മണിപ്പൂരില്‍ ഇത്തവണ തൂക്ക് സഭയുണ്ടായേക്കില്ല: ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമെന്ന് പി-മാർക്യൂ സർവെ
കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമായ മണിപ്പൂരില്‍ ഇത്തവണ ശക്തമായ തിരിച്ച് വരവ് നടത്തുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ ഉള്‍പ്പടെ അവകാശപ്പെട്ടുകൊണ്ടിരുന്നത്. എന്നാല്‍ ഏഴാം ഘട്ട വോട്ടെടുപ്പും കഴിഞ്ഞതോടെ പുറത്ത് വന്ന എക്സിറ്റ് പോള്‍ ഫലം കോണ്‍ഗ്രസിന് ആശ്വാസകരമായ പ്രവചനമല്ല നടത്തുന്നത്. മണിപ്പൂരില്‍ ഇത്തവണയും ബിജെപി തന്നെ അധികാരത്തില്‍ തുടരുമെന്നാണ് പി മാർക്യൂ സർവെ അവകാശപ്പെടുന്നത്. 60 സീറ്റുകളുള്ള സംസ്ഥാനത്ത് 27-31 സീറ്റുകൾ നേടി ഭാരതീയ ജനതാ പാർട്ടി അധികാരത്തിലെത്തമെന്ന് പി-മാർക്യൂ എക്സിറ്റ് പോൾ പ്രവചിക്കുന്നു.
കോൺഗ്രസിന് 11 മുതല്‍ 17 സീറ്റുകൾ നേടി രണ്ടാമത് എത്താനെ സാധിക്കുകയുള്ളു. നാഷണൽ പീപ്പിൾസ് പാർട്ടിയും (എൻ പി പി) നാഗാ പീപ്പിൾസ് ഫ്രണ്ടും (എൻ പി എഫ്) യഥാക്രമം 6-10, 2-6 സീറ്റുകളുമായി മുന്നൂം സ്ഥാനത്തേക്ക് എത്തിയേക്കും. നാഷണൽ പീപ്പിൾസ് പാർട്ടി (എൻ പി പി), നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻ പി എഫ്) എന്നിവരുമായി ചേർന്ന് 2017ൽ സർക്കാർ രൂപീകരിച്ച ബി ജെ പി ഇത്തവണ 60 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചു എന്നതാണ് പ്രധാനം. തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യത്തിൽ കിംഗ് മേക്കർമാരാകാനുള്ള സാധ്യതയാണ് എൻ പി പിയും എൻ പി എഫും ഇത്തവണ തേടുന്നത്.

Recommended Video
2017 ലെ തിരഞ്ഞെടുപ്പില്‍ ഗോവയിലേതിന് സമാനമായി മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസായിരുന്നു. 28 സീറ്റുകളിലായിരുന്നു അവർക്ക് വിജയിക്കാന്‍ സാധിച്ചത്. എന്നാല്‍ 21 സീറ്റുകള്‍ നേടിയ ബി ജെ പി 4 വീതം സീറ്റുകള്‍ നേടിയ നഗാ പീപ്പീള്‍സ് ഫ്രണ്ട്, നാഷണല്‍ പീപ്പിള്‍സ് പാർട്ടി തുടങ്ങിയവുടെ സഹായത്തോടെ അധികാരം പിടിക്കുകയായിരുന്നു. എല്‍ ജെ പി, തൃണമൂല്‍ കോണ്‍ഗ്രസ്, സ്വതന്തർ എന്നിവർ ഓരോ സീറ്റിലും വിജയിച്ചു. അംഗങ്ങളുടെ കൂറുമാറ്റം കാരണം നിലവില്‍ 15 എം എല്‍ എമാർ മാത്രമാണ് മണിപ്പൂരില്‍ കോണ്‍ഗ്രസിനുള്ളത്. ബി ജെ പിയുടേത് ആവട്ടെ 21 ല്‍ നിന്നും 28 ആയി ഉയരുകയും ചെയ്തു. ഈ തിരിച്ചടിക്ക് ഇത്തവണ പകരം വീട്ടുമെന്ന് കോണ്‍ഗ്രസിന്റെ വെല്ലുവിളി ഫലം കാണുമോയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഏവരും.












Click it and Unblock the Notifications