കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്‍മോഹന്‍ തമാശക്കാരന്‍, വൈദ്യനാകാന്‍ പഠിച്ചു!

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: നമ്മുടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആളൊരു തമാശക്കാരനാണത്രെ!!! പറയുന്നത് മറ്റാരുമല്ല അദ്ദേഹത്തിന്റെ മകള്‍ ദമന്‍ സിങ് ആണ്. 'സ്ട്രിക്ട്‌ലി പേഴ്‌സണല്‍: മന്‍മോഹന്‍ ആന്‍ഡ് ഗുര്‍ശരണ്‍' എന്ന പുസ്തകത്തിലാണ് ദമന്‍ ഇക്കര്യം പറഞ്ഞിരിക്കുന്നത്.

മന്‍മോഹന്‍ സിങിനെ ഒരു ഡോക്ടറാക്കണം എന്നായിരുന്നത്രെ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ആഗ്രഹം. ഇതിനായി പഠനം തുടങ്ങിയതാണ് മന്‍മോഹന്‍. എന്നാല്‍ ആ പണി തനിക്ക് പറ്റില്ലെന്ന് തിരിച്ചറിഞ്ഞതോടെ രണ്ട് മാസം കൊണ്ട് ആ പഠനം ഉപേക്ഷിച്ചത്രെ.

Manmohan abd Daman

മന്‍മോഹന്‍ സിങിന്റേയും ഭാര്യ ഗുര്‍ശരണിന്റേയും ജീവിത കഥയാണ് മകള്‍ എഴുതുന്നത്. എന്നാല്‍ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന 10 വര്‍ഷത്തെക്കുറിച്ച് പുസ്തകത്തില്‍ ഒന്നും പറയുന്നില്ല. മന്‍മോഹന്‍ ആളുകള്‍ക്ക് ഇരട്ടപ്പേരിടാന്‍ മിടുക്കനായിരുന്നുവെന്നും മകള്‍ പുസ്‌കത്തില്‍ എഴുതിയിട്ടുണ്ട്.

1948 ഏപ്രില്‍ മാസത്തിലായിരുന്നു അമൃത്സറിലെ ഖല്‍സ കോളേജില്‍ രണ്ട് വര്‍ഷത്തെ പ്രി മെഡിക്കല്‍ കോഴ്‌സിന് മന്‍മോഹനെ ചേര്‍ത്തത്. എന്നാല്‍ ഡോക്ടറാകുള്ള താത്പര്യം ഇല്ലാതിരുന്നതു കൊണ്ട് കോഴ്‌സ് ഉപേക്ഷിച്ച് മന്‍മോഹന്‍ പോരുകയായിരുന്നത്രെ.

തിരിച്ച് വീട്ടിലേക്ക് പോയ അദ്ദേഹം പിതാവിനെ കച്ചവടത്തില്‍ സഹായിക്കാന്‍ തുടങ്ങി. എന്നാല്‍ കടയില്‍ പിതാവിന്റെ ഭാഗത്ത് നിന്ന് മോശം പരിഗണനയായിരുന്നു ലഭിച്ചത്. ഇതോടെ പഠനം തുടരാന്‍ തീരുമാനിച്ചു. 1948 സെപ്റ്റംബറില്‍ ഹിന്ദു കോളേജില്‍ പഠനത്തിനായി ചേര്‍ന്നു.

ഇതോടെയാണ് മന്‍മോഹന്‍ സിങ് എന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജനിക്കുന്നത്. എന്തുകൊണ്ടാണ് ചില രാജ്യങ്ങള്‍ ദരിദ്രമായത്, എന്ത് കൊണ്ട് മറ്റ് ചിലരാഷ്ട്രങ്ങള്‍ സമ്പന്നമായി തുടങ്ങിയ സംശയങ്ങള്‍ അദ്ദേഹത്തെ നയിച്ചത് സാമ്പത്തിക ശാസ്ത്രത്തിലേക്കാണ്.

എന്നാലും കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ പഠിക്കുമ്പോള്‍ മന്‍മോഹനെ വലച്ചതും ഈ സാമ്പത്തിക ശാസ്ത്രം തന്നെയായിരുന്നത്രെ. പഞ്ചാബ് സര്‍വ്വകലാശാലയില്‍ നിന്ന് കിട്ടുന്ന സ്‌കോളര്‍ഷിപ്പ് 160 പൗണ്ട് എന്നാല്‍ ചെലവ് 600 പൗണ്ട്.

English summary
Manmohan Singh had joined a pre-medical course as his father wanted him to become a doctor but pulled out after a couple of months, losing interest in the subject, according to a book on the former prime minister by his daughter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X