കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരി ഗര്‍വാലില്‍ മനീഷ് ഖണ്ഡൂരി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവും.... രാഹുലിന്റെ നീക്കം ഇങ്ങനെ

Google Oneindia Malayalam News

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് വലിയ പോരാട്ടങ്ങള്‍ക്കൊരുങ്ങുന്നു. ബിജെപി രാജ്യത്തിന്റെ പലഭാഗങ്ങളിലായി പ്രവര്‍ത്തകരെ അടര്‍ത്തിയെടുത്ത് നടത്തുന്ന പോരാട്ടം തിരിച്ചടിക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം മുന്‍ ബിജെപി മുഖ്യമന്ത്രിയുടെ മകനെ പാര്‍ട്ടിയിലെത്തിച്ചിരുന്നു. ഇയാളെ ബിജെപിക്കെതിരെ തന്നെ ഉപയോഗിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് ബിസി ഖണ്ഡൂരിയുടെ മകന്‍ മനീഷ് ഖണ്ഡൂരി കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്. അതേസമയം ഉത്തരാഖണ്ഡില്‍ പ്രമുഖ നേതാക്കളെല്ലാം ബിജെപിയിലേക്ക് പോയിരുന്നു. ഈ സാഹചര്യത്തില്‍ മനീഷിന്റെ വരവ് കോണ്‍ഗ്രസിന് വലിയ മുന്നേറ്റമാണ് സാധ്യമാക്കുന്നത്. ബിജെപി വന്‍ശക്തിയായി നില്‍ക്കുന്ന സാഹചര്യത്തില്‍ അവരെ വീഴ്ത്താന്‍ മനീഷിന് സാധിക്കുമെന്നാണ് രാഹുല്‍ ഗാന്ധിയുടെ വിലയിരുത്തല്‍.

രാഹുല്‍ പോരാട്ടത്തിന്

രാഹുല്‍ പോരാട്ടത്തിന്

ഉത്തരാഖണ്ഡില്‍ നിന്ന് എല്ലാ സീറ്റും തൂത്തുവാരണമെന്നാണ് രാഹുലിന്റെ നിര്‍ദേശം. മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രമുഖ നേതാവുമായ ബിസി ഖണ്ഡൂരിയുടെ മകന്‍ മനീഷ് ഖണ്ഡൂരിയെ പാര്‍ട്ടിയില്‍ എത്തിച്ചത് ഇത് മുന്നില്‍ കണ്ടാണ്. അതേസമയം ടോം വടക്കനെ ബിജെപിയിലേക്ക് കൊണ്ടുപോയതിനുള്ള തിരിച്ചടിയാണ് ഇതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

ബിജെപിക്കെതിരെ മത്സരിക്കും

ബിജെപിക്കെതിരെ മത്സരിക്കും

ഉത്തരാഖണ്ഡിലെ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലങ്ങളിലൊന്നാണ് പൗരി ഗര്‍വാല്‍. ഇവിടെ മനീഷിനെ മത്സരിപ്പിക്കാനാണ് രാഹുലിന്റെ തീരുമാനം. ഇത് ബിസി ഖണ്ഡൂരിയുടെ മണ്ഡലമാണ്. ഖണ്ഡൂരി രണ്ട് തവണ മുഖ്യമന്ത്രിയായ നേതാവാണ്. അടല്‍ ബീഹാരി വാജ്‌പേയ് സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിയായിരുന്നു. മോദിയുമായി അടുപ്പത്തിലുള്ള നേതാവിന്റെ മകന്‍ പാര്‍ട്ടി വിട്ടത് ബിജെപിക്ക് വലിയ തിരിച്ചടിയാണ്.

ഖണ്ഡൂരി മത്സരിക്കില്ല

ഖണ്ഡൂരി മത്സരിക്കില്ല

ബിസി ഖണ്ഡൂരി ഇത്തവണ മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ ക്ലീന്‍ ഇമേജുള്ള നേതാവാണ് അദ്ദേഹം. ഖണ്ഡൂരി മത്സരിച്ചില്ലെങ്കില്‍ അത് ബിജെപിയുടെ ജയസാധ്യതയെ തന്നെ മാറ്റിമറിക്കും. അതേസമയം പൗരി ഗര്‍വാളില്‍ ഖണ്ഡൂരിയുടെ പ്രതിച്ഛായ ഉപയോഗിച്ച് വിജയിക്കാമെന്നായിരുന്നു ബിജെപിയുടെ കണക്ക് കൂട്ടല്‍. എന്നാല്‍ അദ്ദേഹത്തിന്റെ മകനെ ഇറക്കി ഈ നീക്കം പൊളിച്ചിരിക്കുകയാണ് രാഹുല്‍.

ഡോവലിന്റെ മകനെതിരെ....

ഡോവലിന്റെ മകനെതിരെ....

പൗരി ഖര്‍വാലില്‍ ബിജെപി നാല് സാധ്യതാ സ്ഥാനാര്‍ത്ഥികളുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ ശൗര്യ ഈ സീറ്റിനായി രംഗത്തുണ്ട്. കഴിഞ്ഞ ഒരുവര്‍ഷമായി മണ്ഡലത്തില്‍ പ്രചാരണം നടത്തുന്നുണ്ട് ശൗര്യ. ഇവിടെ എന്‍ജിഒയും ആരംഭിച്ചിട്ടുണ്ട്. മുന്‍ കേണല്‍ അജയ് കോത്തിയാല്‍, ഒപി റാണ എന്നിവരും ഇതേ മണ്ഡലത്തിനായി രംഗത്തുണ്ട്. എന്നാല്‍ ശൗര്യക്ക് ടിക്കറ്റ് ലഭിക്കുമെന്ന് ഉറപ്പാണ്. ഇതോടെ മണ്ഡലത്തില്‍ പോരാട്ടം കനക്കും.

ബിജെപിയുടെ സമവായ നീക്കം

ബിജെപിയുടെ സമവായ നീക്കം

ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് അജയ് ഭട്ടും മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തും ഖണ്ഡൂരിയെ കഴിഞ്ഞ ദിവസം നേരിട്ട് കണ്ടിരുന്നു. മത്സരിക്കേണ്ട എന്ന തീരുമാനം പുന:പ്പരിശോധിക്കാനാണ് ആവശ്യപ്പെട്ടത്. മനീഷിനെ അനുനയിപ്പിക്കാനുള്ള നീക്കവും ബിജെപി നേതാക്കള്‍ നടത്തിയിരുന്നു. എന്നാല്‍ മകന്റെ കാര്യത്തില്‍ താന്‍ ഇടപെടില്ലെന്നായിരുന്നു ഖണ്ഡൂരിയുടെ തീരുമാനം. അതേസമയം ബിജെപി നേതാക്കള്‍ ഖണ്ഡൂരിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ മകള്‍ റിതുവിനെ മത്സരിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

യുപിയില്‍ പ്രതിച്ഛായ ഉയര്‍ത്തി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി വളരെ പിന്നില്‍, സര്‍ക്കാരിനും കൈയ്യടിയുപിയില്‍ പ്രതിച്ഛായ ഉയര്‍ത്തി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി വളരെ പിന്നില്‍, സര്‍ക്കാരിനും കൈയ്യടി

English summary
manish khanduri to contest from pauri garhwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X