Get Updates
Get notified of breaking news, exclusive insights, and must-see stories!

''ഇനിയും മിണ്ടാതിരിക്കാനാവില്ല''; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് എന്‍പിപി

ഇംഫാല്‍: കലാപമുഖരിതമായ മണിപ്പൂരില്‍ ബി ജെ പിക്ക് മുന്നറിയിപ്പുമായി സഖ്യകക്ഷിയായ എന്‍ പി പി. സംസ്ഥാനത്ത് എത്രയും പെട്ടെന്ന് സമാധാനം പുനസ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം എന്‍ പി പിക്ക് ബി ജെ പിയുമായുള്ള സഖ്യം പുനപരിശോധിക്കേണ്ടി വരുമെന്നും മണിപ്പൂരിലെ മുന്‍ ഉപമുഖ്യമന്ത്രിയും എന്‍ പി പി ദേശീയ വൈസ് പ്രസിഡന്റുമായ യുംനം ജോയ്കുമാര്‍ സിംഗ് പറഞ്ഞു. തങ്ങള്‍ക്ക് നിശബ്ദരായ കാഴ്ചക്കാരായിരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ആര്‍ട്ടിക്കിള്‍ 355 നിലവിലുണ്ട്. അതിനാല്‍ ജനങ്ങളെ സംരക്ഷിക്കേണ്ടത് സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും കടമയാണ്. എന്നാല്‍ ഇവിടെ പ്രശ്‌നപരിഹാരത്തിനായി ശരിയായ ആസൂത്രണം നടക്കുന്നില്ല,' അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്നും നില മെച്ചപ്പെടാനുള്ള സാധ്യത കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയുടെ വീട് പോലും അഗ്നിക്കിരയാക്കുന്ന സാഹചര്യമുണ്ടായി.

NPP

അമിത് ഷാ സംസ്ഥാനം സന്ദര്‍ശിച്ചിട്ടും കാര്യമായ മാറ്റങ്ങളൊന്നും കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ന് ആര്‍കെ രഞ്ജന്റെ വീടെങ്കില്‍ നാളെ ഇത് ബി ജെ പിയുടെ മറ്റ് എം എല്‍ എമാരുടേയോ മന്ത്രിമാരുടേയോ വീടായിരിക്കും, ശേഷം സഖ്യകക്ഷികളും ഇരയാക്കപ്പെടും', അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന് എന്‍ പി പി നിവേദനം നല്‍കിയിട്ടുണ്ടെന്നും യുംനം ജോയ്കുമാര്‍ സിംഗ് പറഞ്ഞു.

സംസ്ഥാനത്ത് അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് നിവേദനത്തില്‍ പറയുന്നുണ്ട്. സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കാര്യങ്ങള്‍ നന്നായി കൈകാര്യം ചെയ്യണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും ആള്‍ക്കൂട്ട ആക്രമണങ്ങളെക്കുറിച്ചും ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സെന്‍സിറ്റീവ് മേഖലകളില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായിരുന്നുവെന്നും യുംനം ജോയ്കുമാര്‍ പറഞ്ഞു.

സംസ്ഥാനത്തെ ഹൈവേകള്‍ തുറക്കുന്നതിനുള്ള ഒരു നടപടിയും ഇതുവരെ കണ്ടില്ല. കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച സമാധാന സമിതി ജീവനില്ലാത്ത കുഞ്ഞിനെപ്പോലെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സമാധാനം സ്ഥാപിക്കുന്നതിനുള്ള പ്രക്രിയ സുഗമമാക്കുന്നതിനും കക്ഷികള്‍ക്കിടയില്‍ അനുനയ ചര്‍ച്ച ആരംഭിക്കുന്നതിനുമായാണ് ഗവര്‍ണറുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചത്.

എന്നാല്‍ വിവിധ കാരണങ്ങളാല്‍ നിരവധി സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളുടെ ഭാരവാഹികള്‍ കമ്മിറ്റിയുടെ ഭാഗമാകാന്‍ വിസമ്മതിച്ചു. അക്രമം തടയാന്‍ സര്‍ക്കാര്‍ നടത്തുന്ന വിഫലശ്രമങ്ങളില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 60 അംഗ നിയമസഭയില്‍ ബി ജെ പിക്ക് 32 എം എല്‍ എമാരാണുള്ളത്. എന്‍ പി പിക്ക് ഏഴ് എം എല്‍ എമാരുണ്ട്. എന്‍ പി പി പിന്തുണ പിന്‍വലിച്ചാലും സര്‍ക്കാരിന് ഭീഷണിയില്ല.

എന്നാല്‍ ബി ജെ പിക്കുള്ളില്‍ പോലും സര്‍ക്കാരിനെതിരെ അതൃപ്തി പുകയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരു മാസം മുമ്പാണ് മെയ്തി, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ കലാപം മണിപ്പൂരില്‍ ആരംഭിച്ചത്. കലാപത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 11 ജില്ലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിക്കുകയും ചെയ്തിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+