ജോലിക്കിടെ എംബിബിഎസ്; സ്‌കൂള്‍ അധ്യാപകനെ ജോലിയില്‍ നിന്നും പുറത്താക്കി

  • Posted By:
Subscribe to Oneindia Malayalam

ഇംഫാല്‍: സ്‌കൂള്‍ അധ്യാപന ജോലിക്കിടെ എംബിബിഎസ് പഠനത്തിനായി പോയ അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് പുറത്താക്കി. മണിപ്പൂരിലെ തൗബാല്‍ ജില്ലയിലാണ് സംഭവം. ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപകനായ ഹരിപ്രിയോ ആണ് പുറത്താക്കപ്പെട്ടത്. തനിക്ക് പകരം സഹോദരനെ അധ്യാപകനാക്കിയാണ് ഹരിപ്രിയോ എംബിബിഎസ് പഠനത്തിനായി പോയത്.

ബല്‍റാം 'വലിക്കുന്നത്' എന്താണ്? എന്‍എസ് മാധവന് പോലും സംശയം; പെര്‍വെര്‍ഷനോ സെല്‍ഫ് പ്രൊജക്ഷനോ?

ജോലി ചെയ്യുന്നതിനൊപ്പം പ്രൊഫഷണല്‍ കോഴ്‌സ് ചെയ്യുന്നതിനെതിരെ പരാതി വ്യാപകമായതോടെയാണ് നടപടി. സര്‍ക്കാര്‍ ജോലിക്കിടെ മറ്റു സ്ഥലങ്ങളില്‍ ജോലി ചെയ്ത് പണം സമ്പാദിക്കുന്ന പ്രവണതയും സംസ്ഥാനത്ത് ഏറി വരുന്നതായി കണ്ടെത്തിയിരുന്നു. 2012ലാണ് ഹരിപ്രിയോ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായത്.


സ്‌കൂളില്‍ പഠിപ്പിക്കാത്ത കാലയളിവില്‍ ശമ്പളം വാങ്ങിയതിന് അധ്യാപകനെതിരെ കേസെടുത്തിട്ടുമുണ്ട്. അനധികൃതമായി കൈപ്പറ്റിയ തുക അധ്യാപകന്‍ സര്‍ക്കാരിലേക്ക് തിരിച്ചടക്കേണ്ടതായി വരും. ദിവസങ്ങള്‍ക്ക് മുന്‍പ് അഞ്ച് പ്രധാനാധ്യാപകര്‍ക്കെതിരെയും നടപടിയുണ്ടായിരുന്നു. അധ്യാപകര്‍ക്ക് അനധികൃതമായി തുക പിന്‍വലിക്കാന്‍ അവസരമൊരുക്കിയതിനാണ് നടപടി. സ്‌കൂളിലെത്താതെ മറ്റു കോഴ്‌സുകള്‍ ചെയ്യുകയും ശമ്പളം കൃത്യമായി കൈപ്പറ്റുകയും ചെയ്യുന്ന മുഴുവന്‍ പേര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.


ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Manipur teacher sacked for pursuing MBBS, letting brother take classes in his place

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്