ശുപാര്‍ശകളില്ലാതെയാണ് പത്മാ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നതെന്ന് മോദി
ദില്ലി: മന്‍ കി ബാത്തില്‍ സംസാരിക്കവേയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം പറഞ്ഞത്. ശുപാര്‍ശകളില്ലാതെയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നതെന്നും നാട്ടുവൈദ്യ വിദഗ്ദയായ മലയാളി ലക്ഷ്മി കുട്ടി അമ്മയ്ക്ക് അവാര്‍ഡ് കിട്ടിയത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി അവാര്‍ഡ് നിര്‍ണയത്തില്‍ സുതാര്യത കൈവന്നിട്ടുണ്ട്. ആര്‍ക്കും ആരേയും പുരസ്കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്യാം. ഓരോരുത്തരുടേയും പ്രശസ്തി അല്ല അവരുടെ പ്രവൃത്തിയാണ് പുരസ്കാരത്തിനുളള മാനദണ്ഡമായി പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപുരോഗതിക്ക് സ്ത്രീ ശാക്തീകരണം അനിവാര്യമാണ്. എല്ലാ മേഖലകളിലും സ്ത്രീകള്‍ പുരോഗതിയിലേക്ക് കുതിക്കുകയാണ്. പോര്‍ വിമാനങ്ങള്‍ വരെ നിയന്ത്രിക്കാന്‍ സ്ത്രീകള്ഡ ഇപ്പോള്‍ പരിശീലനം നേടി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications