണ്ട പോലെ കൈകാര്യം ചെയ്തിട്ടുണ്ട്. കൊലപാതക ശ്രമത്തിന് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.

English summary
A man has been arrested for trying to bury his 10-year-old daughter alive in Tripura.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X