റിപബ്ലിക് ദിനം സാക്ഷ്യം വഹിക്കാൻ പോകുന്നത് ചരിത്ര നിമിഷം; 10 രാജ്യങ്ങളിലെ നേതാക്കൾ ഇന്ത്യയിലെത്തും!
ദില്ലി: 2018ലെ റിപബ്ലിക് ദിനം ചരിത്രമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്ത് ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ മുഖ്യാതിഥികളായി 2018ലെ റിപബ്ലിക് ദിനത്തിൽ ഇന്ത്യിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. മൻ കി ബാത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2017 ആസിയാൻ രാജ്യങ്ങളെയും ഭാരതത്തെയും സംബന്ധിച്ചിടത്തോളം വിശേഷപ്പെട്ട വർഷമായിരുന്നു. ജനുവരി 26ന് ലോക്തതിലെ പത്ത് രാജ്യങ്ങളിൽ നിന്നുള്ള മഹാന്മാരായ നേതാക്കൾ ഒരുമിച്ച് ചേരുക എന്നത് നാം എല്ലാ ഭാരതീയരെയും സംബന്ധിച്ചിടത്തോളവും അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത് ആദ്യമായാണ് ഇത്രയും രാഷ്ട്ര നേതാക്കളെ ഒരു രാജ്യത്തിന്റെ ആഘോഷത്തില്‍ സ്വാഗതം ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. തായ് വാന്‍, വിയറ്റ്‌നാം, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, മ്യാന്‍മര്‍ (ബര്‍മ), കംബോഡിയ, ലാവോസ്, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ആസിയാന്‍ അംഗങ്ങളാണ് റിപ്പബ്ലിക് ദിന പരിപാടിയില്‍ പങ്കെടുക്കുന്നത്. മന്‍ കീ ബാത്തിന്റെ 39-ാമത് എഡിഷനിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പരമാര്‍ശിച്ചത്. ഇത്തവണ ജനങ്ങള്‍ക്ക് നേരിട്ട് റോഡിയോവിലൂടെ സംസാരിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.

സ്ത്രീകൾ അനുഭവിച്ച വലിയ ദു:ഖം
മുസ്ലിം സ്ത്രീകള്‍ അനുഭവിച്ചുകൊണ്ടിരുന്ന വലിയ ദു:ഖമായിരുന്നു മുത്തലാഖെന്നും അതില്‍ നിന്ന് മോചനം നേടാന്‍ സ്ത്രീ സഹോദരിമാര്‍ക്കായെന്നും മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കി വ്യവസ്ഥചെയ്യുന്ന ബില്‍ കഴിഞ്ഞ ദിവസമാണ് ലോക്സഭ പാസാക്കിയത്. ബില്ലിലെ വ്യവസ്ഥപ്രകാരം മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയാല്‍ മൂന്ന് വര്‍ഷംവരെ തടവും പിഴയുമാണ് ശിക്ഷ. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ തള്ളിയശേഷം ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്.

ഹജ്ജിന് പോകുന്ന സ്ത്രീകൾ
ഹജ്ജിന് പോകാന്‍ ആഗ്രഹിക്കുന്ന മുസ്ലിം സ്ത്രീകള്‍ക്ക് ഒരു പുരുഷ രക്ഷാകര്‍ത്താവിന് ഒപ്പം മാത്രമേ പോകാന്‍ പാടുള്ളൂ എന്ന നിയമം വിവേചനപരമാണ്. അതുകൊണ്ട് സര്‍ക്കാര്‍ ഇതില്‍ മാറ്റംവരുത്തി. ഈ വര്‍ഷം 1,300 സ്ത്രീകള്‍ പുരുഷന്‍മാരുടെ ഒപ്പമല്ലാതെ ഹജ്ജിനു പോകാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഒറ്റയ്ക്കു ഹജ്ജിനു പോകുന്ന സ്ത്രീകളെ നറുക്കെടുപ്പിൽ നിന്ന് ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

പുണ്യം പൂങ്കാവനം പദ്ധതി
ശബരിമലയില്‍ നടത്തിവരുന്ന പുണ്യം പൂങ്കാവനം പദ്ധതിയെ മോദി പ്രത്യേകം അഭിനന്ദിച്ചു. രാജ്യത്തിന്റെ ശുചിത്വം സംബന്ധിച്ച നില വിലയിരുത്തുന്നതിന് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലത്ത് നഗര പ്രദേശങ്ങളില്‍ ശുചിത്വ പരിശോധന നടത്തുമെന്നും മോദി വ്യക്തമാക്കി.

പ്രോഗ്രസീവ് ഇന്ത്യ
പോസിറ്റീവ് ഇന്ത്യയിൽനിന്ന് പ്രോഗ്രസീവ് ഇന്ത്യയിലേക്ക് രാജ്യത്തെ മാറ്റിയെടുക്കേണ്ട സമയമെത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ജാതീയത, വർഗീയത, ഭീകരത, അഴിമതി തുടങ്ങിയവയിൽനിന്ന് വിമുക്തമായ പുതിയ ഇന്ത്യയാകും ഇനിയുള്ളത്. ദാരിദ്ര്യത്തിൽനിന്നും വൃത്തിഹീനതയിൽനിന്നും വിമുക്തമായ ഇന്ത്യയും ലക്ഷ്യമാണെന്നും മോദി കൂട്ടിച്ചേർത്തു. വോട്ടു ചെയ്യുന്നതിന്റെ പ്രാധാന്യവും മോദി വ്യക്തമാക്കി., 2000ൽ ജനിച്ച എല്ലാവരും 2018 ജനുവരി ഒന്നു മുതൽ തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ പങ്കാലികളാകുമെന്നും അവരെയെല്ലാം സ്വാഗതം ചെയ്യുന്നുവെന്നും ഈ വർഷത്തെ അവസാന മൻ കി ബാത്തി മോദി പറഞ്ഞു.












Click it and Unblock the Notifications