കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാരീസ് തീവ്രവാദി ആക്രമണം കോണ്‍ഗ്രസിന് സ്വാഭാവിക പ്രതികരണമോ?

Google Oneindia Malayalam News

രാജ്യത്തെ ഏറ്റവും വലിയ സെക്കുലര്‍ പാര്‍ട്ടികളിലൊന്നാണ് കോണ്‍ഗ്രസ് എന്നാണ് വെപ്പ്. സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം വരെ പറയാനുളള പാര്‍ട്ടി മുത്തശ്ശി. പക്ഷേ തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് തോല്‍വികള്‍ കോണ്‍ഗ്രസിനെ മതേതര ആശയങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ നിര്‍ബന്ധിതരാക്കിയിട്ടുണ്ടോ. ബി ജെ പി ആരോപിക്കുന്നത് പോലെ കോണ്‍ഗ്രസ് മതേതരം പ്രസംഗിക്കുകയും വര്‍ഗീയ രാഷ്ട്രീയം കളിക്കുകയുമാണോ ചെയ്യുന്നത്.

inc

പാരീസ് വെടിവെപ്പ്: തീവ്രവാദികള്ക്ക് ബിഎസ്പി നേതാവിന്റെ 51 കോടി!

ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് നടന്ന സോണിയാ ഗാന്ധി - ദില്ലി ഇമാം കൂടിക്കാഴ്ച മുതല്‍ മണിശങ്കര്‍ അയ്യരുടെ മുസ്ലിം തീവ്രവാദത്തെ പിന്താങ്ങുന്ന പ്രസ്താവന വരെ ഈ സംശയത്തിന് ആക്കം കൂട്ടുന്നവയാണ്. പാരീസില്‍ 12 പേരെ കൊലപ്പെടുത്തിയ തീവ്രവാദി ആക്രമണം ശിരോവസ്ത്രം നിരോധിച്ചതിന്റെ പ്രതികരണം മാത്രമാണ് എന്നാണ് മണിശങ്കര്‍ അയ്യര്‍ പറയുന്നത്. മുസ്ലിമുകളെ പാശ്ചാത്യ രാജ്യങ്ങള്‍ കൊല്ലുന്നതിനുള്ള മറുപടിയാണത്രെ തീവ്രവാദം.

mani-shankar-aiyar

പ്രവാചകന്റെ കാര്ട്ടൂണ് പ്രസിദ്ധീകരിച്ച മാധ്യമസ്ഥാപത്തില് തീവ്രവാദി ആക്രമണം; 12 മരണം

കോണ്‍ഗ്രസിലെ ഏതോ ഒരു നോതാവല്ല മണിശങ്കര്‍ അയ്യര്‍. മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള സീനിയര്‍ നേതാവാണ് അയ്യര്‍. നിലവില്‍ രാജ്യസഭാംഗവുമാണ്. മുസ്ലിം തീവ്രവാദത്തെ ന്യായീകരിക്കുന്ന വിവാദ പ്രസ്താവന നടത്തിയ അയ്യര്‍ക്കെതിരെ നടപടിയെടുക്കാനോ തിരുത്താനോ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. അയ്യരുടെ പ്രസ്താവനയെ തള്ളിക്കളയാന്‍ പോലും തയ്യാറാകാത്ത കോണ്‍ഗ്രസ് തങ്ങള്‍ക്ക് അങ്ങനെയും ഒരു അഭിപ്രായമുണ്ട് എന്ന് സമ്മതിക്കുകയാണോ ചെയ്യുന്നത്.

paris-shooting

ഇപ്പോള്‍ മാത്രമല്ല, പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരിക്കേ നരേന്ദ്ര മോദിയെ കോണ്‍ഗ്രസ് സമ്മേളന സ്ഥലത്ത് ചായവില്‍ക്കാന്‍ ക്ഷണിച്ചപ്പോഴും അയ്യര്‍ക്കെതിരെ കോണ്‍ഗ്രസ് ഒരക്ഷരം മിണ്ടിയിട്ടില്ല. ബി ജെ പി നേതാവ് നവ് ജ്യോത് സിംഗ് സിദ്ദു ട്വിറ്ററില്‍ പറഞ്ഞത് കോണ്‍ഗ്രസിലെ ഏറ്റവും വലിയ വിഡ്ഡിയാര് എന്ന കാര്യത്തില്‍ മണിശങ്കര്‍ അയ്യര്‍ ദിഗ്വിജയ് സിംഗിനോട് മത്സരിക്കുകയാണ് എന്നാണ്.

ഫ്രാന്സില് മുസ്ലീം ആരാധനാലയങ്ങള്ക്ക് നേരെ വ്യാപക ആക്രമണം, ഭീതിയോടെ മുസ്ലിങ്ങള്

കഴിഞ്ഞ ആഴ്ച പാക് ബോട്ട് ഗുജറാത്ത് തീരത്തിനടുത്ത് പൊട്ടിത്തെറിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് സംശയാസ്പദമാണ്. ബോട്ടില്‍ പാകിസ്താനില്‍ നിന്നുള്ള ഭീകരരാണ് എന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ പറഞ്ഞപ്പോള്‍ അതിന് തെളിവെവിടെ എന്നാണ് കോണ്‍ഗ്രസ് ചോദിച്ചത്. ബോട്ടില്‍ കള്ളക്കടത്തുകാരാണ് എന്നും ഇന്ത്യന്‍ സര്‍ക്കാര്‍ കള്ളം പറയുന്നു എന്നും എന്ന് പറഞ്ഞ കോണ്‍ഗ്രസ് വക്താവ് പിന്നെന്തിന് അവര്‍ ജീവനൊടുക്കി എന്ന് ചോദിച്ചപ്പോള്‍ നിശബ്ദനാകുകയായിരുന്നു. കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങളുടെ അക്രമങ്ങള്‍ക്ക് നിശബ്ദമായി പിന്തുണ നല്‍കുന്നുണ്ട് എന്ന രാഷ്ട്രീയ എതിരാളികളുടെ ആരോപണം സത്യമാണോ?

English summary
Mani Shankar Aiyar justifies Charlie Hebdo attack. Why Congress keep mum on the irresponsible comment?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X