Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഎംകെ ചതിച്ചു; വിട്ടുകൊടുക്കാതെ കോണ്‍ഗ്രസ്! മന്‍മോഹന്‍ സിംഗിനെ രാജ്യസഭയില്‍ എത്തിക്കുക ഇങ്ങനെ

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് കോണ്‍ഗ്രസ് കടന്ന് പോകുന്നത്. ലോക്സഭയിലും രാജ്യസഭയിലും കോണ്‍ഗ്രസിന് വേണ്ടി ശബ്ദമുയര്‍ത്താന്‍ പോന്ന ശക്തരായ നേതാക്കള്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. മുതിര്‍ന്ന നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിംഗിന്‍റെ രാജ്യസഭ കാലാവധി കഴിഞ്ഞതും കോണ്‍ഗ്രസിന് കടുത്ത ക്ഷീണമാണ് വരുത്തിവെച്ചത്. ഇതോടെയാണ് അദ്ദേഹത്തെ ഡിഎംകെ വഴി വീണ്ടും രാജ്യസഭയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചത്. എന്നാല്‍ നീക്കം അമ്പേ പരാജയപെടുകയായിരുന്നു.

ഡിഎംകെ നാണം കെടുത്തിയെങ്കിലും മന്‍മോഹന്‍ സിംഗിനെ രാജ്യസഭയില്‍ എത്തിക്കാന്‍ മറ്റൊരു വഴി കണ്ടെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. നീക്കം വിജയിക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി.

 ചതിച്ചത് ഡിഎംകെ

ചതിച്ചത് ഡിഎംകെ

ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ തമിഴ്നാട്ടില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലാണ് ഡിഎംകെ മത്സരിച്ചത്. എന്നാല്‍ ഒറ്റയ്ക്ക് തന്നെ വലിയ മുന്നേറ്റം നടത്താന്‍ ഡിഎംകെയ്ക്ക് സാധിച്ചു. മാത്രമല്ല പ്രതീക്ഷിച്ച വിജയം കോണ്‍ഗ്രസിന് നേടാനും സാധിച്ചിരുന്നില്ല. ഇതോടെ ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ പ്രകടമായിരുന്നു. രാജ്യസഭ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ നിന്നുള്ള മൂന്ന് സീറ്റുകളില്‍ ഒന്നില്‍ മന്‍മോഹനെ മത്സരിപ്പിക്കാമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടല്‍. എന്നാല്‍ ഡിഎംകെ നേതൃത്വം കോണ്‍ഗ്രസിന്‍റെ ആവശ്യം പരിഗണിച്ചിരുന്നില്ല.

 പരിഗണിക്കേണ്ടതില്ലെന്ന്

പരിഗണിക്കേണ്ടതില്ലെന്ന്

ഡിഎംകെയ്ക്കുള്ളില്‍ കടുത്ത എതിര്‍പ്പുയര്‍ന്നിരുന്നു. തമിഴ്നാട്ടില്‍ വലിയ സ്വാധീന ശക്തിയല്ലാതിരുന്നിട്ടും ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്നെ കോണ്‍ഗ്രസിനോട് ഡിഎംകെ വലിയ കാരുണ്യം കാട്ടിയിട്ടുണ്ടെന്നും ചില നേതാക്കള്‍ ചൂണ്ടിക്കാട്ടി. ലോക്സഭ തിരഞ്ഞെടുപ്പില്‍ തമിഴാനാട്ടില്‍ 9 സീറ്റുകളായിരുന്നു ഡിഎംകെ കോണ്‍ഗ്രസിന് നല്‍കിയത്. പുതുച്ചേരിയിലും ഡിഎംകെ പിന്തുണ കോണ്‍ഗ്രസിന് ലഭിച്ചു. ഇതടക്കം മത്സരിച്ച 10 ല്‍ 9 സീറ്റുകളില്‍ വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു.

