കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിപ്പൂരില്‍ എംഎല്‍എമാര്‍ രഹസ്യകേന്ദ്രത്തില്‍, കോണ്‍ഗ്രസ് ഭൂരിപക്ഷം ഉറപ്പിച്ചു, ഇനി...

Google Oneindia Malayalam News

ഇംഫാല്‍: മണിപ്പൂരില്‍ രാഷ്ട്രീയ കളികള്‍ മാറ്റി കോണ്‍ഗ്രസ്. ബിജെപി സര്‍ക്കാര്‍ വീഴാന്‍ ഒരുങ്ങുകയാണ്. കൂടുതല്‍ എംഎല്‍എമാര്‍ കോണ്‍ഗ്രസിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ ഗവര്‍ണറെ കണ്ട് അധികാരത്തിനായി വാദം ഉന്നയിക്കും. ഒക്രം ഇബോബി സിംഗിന് കീഴില്‍ അണിനിരന്നിരിക്കുകയാണ്. നിലവില്‍ എന്‍ഡിഎ സര്‍ക്കാരിന് കേവല ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണ്. നേരത്തെ തന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ മറികടന്നാണ് ബിജെപി അവിടെ അധികാരം നേടിയത്.

Recommended Video

cmsvideo
Manipur BJP leaders joined in congress | Oneindia Malayalam
റിവേഴ്‌സ് ഓപ്പറേഷന്‍ കമല

റിവേഴ്‌സ് ഓപ്പറേഷന്‍ കമല

കോണ്‍ഗ്രസ് നടത്തിയ നീക്കം റിവേഴ്‌സ് ഓപ്പറേഷന്‍ കമല എന്നാണ് അറിയപ്പെടുന്നത്. മൂന്ന് ബിജെപി എംഎല്‍എമാര്‍ രാജിവെച്ചതോടെയായിരുന്നു തുടക്കം. സുഭാഷ്ചന്ദ്ര സിംഗ്, ടിടി ഹാവോകിപ്, സാമുവല്‍ ജെന്‍ഡായ് എന്നിവരായിരുന്നു രാജിവെച്ചത്. പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് , എന്‍പിപി എംഎല്‍എമാരും സ്വതന്ത്രരും രാജിവെച്ചു. ഉപമുഖ്യമന്ത്രി ജോയ് കുമാര്‍ സിംഗ് വരെ ഇക്കൂട്ടത്തിലുണ്ട്. സ്വതന്ത്രന്‍ അശാബ് ഉഡിനും രാജിവെച്ചിരുന്നു. ഇവര്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.

സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ്

സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ്

കോണ്‍ഗ്രസ് മണിപ്പൂരില്‍ സര്‍ക്കാരുണ്ടാക്കുമെന്നും ആത്മവിശ്വാസം ഉണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഒക്രം ഇബോബി സിംഗിനെ മുഖ്യമന്ത്രിയാക്കുമെന്നാണ് സൂചന. കോണ്‍ഗ്രസിന്റെ ഏറ്റവും ജനപ്രിയ നേതാവാണ് ഇബോബി സിംഗ്. ഇന്ന് ഗവര്‍ണര്‍ നജ്ബ ഹെപ്തുള്ളയെ കാണാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. സര്‍ക്കാരുണ്ടാക്കാനുള്ള വാദം ഉന്നയിക്കും. അതേസമയം ബിജെപി ഇതുവരെ കൂറുമാറ്റത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

മുഖ്യമന്ത്രി പ്രശ്‌നക്കാരന്‍

മുഖ്യമന്ത്രി പ്രശ്‌നക്കാരന്‍

ബിജെപിയുടെ മുഖ്യമന്ത്രി ബീരേന്‍ സിംഗാണ് പ്രശ്‌നക്കാരനെന്നാണ് സൂചന. അദ്ദേഹത്തിന് സഖ്യത്തില്‍ ചുരുങ്ങിയ കാലം കൊണ്ടാണ് മതിപ്പ് നഷ്ടമായത്. സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച എംഎല്‍എമാരെ കോണ്‍ഗ്രസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ പൂട്ടാന്‍ കോണ്‍ഗ്രസിന്റെ തന്നെ എംഎല്‍എമാരെയും ചാക്കിട്ട് പിടിക്കാന്‍ ബിജെപി ശ്രമം തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ബിജെപിയെ എല്ലാ അര്‍ത്ഥത്തിലും പൂട്ടാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.

