ബല്‍റാം 'വലിക്കുന്നത്' എന്താണ്? എന്‍എസ് മാധവന് പോലും സംശയം; പെര്‍വെര്‍ഷനോ സെല്‍ഫ് പ്രൊജക്ഷനോ?

Subscribe to Oneindia Malayalam
cmsvideo
  ബൽറാം വലിക്കുന്നത് എന്താണ്?? വിമർശനവുമായി എൻ എസ് മാധവൻ | Oneindia Malayalam

  ദില്ലി: എകെജിയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ വിടി ബല്‍റാം, ഇപ്പോഴും അത് തിരുത്താന്‍ തയ്യാറായിട്ടില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കള്‍ അപലപിച്ചിട്ടും അതിനോട് പ്രതികരിക്കാനും ബല്‍റാം തയ്യാറായിട്ടില്ല എന്നതാണ് വാസ്തവം.

  ഈ സാഹചര്യത്തിലാണ് എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനും ആയ എന്‍എസ് മാധവന്‍ ട്വിറ്ററില്‍ രൂക്ഷ പ്രതികരണവുമായി രംഗത്തിറങ്ങുന്നത്. ബല്‍റാം വലിക്കുന്നത് എന്താണ് എന്ന ചോദ്യമാണ് അദ്ദേഹം ട്വിറ്ററില്‍ ഉയര്‍ത്തിയത്. ഇതിനെ ഇപ്പോള്‍ തന്നെ പലരീതിയില്‍ പലരും വ്യാഖ്യാനിക്കാനും തുടങ്ങിയിട്ടുണ്ട്.

  എകെജിയെ ബാലപീഡകനായി പരാമര്‍ശിച്ച ബല്‍റാം, അതിനെ ന്യായീകരിക്കാന്‍ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. എന്നാല്‍ അതേ പറ്റി പിന്നീട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

  എന്താണ് വലിക്കുന്നത്?

  എന്താണ് വലിക്കുന്നത്?

  വാട്ട് ഈസ് ബല്‍റാം സ്‌മോക്കിങ്? എന്താണ് ബല്‍റാം വലിക്കുന്നത് എന്ന് ചോദിച്ചുകൊണ്ടാണ് എന്‍എസ് മാധവന്റെ ട്വീറ്റ് തുടങ്ങുന്നത്. രൂക്ഷമായ വിമര്‍ശനങ്ങളാണ് അദ്ദേഹം വിടി ബല്‍റാമിനെതിരെ ഉന്നയിക്കുന്നത്.

  എത്ര വായിച്ചാലും

  എത്ര വായിച്ചാലും

  ബല്‍റാം മുന്നോട്ട് വയ്ക്കുന്ന രേഖകള്‍, വായിക്കുക വരികള്‍ക്കിടയിലൂടെ വായിക്കുക. ശാരീരിക ബന്ധത്തെ പ്രതിപാദിക്കുന്ന ഒന്നും ഇല്ല, പൂര്‍ണമായും ഒന്നുമില്ല എന്നാണ് എന്‍എസ് മാധവന്‍ പറയുന്നത്.

  പ്ലാറ്റോണിക് പീഡോഫീലിയ

  പ്ലാറ്റോണിക് പീഡോഫീലിയ

  പീഡോഫീലിയയെ കുറിച്ചും എന്‍എസ് മാധവന്‍ പറയുന്നുണ്ട്. ആര്‍ക്കും അതീന്ദ്രിയമായ പീഡോഫീലിയ സാധ്യമാകില്ലെന്നാണ് അദ്ദേഹം പറയുന്നത്. ബല്‍റാം ഉദ്ധരിക്കുന്ന തെളിവുകളില്‍ ഒന്നും തന്നെ അത്തരം ഒന്ന് കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

  പെര്‍വെര്‍ഷന്‍, അല്ലെങ്കില്‍

  പെര്‍വെര്‍ഷന്‍, അല്ലെങ്കില്‍

  ബല്‍റാം ഇപ്പോള്‍ കാണിച്ചുകൂട്ടുന്നതിനെ അതിരൂക്ഷമായ ഭാഷയില്‍ ആണ് പിന്നീടുള്ള വിമര്‍ശനം. ഒന്നുകില്‍ ഇത് തികഞ്ഞ ലൈംഗിക വൈകൃതമാണ്, അല്ലെങ്കില്‍ സെല്‍ഫ് പ്രൊജക്ഷന്‍ ആണ് എന്നും അദ്ദേഹം പറഞ്ഞുവക്കുന്നു.

  എന്‍എസ് മാധവന്റെ ട്വീറ്റ്

  ഇതാണ് എന്‍എസ് മാധവന്റെ ട്വീറ്റ്.

  ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  NS Madhavan asking- What is VT Balram smoking?

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്