Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്ത്രീകളെ ലൈം​ഗികാതിക്രമത്തിന് ഇരകളാക്കുന്നത് അംഗീകരിക്കാൻ ആകില്ല'; മണിപ്പൂർ വിഷയത്തിൽ കോടതി

ന്യൂഡൽഹി: മണിപ്പൂരിൽ സ്ത്രീകൾക്ക് ക്രൂരമായ അതിക്രമങ്ങൾ നേരിടേണ്ടി വന്നതിൽ വേദന പ്രകടിപ്പിച്ച സുപ്രീം കോടതി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതിൽ കടുത്ത ആശങ്കയും കോടതി അറിയിച്ചു. മറ്റ് സമുദായങ്ങളെ കീഴ്പെടുത്തുക എന്ന സന്ദേശം നൽകാനാണ് ആൾക്കൂട്ടം ലൈംഗികാതിക്രമങ്ങൾ ഉപയോഗിക്കുന്നതെന്നും ഇത് തടയാൻ സംസ്ഥാനം ബാധ്യസ്ഥരാണെന്നും സുപ്രീം കോടതി പറഞ്ഞു.

മണിപ്പുരിലെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ ചുമതലപ്പെടുത്തിയ വനിതാ ജഡ്ജിമാരുടെ മൂന്നംഗ സമിതിയോട്, മേയ് നാലിന് സ്ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങളെക്കുറിച്ച് പരിശോധിക്കാനും സുപ്രീം കോടതി നിർദ്ദേശം നൽകി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നം​ഗ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്, ജഡ്ജിമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നവിർ കൂടി ഉൾപ്പെടുന്നതാണ് ബെഞ്ച്. കേസ് ഒക്ടോബർ 13 ന് പരി​ഗണിക്കും.

sc

'സ്ത്രീകളെ അക്രമങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതും ലൈം​ഗികാതിക്രമത്തിന് ഇരകളാക്കുന്നതും അംഗീകരിക്കാൻ ആകില്ലെന്നും അക്രമികൾ സ്ത്രീകൾക്കെതിരായ അതിക്രമത്തിന് മുതിരുന്നതിന് പലവിധ കാരണങ്ങൾ ഉണ്ടാകാമെന്നും വലിയൊരു സംഘത്തിന്റെ ഭാ​ഗമായിട്ടാണ് ഇത്തരം അതിക്രനം നടത്തുന്നതെങ്കിൽ പിടിപ്പിക്കപ്പെടില്ല എന്ന് അവർ കരുതുന്നുണ്ടാകാം എന്നും സുപ്രീം കോടതി പറഞ്ഞു. ഇത്തരം ചേരിതിരിഞ്ഞുള്ള അക്രമങ്ങൾക്ക് ഇടയിൽ ഒരു വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ ലൈംഗികാതിക്രമങ്ങൾക്ക് ഇരകളാക്കുന്നതിലൂടെ ആധിപത്യം നേടിയെന്ന് മറുവിഭാ​ഗം ശ്രമിക്കുമെന്നും കോടതി പറഞ്ഞു.

"സംഘർഷത്തിനിടെ സ്ത്രീകൾക്കെതിരായ ഇത്തരം അക്രമങ്ങൾ ഒരു ക്രൂരതയല്ലാതെ മറ്റൊന്നുമല്ല. ഇത്തരം അപലപനീയമായ അക്രമങ്ങളിൽ നിന്ന് ആളുകളെ തടയുകയും അക്രമികൾ ലക്ഷ്യമിടുന്നവരെ സംരക്ഷിക്കുകയും ചെയ്യുക എന്നത് ഭരണകൂടത്തിന്റെ പരമപ്രധാനമായ കടമയാണ് - ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

കുറ്റവാളി​കളുമായി ഒത്തുകളിച്ച പോലീസ് ഉദ്യോ​ഗസ്ഥരുൾപ്പെടെ കുറ്റക്കാരാണെന്നും കോടിത് പറഞ്ഞു. ഇത്തരത്തലുള്ള സംഭവങ്ങൾ നടക്കാതിരിക്കാനാണ് സ്വമേധയ വിഷയതക്തിൽ ഇടപെടുന്നതെന്നും കോടതി വ്യക്തമാക്കി. കുറ്റാരോപിതനായ വ്യക്തിയെ വേഗത്തിൽ കണ്ടെത്തി അറസ്റ്റ് ചെയ്യേണ്ടത് പോലീസിന് നിർണായകം ആണെന്നും അന്വേഷണം പൂർത്തിയാക്കാൻ അവർ ആവശ്യമായി വരുമെന്നും സുപ്രീം കോടതി പറഞ്ഞു.

കൂടാതെ, പ്രതികൾ തെളിവുകൾ നശിപ്പിക്കാനോ സാക്ഷികളെ ഭീഷണിപ്പെടുത്താനോ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഓടിപ്പോകാനോ ശ്രമിക്കാമെന്നും ‌‌ പ്രതിയെ തിരിച്ചറിയുന്നതിലും അറസ്റ്റ് ചെയ്യുന്നതിലും കാര്യമായ കാലതാമസം വരുത്താൻ കഴിയില്ലെന്നും കോടതി ഓർമപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+