Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂരില്‍ കാണാതായ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു? നടുക്കുന്ന ചിത്രങ്ങള്‍ പുറത്ത്

ഇംഫാല്‍: മണിപ്പൂരില്‍ കാണാതായ മെയ്തി വിഭാഗക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇരുവരും മരിച്ച് കിടക്കുന്ന ചിത്രം കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ സംഭവത്തില്‍ ഉടനടി നടപടി സ്വീകരിക്കുമെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ അറിയിച്ചു. അതേസമയം ഇരുവരുടേയും മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രചരിക്കുന്ന ചിത്രങ്ങളിലെ സ്ഥലവും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

ഹിജാം ലിന്തോയിംഗമ്പി എന്ന 17 കാരിയേയും ഫിജാം ഹേംജിത്ത് 20 കാരനേയുമാണ് ഇക്കഴിഞ്ഞ ജൂലൈ മുതല്‍ കാണാതായത്. ജൂലൈയില്‍ രണ്ട് വിദ്യാര്‍ത്ഥികളും ബൈക്കില്‍ പോകുന്നത് കടകളില്‍ നിന്ന് ലഭിച്ച സി സി ടി വി ക്യാമറകളില്‍ വ്യക്തമായിരുന്നു. എന്നാല്‍ പിന്നീട് ഇവരെക്കുറിച്ച് കണ്ടെത്താനായിരുന്നു. ലോക്കല്‍ പൊലീസും മണിപ്പൂര്‍ കലാപം അന്വേഷിക്കുന്ന സി ബി ഐ സംഘവും ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു.

MANIPUR

കഴിഞ്ഞ ദിവസമാണ് മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം പൂര്‍ണമായി പിന്‍വലിച്ചത്. ഇതിന് പിന്നാലെയാണ് ഇരുവരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇരുവരും ഒരു കാടിനുള്ളില്‍ സായുധ സംഘത്തിന്റെ തടങ്കലില്‍ എന്ന് തോന്നിപ്പിക്കുന്ന ക്യാംപില്‍ ഇരിക്കുന്നതായിരുന്നു ആദ്യത്തെ ചിത്രം. ഇരുവര്‍ക്കും പിന്നില്‍ ആയുധധാരികള്‍ നില്‍ക്കുന്നതും കാണാം.

അടുത്ത ചിത്രത്തില്‍ ഇരുവരും നിലത്ത് വീണ് കിടക്കുന്നതാണ് ഉള്ളത്. ചിത്രങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്നതിനും പശ്ചാത്തലത്തില്‍ കാണുന്ന ആയുധധാരികളായ രണ്ട് പേരുടെ ഐഡന്റിറ്റി നിര്‍ണ്ണയിക്കുന്നതിനും ഫോറന്‍സിക് പരിശോധ ഉള്‍പ്പടെ നടത്തുമെന്ന് അന്വേഷക സംഘം അറിയിച്ചിട്ടുണ്ട്. കേസ് ഇതിനകം തന്നെ സി ബി ഐക്ക് കൈമാറിയിട്ടുണ്ട് എന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ അറിയിച്ചു.

ഹേംജിത്തിനെയും ലിന്തോയിംഗമ്പിയെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സമാധാനം പാലിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥരെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. വിദ്യാര്‍ത്ഥികളെ കാണാതായതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.

ഇരുവരേയും വേഗം കണ്ടെത്തണമെന്നാവശ്യപ്പെട്ട് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തിരുന്നു. ഹേംജിത്തിന്റെ അവസാന മൊബൈല്‍ ലൊക്കേഷന്‍ കുക്കി ആധിപത്യമുള്ള പ്രദേശമായ ചുരാചന്ദ്പൂര്‍ ജില്ലയുടെ കീഴിലുള്ള ലംദാനില്‍ നിന്നാണ് കണ്ടെത്തിയിരുന്നു. മേയ് മൂന്നിനാണ് മണിപ്പൂരില്‍ കുക്കി-മെയ്തി വിഭാഗക്കാര്‍ തമ്മില്‍ കലാപം ഉടലെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+