Get Updates
Get notified of breaking news, exclusive insights, and must-see stories!

'വലിയ മാറ്റം ഉണ്ടാകും';മണിപ്പൂരിൽ അധികാരം പിടിക്കണം..നിർണായക നീക്കവുമായി കോൺഗ്രസ്..ചർച്ച തുടങ്ങി

ദില്ലി; 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ വലിയ ഒറ്റകക്ഷിയായ സംസ്ഥാനങ്ങളായിരുന്നു ഗോവയും മണിപ്പൂരും. എന്നാൽ അവസാന നിമിഷം ബി ജെ പി തന്ത്രം പുറത്തെടുത്തതോടെ കോൺഗ്രസ് അധികാരത്തിന് പുറത്തായി. ഇത്തവണ ഈ രണ്ട് സംസ്ഥാനങ്ങളിലും അധികാരം തിരിച്ച് പിടിക്കാനുാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോൺഗ്രസ് ഇവിടെ. മതേതര കക്ഷികളെ ഒപ്പം ചേർത്ത് തിരിഞ്ഞെടുപ്പിനെ നേരിടാനുള്ള ചർച്ചകൾ കോൺഗ്രസ് ഗോവയിൽ ആരംഭിച്ച് കഴിഞ്ഞു. മണിപ്പൂരിൽ ഇടതു സഖ്യത്തിനുള്ള സാധ്യത തേടുകയാണ് കോൺഗ്രസ്. വിശദാംശങ്ങൾ അറിയാം

 മണിപ്പൂരിൽ നേടിയത് 28 സീറ്റ്

2022 ആദ്യമാണ് മണിപ്പൂരിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. 2017 ലെ തിരഞ്ഞെടുപ്പിൽ 28 എം എല്‍ എമാര്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസായിരുന്നു മണിപ്പൂര്‍ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. 35.1 ശതമാനം വോട്ടുകളായിരുന്നു പാർട്ടി അന്ന് നേടിയത്. എന്നാൽ 21 എം എൽ എ മാർ ഉണ്ടായിരുന്ന ബി ജെ പി അവസാന നിമിഷം ഭരണം പിടിക്കുകയായിരുന്നു.

 ഗോവയുടെ തനി ആവർത്തനം

പ്രാദേശിക കക്ഷികളായ നാഷ്ണൽസ് പീപ്പിൾസ് പാർട്ടി, നാഗ പീപ്പിൾസ് ഫ്രണ്ട് പാർട്ടി, ലോക് ജനശക്തി പാർട്ടി എന്നിവരുടെ പിന്തുണയോടെയായിരുന്നു ഇത്. 36 അംഗങ്ങളുടെ പിന്തുണയായിരുന്നു ബി ജെ പി ക്ക് ഉണ്ടായിരുന്നത്. 36 ശതമാനം വോട്ടുകളായിരുന്നു ബി ജെ പി നേടിയിരുന്നത്. അതേസമയം ഗോവയുടെ തനി ആവർത്തനം തന്നെയായിരുന്നു പിന്നീട് മണിപ്പൂരിലും നടന്നത്.

 എം എൽ എമാർ ബി ജെ പിയിൽ ചേർന്നു

ഗോവയിൽ 10 കോൺഗ്രസ് എം എൽ എമാരെ മറുകണ്ടം ചാടിച്ചായിരുന്നു ബി ജെ പി അധികാരം സുരക്ഷിതമാക്കിയത്. സമാനമായി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കോണ‍്ഗ്രസിന്റെ നിരവധി എം എൽ എ മാർ ബി ജെ പിയിൽ ചേർന്നിരുന്നു. പി സി സി അധ്യക്ഷൻ ഉൾപ്പെടെയുള്ളവരായിരുന്നു പാർട്ടി വിട്ടത്.

 ഇടതുപാർട്ടികളുമായി ചർച്ചകൾ ആരംഭിച്ചു

അതേസമയം നിലവിലെ സാഹചര്യത്തിൽ അധികാരം പിടിക്കണമെങ്കിൽ മണിപ്പൂരിൽ തെറ്റ് ആവർത്തിക്കരുതെന്നാണ് നേതാക്കളുടെ നിലപാട്. ഇതോടെയാണ് ഇടതുപാർട്ടികളുമായി സഖ്യത്തിനുള്ള ആലോചന ശക്തമാക്കിയിരിക്കുന്നത്. പ്രാരംഭ ചർച്ചകൾ ആരംഭിച്ചതായി പാർട്ടി വൃത്തങ്ങuൾ അറിയിച്ചു.

 ദില്ലിയിൽ കൂടിയാലോചന

കഴിഞ്ഞ കോൺഗ്രസ് നേതാവ് ജയറാം രമേശും സി പി ഐ നേതാവ് ഡി രാജയും തമ്മിൽ കൂടിയാലോചന നടത്തിയിരുന്നു. അടുത്ത ഘട്ടത്തിൽ സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും കോൺഗ്രസ് നേതാക്കൾ കൂടിക്കാഴ്ച നടത്തും. സംസ്ഥാന തലത്തിലും നേതാക്കൾ തമ്മിൽ ചർച്ച നടക്കുന്നുണ്ട്.

 സഖ്യത്തിന് നിർദ്ദേശിച്ച് രാഹുൽ ഗാന്ധി

കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് മണിപ്പൂരിൽ ഇടതു സഖ്യമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നതെന്നാണ് റിപ്പോർട്ട്. കഴി‍അഞ നിയമസഭ തിരഞഅഞെടുപ്പിൽ സി പി ഐയ്ക്ക് 0.74 ശതമാനം വോട്ടുകളായിരുന്നു ലഭിച്ചിരുന്നത്. സി പി എമ്മിനാകട്ടെ 0.01 ശതമാനം വോട്ടും.തനിച്ച് മത്സരിച്ച് ജയിക്കാനുള്ള ശേഷി നിലവിൽ ഇടതുപാർട്ടികൾക്ക് ഇല്ല. അതേസമം സഖ്യം ഉണ്ടായാൽ സംസ്ഥാനത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ആകുമെന്നാണ് രാഹുൽ ഗാന്ധിയുടേയും കോൺഗ്രസിന്റേയും കണക്ക് കൂട്ടൽ..

Recommended Video

cmsvideo
    പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ
     40 സീറ്റുകൾ നേടുമെന്ന്

    അതേസമയം ഇത്തവണ 40 സീറ്റുകൾ വരെ സംസ്ഥാനത്ത് നേടാനാകുമെന്നാണ് ബി ജെ പിയുടെ അവകാശവാദം. ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വലിയ മുന്നേറ്റം നേടാൻ സാധിച്ചത് വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയ ബൂസ്റ്റ് ആകുമെന്ന് നേതാക്കൾ പറയുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+