Get Updates
Get notified of breaking news, exclusive insights, and must-see stories!

ആയുധമെടുത്ത് മണിപ്പൂര്‍ ജനത, മുഴുവന്‍ സമയവും ബങ്കറില്‍, ഒപ്പം വിദ്യാര്‍ത്ഥികളും

ഇംഫാല്‍: ആഴ്ച്ചകളായി നിലനില്‍ക്കുന്ന കലാപം മണിപ്പൂര്‍ ജനതയെ ആയുധമെടുക്കാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്. അത്യന്തം അപകടകരമായ കാഴ്ച്ചയാണ് ഗ്രാമങ്ങളില്‍ കാണുന്നത്. വിദ്യാര്‍ത്ഥികള്‍ അടക്കം പലരും തോക്കെടുത്ത് ബങ്കറില്‍ കാവലിരിക്കുകയാണ്. മെയ്തി, കുക്കി വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ആയുധമെടുത്തിരിക്കുന്നവരില്‍ അധികവും. അത്യാധുനിക സജ്ജീകരണങ്ങളാണ് ബങ്കറുകളിലുള്ളത്.

ഇന്റര്‍കോം, ബൈനോക്കുറകള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്. ഗ്രാമങ്ങളെ കലാപത്തില്‍ നിന്ന് രക്ഷിക്കാനാണ് ഇതെല്ലാം എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. കാവലിരിക്കുന്നവര്‍ക്കെല്ലാം സ്ഥിരം ജോലി വേറെയുണ്ട്. എന്നാല്‍ സ്‌കൂളിലും, കോളേജിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇക്കൂട്ടത്തിലുണ്ട്. ഇവരൊന്നും ആയുധങ്ങള്‍ കൈയ്യിലെടുത്ത് പോരാടുന്നത് തെറ്റാണെന്ന് വിശ്വസിക്കുന്നില്ല.

manipur-protest

ഓരോ ഗ്രാമത്തിലും ആയുധമേന്തിയ വളണ്ടിയര്‍ ഗ്രൂപ്പുകള്‍ ഉണ്ട്. ഇവര്‍ വീടുകളെയും, ഗ്രാമത്തിലെ കുടുംബങ്ങളെയും സംരക്ഷിക്കും. കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സൈന്യവും, പോലീസും ചേര്‍ന്ന് സുരക്ഷ ഉറപ്പാക്കുമെന്ന് പറയുമ്പോഴാണ്, ഗ്രാമവാസികള്‍ അതൊന്നും പരിഗണിക്കാതെ ആയുധമെടുത്തിരിക്കുന്നത്.

ദിവസങ്ങളായി കെട്ടിടങ്ങള്‍ക്കും, വീടിനും, തീയിടുന്നത് തുടരുകയാണ്. ഇത് തടയാന്‍ മറ്റ് മാര്‍ഗങ്ങളിലെന്നാണ് ഗ്രാമവാസികളുടെ നിലപാട്. സൈന്യം, അസം റൈഫിള്‍സ്, സിഎപിഎഫ്, മണിപ്പൂര്‍ പോലീസ് എന്നിവരെയെല്ലാം നിയോഗിച്ചിട്ടും, മണിപ്പൂരില്‍ അക്രമങ്ങള്‍ തുടരുകയാണ്.

മെയില്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ 48കാരനായ ബോബി സിംഗ് എന്ന മുന്‍ സൈനികന്‍ തന്റെ കുടുംബത്തെ മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു. ഇവരെ സുരക്ഷിതമാക്കിയ ശേഷം ഇയാള്‍ ഗ്രാമത്തില്‍ തന്നെ തുടര്‍ന്നു. തന്റെ ഗ്രാമത്തെ സംരക്ഷിക്കാനാണ് ഇയാള്‍ ശ്രമിച്ചത്.

യുവാക്കളെ അടക്കം ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പഠിപ്പിച്ചു. കലാപം അതിരൂക്ഷമായി ബാധിച്ച കാങ്‌ഗോക്പി ജില്ലയിലാണ് ബോബി സിംഗ് താമസിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളില്‍ നിസ്സഹായസ്ഥ പ്രകടമായിരുന്നു. ഞങ്ങള്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ല. സ്വന്തം ജീവനും, കുടുംബത്തെയും ഒരുപോലെ സംരക്ഷിക്കേണ്ടതുണ്ട്. അക്രമികള്‍ നിന്ന് സ്വയം രക്ഷ നേടുകയാണ് ഞങ്ങളെന്നും ബോബി പറഞ്ഞു.

പതിനെട്ടിനും 45നും ഇടയിലുള്ള പുരുഷന്മാരാണ് ഗ്രാമത്തെ സംരക്ഷിക്കുന്നത്. പ്രായമേറിയവര്‍ ഇവിടെ പട്രോളിംഗ് നടത്തുകയാണ്. ഗ്രാമത്തില്‍ തുടരുന്ന സ്ത്രീകള്‍ കുട്ടികളെ നോക്കും. വളണ്ടിയര്‍മാര്‍ക്കായി പാചകം ചെയ്യുന്നത് ഇവരാണ്. ബോബി സിംഗ് മെയ്തി വിഭാഗത്തില്‍ നിന്നുള്ളയാളാണ്. കലാപം ആരംഭിക്കുന്നതിന് മുമ്പ് കാര്‍ഷിക ജോലികളും അദ്ദേഹം ചെയ്തിരുന്നു.ഇപ്പോള്‍ തോക്കുകള്‍ എങ്ങനെ ഉപയോഗിക്കാമെന്ന് അദ്ദേഹമാണ് പരിശീലിപ്പിക്കുന്നത്.

ബോബി പരിശീലിപ്പിച്ച 21കാരന്‍ ബിമേക്‌സണ്‍ പറയുന്നത്, ജീവിതം ഇനിയൊരിക്കലും പഴയത് പോലെയാവില്ലെന്നാണ്. അതേസമയം 45 ദിവസങ്ങളായി മണിപ്പൂരില്‍ കലാപം തുടങ്ങിയിട്ട്. നൂറിലേറെ പേര്‍ അക്രമത്തില്‍ കൊല്ലപ്പെട്ടു. രണ്ടായിരത്തോളം വീടുകളും, കടകളുമാണ് അഗ്നിക്കിരയാക്കിയത്. അരലക്ഷത്തോളം പേര്‍ സര്‍വവും നഷ്ടപ്പെട്ട് ക്യാമ്പുകളിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+