ദില്ലി റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് മന്ധ്വാതി എക്സ്പ്രസ് പാളം തെറ്റി.. ഒഴിവായത് വന്‍ ദുരന്തം!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: തലസ്ഥാന നഗരമായ ദില്ലിയിലെ തിരക്കേറിയ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് തീവണ്ടി പാളം തെറ്റി. വ്യാഴാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. മന്ധ്വാതി എക്‌സ്പ്രസിന്റെ ആറ് ബോഗികളാണ് പാളം തെറ്റിയത്. ആര്‍ക്കും ആളപായമില്ല.

TRAIN

വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. ദില്ലിയിൽ നിന്നും പുറപ്പെട്ട തീവണ്ടിയുടെ അവസാനത്തെ ആറ് ബോഗികളാണ് പാളം തെറ്റിയത്. സംഭവത്തിൽ ആർക്കും അപകടം ഒന്നും ഉണ്ടായിട്ടില്ല. പാളം തെറ്റിയ ബോഗികൾ പുനസ്ഥാപിച്ച ശേഷം രാത്രി 1 മണിയോടെ തീവണ്ടി പുറപ്പെട്ടു. അപകട കാരണം എന്താണെന്ന് ഇനിയും വ്യക്തമല്ലെന്ന് ബന്ധപ്പെട്ടവർ പ്രതികരിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Six coaches of Manduadih Express train derails at New Delhi Railway station; No injuries or casualties reported.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്