കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്‍മോഹന്‍സിംഗിന്റെ കാഴ്ച ശരിയല്ലെന്ന് ജെയ്റ്റ്‌ലി

Google Oneindia Malayalam News

അമൃത്സര്‍: രാജ്യത്ത് മോദി തരംഗമില്ലെന്ന പ്രസ്താവന നടത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് കാഴഅച ശക്തി നഷ്ടപ്പെട്ടുകാണുമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി. തന്റെ മണ്ഡലമായ അമൃത്സറില്‍ പ്രസംഗിക്കവേയാണ് അരുണ്‍ ജെയ്റ്റ്‌ലി മന്‍മോഹന്‍ സിംഗിനെ കളിയാക്കിയത്. കണ്ടാലും മോദി തരംഗം അദ്ദേഹം സമ്മതിക്കില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

പ്രധാനമന്ത്രിയെ മാത്രമല്ല, സോണിയാ ഗാന്ധി നേതൃത്വം നല്‍കുന്ന ഗാന്ധി കുടുംബത്തെയും ജെയ്റ്റ്‌ലി വിമര്‍ശിച്ചു. ആഴക്കടലിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുടെ സ്ഥാനം, സ്വന്തം ഭരണമികവ് എടുത്തു പറയാന്‍ കഴിയാത്ത കോണ്‍ഗ്രസ് അതിന്റ നേതാക്കളെ ഉപയോഗിച്ച് മറ്റ് പാര്‍ട്ടികളിലെ ആളുകളെ അധിക്ഷേപിക്കുകയാണ്. ഇതാദ്യമായാണ് രാജ്യത്ത് ഇത്തരമൊരു സ്ഥിതിവിശേഷം.

arun-jaitley

മോദിയുടെ ഭരണപാടവവും വികസന മാതൃകയും രാജ്യം ചര്‍ച്ച ചെയ്യുകയാണ്. രാജ്യത്ത് ഉടനീളം സഞ്ചരിച്ച് മോദി ഈ മാതൃകകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കുന്നു. ഇത് ബി ജെ പിയുടെ വോട്ടുകള്‍ ഗണ്യമായി വര്‍ദ്ധിപ്പിച്ചു. അതേസമയം കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ നടുക്കടലില്‍ പെട്ട പോലെയാണ്.

സ്വന്തം ഉത്തരാവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. മികച്ച നേതൃത്വമില്ലാത്തതാണ് യു പി എയുടെ പ്രശ്‌നം. ഭരണപരാജയവും അവര്‍ക്ക് ബാധ്യതയാകുന്നു. ആറാം ഘട്ടത്തില്‍ ആസാമിലെ ഗുവാഹത്തിയില്‍ വോട്ട് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാജ്യത്ത് മോദി തരംഗമില്ലെന്ന് പറഞ്ഞത്.

English summary
Manmohan Singh may be myopic not to see Modi wave: Arun Jaitley,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X