 പുഷ്പം പോലെ ജയിച്ചു

പുഷ്പം പോലെ ജയിച്ചു

ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കേണ്ടെന്നായിരുന്നു പാര്‍ട്ടിയിലെ ഭൂരിപക്ഷ അഭിപ്രായം.തമിഴ്നാടിന്‍റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സ്വന്തം നാട്ടുകാര്‍ തന്നെ മതിയെന്ന വാദവും നേതാക്കള്‍ ഉയര്‍ത്തി. അതേസമയം സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നേരിട്ട് ആവശ്യം ഉന്നയിച്ചില്ലെന്ന കാരണവും ചേര്‍ത്ത് കോണ്‍ഗ്രസിന്‍റെ മോഹം ഡിഎംകെ എട്ടായി മടക്കി കൈയ്യില്‍ നല്‍കി. മൂന്ന് സീറ്റുകളിലും സ്വന്തം സ്ഥാനാര്‍ത്ഥികളെ ഇറക്കി പുഷ്പം പോലെ വിജയിക്കുകയും ചെയ്തു.

 സീറ്റ് ഒഴിവ്

സീറ്റ് ഒഴിവ്

ഇതോടെ ഏത് വിധേനയും മന്‍മോഹനെ രാജ്യസഭയിലേക്ക് എത്തിക്കാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം. രാജസ്ഥാനില്‍ നിന്ന് മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭ എംപിയായ മദന്‍ ലാല്‍ സൈനിയുടെ മരണത്തോടെ വന്ന ഒഴിവിലേക്കാണ് മന്‍മോഹന്‍ സിംഗിനെ കോണ്‍ഗ്രസ് പരിഗണിക്കുന്നത്.2018 ഏപ്രിലിലാണ് സൈനി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2024 ഏപ്രിലിലാണ് കാലാവധി അവസാനിക്കുന്നത്.

 തിരുമാനമായി

തിരുമാനമായി

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഭരിക്കുന്നത് എന്നത് കൊണ്ട് തന്നെ മന്‍മോഹന്‍ സിംഗിനെ ഇവിടെ മത്സരിപ്പിച്ചാലും ജയിപ്പിക്കുന്നത് കോണ്‍ഗ്രസിന് എളുപ്പമായിരിക്കും. മന്‍മോഹന്‍ സിംഗിനെ തന്നെ രാജസ്ഥാനില്‍ നിന്ന് മത്സരിപ്പിക്കാന്‍ പാര്‍ട്ടിയില്‍ തിരുമാനമായെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രതികരിച്ചു.

 പിന്തുണ ഇല്ല

പിന്തുണ ഇല്ല

ഈ മാസം 14 നാണ് മന്‍മോഹന്‍ സിംഗിന്‍റെ രാജ്യസഭ കാലാവധി അവസാനിച്ചത്.1991 മുതൽ അസമിൽ നിന്നുള്ള രാജ്യസഭാ എംപിയാണ് മൻമോഹൻ സിംഗ്. എന്നാല്‍ ഇത്തവണയും മന്‍മോഹനെ വിജയിപ്പിക്കാനുള്ള ഭൂരിപക്ഷം കോണ്‍ഗ്രസിന് അസം നിയമസഭയില്‍ ഇല്ല. 43 അംഗങ്ങളുടെ പിന്തുണയുണ്ടായാലേ ഇവിടെ വിജയിക്കാന്‍ സാധിക്കൂ. നിലവില്‍ 25 എംഎല്‍എമാരാണ് കോണ്‍ഗ്രസിന് ഇവിടെ ഉള്ളത്.

 രണ്ടാം സീറ്റ് യുപിയില്‍

രണ്ടാം സീറ്റ് യുപിയില്‍

രാജ്യസഭയില്‍ ഒഴിവ് വന്ന രണ്ട് സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഓഗസ്ത് 26 നാണ് നടക്കുക. ഓഗസ്ത് 7 ന് വിജ്ഞാപനം പുറത്തുവരും. ഓഗസ്ത് 14 നാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സമാജ് വാദി പാര്‍ട്ടി എംപിയായിരുന്ന നീരജ് ശേഖര്‍ സ്ഥാനം രാജിവെച്ച് ബി ജെ പിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് ഉത്തര്‍പ്രദേശില്‍നിന്നുള്ള രാജ്യസഭാ സീറ്റിലേക്ക് ഒഴിവ് വന്നത്. നീരജിനെ തന്നെയായിരിക്കും ബിജെപി ഇവിടെ നിന്ന് മത്സരിപ്പിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+