Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇവിഎം തകരാര്‍; മണിപ്പൂരില്‍ ഏഴ് ബൂത്തുകളില്‍ വീണ്ടും വോട്ടെടുപ്പ്, നാളെ നടക്കും

ഇംഫാല്‍: മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നടന്ന മൂന്ന് ജില്ലകളിലെ ഏഴ് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫ് ഇന്ത്യ ( ഇ സി ഐ ) തിങ്കളാഴ്ച ഉത്തരവിട്ടു. മാര്‍ച്ച് എട്ടിന് റീപോളിംഗ് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്ന് മണിപ്പൂര്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ (സി ഇ ഒ ) രാജേഷ് അഗര്‍വാള്‍ പറഞ്ഞു. ബൂത്തുകളില്‍ ഒന്ന് തൗബാല്‍ ജില്ലയിലും മൂന്ന് വീതം ഉഖ്രുല്‍, സേനാപതി ജില്ലകളിലുമാണ്.

ഇ വി എമ്മുകള്‍ക്ക് നേരിട്ട തകരാറുകളാണ് റി പോളിംഗ് നടത്താനുള്ള പ്രധാന കാരണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ വോട്ടര്‍മാര്‍ക്ക് വലിയ അസ്വാരസ്യം ഉണ്ടാക്കുന്നു, കാരണം റീപോളിംഗ് ദിവസം തങ്ങളുടെ അവകാശം വിനിയോഗിക്കാന്‍ അവര്‍ വീണ്ടും വരേണ്ടതുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു. മാര്‍ച്ച് അഞ്ചിന് നടന്ന അവസാനഘട്ട തിരഞ്ഞെടുപ്പില്‍ 12 ഇവിഎമ്മുകള്‍ അക്രമികള്‍ കേടുവരുത്തിയതായി നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഓഫീസ് അറിയിച്ചു.

vote

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഇടയ്ക്കിടെയുണ്ടായ അക്രമ സംഭവങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും അവസാനഘട്ട വോട്ടെടുപ്പ് തടസ്സപ്പെടുകയും ചെയ്തിരുന്നു. വൈകിട്ട് അഞ്ച് മണി വരെ 76.62 ശതമാനം പോളിങ് രേഖപ്പെടുത്തിയത്.

അതേസമയം, ഉത്തര്‍ പ്രദേശില്‍ അവസാന ഘട്ട വോട്ടെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തില്‍ എക്സ്റ്റ ്‌പോള്‍ ഫലങ്ങള്‍ പുറത്തുവന്നിരുന്നു. സംസ്ഥാനത്ത് ബി ജെപിക്ക് സാധ്യത പ്രവചിച്ച സര്‍വ്വേകളാണ് പുറത്തുവന്നത്. മണിപ്പൂരില്‍ ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് പ്രവചനം. 20 നും 30 നും ഇടയില്‍ സീറ്റുകള്‍ ബി ജെ പി നേടുമെന്നാണ് മിക്ക സര്‍വ്വേകളും പ്രവചിച്ചിരിക്കുന്നത്.

ഇന്ത്യ ടി വി 23 മുതല്‍ 30 സീറ്റ് വരെ ബി ജെ പിക്ക് പ്രവചിച്ചപ്പോള്‍ കോണ്‍ഗ്രസിന് പത്ത് മുതല്‍ 14 സീറ്റ് വരെ നേടുമെന്ന് പറഞ്ഞു. 2017ല്‍ കോണ്‍ഗ്രസായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കില്‍ ഇത്തവണ ബി ജെ പി ആ സ്ഥാനത്തേക്ക് എത്തുമെന്നാണ് സര്‍വ്വേകള്‍ പ്രവചിക്കുന്നത്. 2017ല്‍ 60 അംഗ സഭയില്‍ 28 സീറ്റായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്. ഇതോടെ കോണ്‍ഗ്രസ് അധികാരത്തിലേക്ക് എന്ന് ഉറപ്പിച്ചിരിക്കേയാണ് പ്രാദേശിക കക്ഷികളുടെ സഹായത്തോടെ ബി ജെ പി തന്ത്രപരമായി അധികാരം പിടിച്ചെടുത്തത്.

അന്ന് നാഷ്ണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍ പി പി), നാഗാ പീപ്പിള്‍സ് ഫ്രണ്ട് ( എന്‍ പി എഫ ്), ലോക് ജനശക്തി പാര്‍ട്ടി (എല്‍ ജെ പി) എന്നിവരുടെ പിന്തുണയോടെയായിരുന്നു ബി ജെ പി ഭരണം നേടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+