കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇത്തരമൊരു കാര്യം അനാവശ്യം'; കേന്ദ്ര നടപടിക്കെതിരെ മന്‍മോഹന്‍ സിങ്

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസിന്‍റെ സാഹചര്യത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ പ്രതിസന്ധി നേരിടാന്‍ നിരവധി നടപടി ക്രമങ്ങളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിച്ചു വരുന്നത്. ഇതിന്‍റെ ഭാഗമായിരുന്നു കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും (ഡിഎ) പെൻഷൻകാരുടെ ആശ്വാസ ബത്തയും (ഡിആർ) 4% വർധിപ്പിക്കാനുള മന്ത്രിസഭാ തീരുമാനം മരവിപ്പിച്ചത്.

ജുലൈയിലും അടുത്ത ജനുവരിയിലുമുള്ള വർധനയും മരവിപ്പിച്ചതായി കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. നിലിവിലെ തോതില്‍ ഡിഎ, ഡിആര്‍ വിതരണം തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. 48.34 ലക്ഷം ജീവനക്കാരേയും 65.26 ലക്ഷം പെൻഷൻകാരേയുമാണ് കേന്ദ്രത്തിന്‍റെ നടപടി ബാധിക്കുന്നത്. എന്നാല്‍ ഇതിനെതിരെ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നത്. അതിനുള്ള കാരണവും അവര്‍ ചൂട്ടിക്കാട്ടുന്നു... വിശദാംശങ്ങള്‍ ഇങ്ങനെ..

മനുഷ്യപ്പറ്റില്ലാത്തത്

മനുഷ്യപ്പറ്റില്ലാത്തത്

ഡിഎ, ഡിആര്‍ വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി മനുഷ്യപ്പറ്റില്ലാത്തതാണെന്നെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെങ്കിലും കേന്ദ്രസര്‍ക്കാര്‍ ദില്ലിയില്‍ നടത്തുന്ന സെന്‍ട്രല്‍ വിസ്ത നവീകരണ പ്രവര്‍ത്തനങ്ങള്‍ ധൂര്‍ത്താണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

ധൂര്‍ത്തടി

ധൂര്‍ത്തടി

ജീവനക്കാരുടെ ഡിഎ പിടിച്ചുവെക്കുമ്പോള്‍ തന്നെ ദില്ലിയുടെ ഹൃദയഭാഗങ്ങള്‍ സൗന്ദരവത്കരിക്കാനുള്ള പദ്ധതിയുമായി ഈ അവസരത്തിലും മുന്നോട്ടുപോകുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇത്തരത്തില്‍ മധ്യവര്‍ഗ്ഗ സമൂഹത്തില്‍ നിന്ന് ഈടാക്കുന്ന പണം പാവങ്ങള്‍ക്ക് കൊടുക്കുകയല്ല, സെന്‍ട്രല്‍ വിസ്തയ്ക്കായി ധൂര്‍ത്തടിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.

മന്‍മോഹന്‍ സിംഗും

മന്‍മോഹന്‍ സിംഗും

ഡിഎയിലും ഡിആറിലും വര്‍ദ്ധനവ് നല്‍കില്ലെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ വലിയ വിമര്‍ശനമാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും നടത്തുന്നത്. ഈ ഒരു ഘട്ടത്തില്‍ ഇത്തരം പ്രവൃത്തി ആവശ്യമില്ലാത്ത നടപടിയാണ്. സര്‍ക്കാര്‍ ജീവനക്കാരേയും സായുധ സേനാംഗങ്ങളേയും ബുദ്ധിമുട്ടിക്കേണ്ട ആവശ്യമില്ലെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സുര്‍ജേവാല

സുര്‍ജേവാല

ചെലവില്‍ 30 ശതമാനം കുറവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയും ആവശ്യപ്പെട്ടു. സെന്‍ട്രല്‍ വിസ്ത പുനരുദ്ധാരണവും ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയും മാറ്റിവയ്ക്കണം. ലക്ഷക്കണക്കിന് കോടികള്‍ ഇതിലൂടെ ഖജനാവിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് സാധിക്കുമെന്നും സുര്‍ജേവാല പറഞ്ഞു.

അവരെ വേദനിപ്പിക്കുകയാണ്

അവരെ വേദനിപ്പിക്കുകയാണ്

പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കെ ജനങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നതിന് പകരം അവരെ വേദനിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അത് ജനങ്ങളുടെ അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനുള്ള ശേഷിയെ ബാധിക്കും. ഇത്തരത്തിലുള്ള ഒരു നടപടിയിലേക്ക് സര്‍ക്കാര്‍ പോവരുതായിരുന്നെന്നും കോണ്‍ഗ്രസ് പറഞ്ഞു.

കൂട്ടിച്ചേർക്കും

കൂട്ടിച്ചേർക്കും

അതേസമയം, 2021 ജൂലൈ ഒന്നിനുശേഷം പുതിയ ക്ഷാമബത്ത ഗഡു തീരുമാനിക്കുമ്പോൾ മരവിപ്പിച്ച കാലത്ത്‌ വർധിപ്പിക്കേണ്ടിയിരുന്ന നിരക്കുകളും കൂട്ടിച്ചേർക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കുടിശ്ശിക നൽകില്ലെന്നും ധനമന്ത്രാലയം പ്രത്യേക ഉത്തരവ്‌ വഴി ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.

37,350 കോടി

37,350 കോടി

ഇതിലൂടെ രണ്ട്‌ സാമ്പത്തികവർഷത്തിലായി കേന്ദ്രത്തിന് 37,350 കോടി രൂപ ലഭിക്കും. കേന്ദ്രപാത പിന്തുടര്‍ന്നാല്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി 82,566 കോടി രൂപ കണ്ടെത്താമെന്നും. കോവിഡിനെതിരായ പോരാട്ടത്തില്‍ 1.20 ലക്ഷം കോടി രൂപ ഇങ്ങനെ സമാഹരിക്കാമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

 അര്‍ണബിനെതിരെ കോണ്‍ഗ്രസിന്‍റെ കിടിലന്‍ നീക്കം; ചാനല്‍ സംപ്രേഷണം നിര്‍ത്തിവെപ്പിക്കണം,ഹരജി കോടതിയില്‍ അര്‍ണബിനെതിരെ കോണ്‍ഗ്രസിന്‍റെ കിടിലന്‍ നീക്കം; ചാനല്‍ സംപ്രേഷണം നിര്‍ത്തിവെപ്പിക്കണം,ഹരജി കോടതിയില്‍

 ഇന്ത്യയുടെ പരമാധികാരം സ്വര്‍ണ്ണതളികയില്‍വെച്ച് ക്ഷണിച്ചിട്ടും സ്നേഹത്തോടെ നിരസിച്ച വ്യക്തിയാണ് സോണിയ ഇന്ത്യയുടെ പരമാധികാരം സ്വര്‍ണ്ണതളികയില്‍വെച്ച് ക്ഷണിച്ചിട്ടും സ്നേഹത്തോടെ നിരസിച്ച വ്യക്തിയാണ് സോണിയ

English summary
manmohan singh about DA and DR halt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X