ഭൂരിപക്ഷം നഷ്ടമായി

ഭൂരിപക്ഷം നഷ്ടമായി

ബിജെപിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. 60 അംഗ നിയമസഭയില്‍ 30 എംഎല്‍എമാരായി എന്‍ഡിഎ ചുരുങ്ങിയിരിക്കുകയാണ്. 2017ല്‍ ബിജെപി ഭരിക്കാന്‍ എത്തുമ്പോഴും ഇവിടെ ഭൂരിപക്ഷമില്ലായിരുന്നു. എന്നാല്‍ 21 സീറ്റ് നേടിയ ബിജെപി നാഗാ പീപ്പിള്‍സ് പാര്‍ട്ടിയുടെയും എന്‍സിപിപിയുടെയും എല്‍ജെപിയുടെയും പിന്തുണയോടെ അധികാരം പിടിക്കുകയായിരുന്നു. അതേസമയം മുഖ്യമന്ത്രി ബിരേന്‍ സിംഗിനോട് വിശ്വാസ വോട്ടെടുപ്പ് നടത്താനും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

മുമ്പ് നടന്നത്

മുമ്പ് നടന്നത്

കോണ്‍ഗ്രസിന് സംസ്ഥാനത്ത് 28 സീറ്റാണ് ഉള്ളത്. എന്‍പിപി, നാഗാ പീപ്പില്‍സ് ഫ്രണ്ട് എന്നിവര്‍ക്ക് നാല് സീറ്റ് വീതമമുണ്ട്. എല്‍ജെപി,. തൃണമൂല്‍ കോണ്‍ഗ്രസ്, സ്വതന്ത്രന്‍ എന്നിവര്‍ക്ക് ഓരോ സീറ്റുമുണ്ട്. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് വിമതന്റെയും മറ്റ് എംഎല്‍എമാരുടെയും സഹായത്തോടെയാണ് ബിജെപി അധികാരത്തിലെത്തിയത്. ഇതിന് പിന്നാലെ സനാസം ബീരാ സിംഗ്, ജിന്‍ഷുവാന്‍ഹാവു, ലുഖോയ് സിംഗ്, ഹാവോകിപ്, സുര്‍ചന്ദ്ര സിംഗ്, ബീരാ സിംഗ്, ബ്രോജന്‍ സിംഗ് എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. സഖ്യത്തിന് 40 പേരുടെ പിന്തുണയുണ്ടായിരുന്നു.

തിരിച്ച് പണിയാന്‍ ബിജെപി

തിരിച്ച് പണിയാന്‍ ബിജെപി

ബിജെപി ഈ എംഎല്‍എമാരെ അയോഗ്യരാക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ അപ്പോഴും വിജയം ബിജെപിക്കൊപ്പം നില്‍ക്കില്ല. നിലവില്‍ 18 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. സഖ്യത്തിന് ആകെയുള്ളത് 23 എംഎല്‍എമാരും. അതുകൊണ്ട് അധികാരം ലഭിക്കില്ല. സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പാണ്. എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കിയതിനാല്‍, സഭയുടെ കരുത്ത് 52 ആണ്. അതുകൊണ്ട് ബിജെപിയുടെ നീക്കങ്ങള്‍ പൊളിയുമെന്ന് ഉറപ്പാണ്.

കോണ്‍ഗ്രസിന് വിജയിക്കാം

കോണ്‍ഗ്രസിന് വിജയിക്കാം

സുപ്രീം കോടതി കൂറുമാറിയ ശ്യാംകുമാറിനെ അടക്കം നിയമസഭയില്‍ നിന്ന് വിലക്കിയിരുന്നു. ഇതാണ് ബിജെപിയുടെ വീഴ്ച്ചയ്ക്ക് തുടക്കം കുറിച്ചത്. കോണ്‍ഗ്രസിന് വിലക്കിയ എംഎല്‍എമാരുടെ സേവനം ഇല്ലാതെ 20 പേരുടെ പിന്തുണയുണ്ട്. ഒപ്പം 9 എംഎല്‍എമാര്‍ ബിജെപിയില്‍ നിന്ന് എത്തിയതുമുണ്ട്. ഭൂരിപക്ഷത്തിന് വേണ്ടത് 27 സീറ്റുകള്‍. കോണ്‍ഗ്രസിനുള്ളത് 29 പേരുടെ പിന്തുണ. എളുപത്തില്‍ വിജയിക്കാം. നേരിയ ഭൂരിപക്ഷം മാത്രമുള്ളത് കൊണ്ട് ബിജെപി കുതിരക്കച്ചവടം നടത്തുമെന്ന് ഉറപ്പാണ്. അതാണ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്.

English summary
congress moves mla's to secret place after doubting horse trading
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X