കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വാസം നേടി പരീക്കര്‍!! 22 എംഎല്‍എമാരുടെ പിന്തുണ!! ഗോവയും ബിജെപിക്ക് തന്നെ!!

22 എംഎല്‍എമാരുടെ പിന്തുണയാണ് ബിജെപിക്ക് ലഭിച്ചത്. എന്‍സിപി എംഎല്‍എയും പരീക്കറിനെ പിന്തുണച്ചു. കോണ്‍ഗ്രിസന് 16 എംഎല്‍എമാരുടെ പിന്തുണ ലഭിച്ചു.

  • By Gowthamy
Google Oneindia Malayalam News

പനാജി: തൂക്ക് മന്ത്രിസഭ വന്നതോടെ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലായ ഗോവയില്‍ ബിജെപി തന്നെ സര്‍ക്കാര്‍ രൂപീകരിക്കും. വ്യാഴാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പില്‍ മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വിശ്വാസം നേടി. 22 എംഎല്‍എമാരുടെ പിന്തുണയാണ് ബിജെപിക്ക് ലഭിച്ചത്. എന്‍സിപി എംഎല്‍എയും പരീക്കറിനെ പിന്തുണച്ചു. കോണ്‍ഗ്രിസന് 16 എംഎല്‍എമാരുടെ പിന്തുണ ലഭിച്ചു.

ഭൂരിപക്ഷം തെളിയിക്കാന്‍ 21 പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. ഗോവ നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഗവര്‍ണര്‍ കോണ്‍ഗ്രസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നായിരുന്നു കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്. 48 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പ് തേടാന്‍ സുപ്രീംകോടതിയാണ് നിര്‍ദേശം നല്‍കിയത്.

 എന്‍സിപിയും പിന്തുണച്ചു

എന്‍സിപിയും പിന്തുണച്ചു

22 എംഎല്‍എമാരുടെ പിന്തുണ നേടിക്കൊണ്ടാണ് മനോഹര്‍ പരീക്കറിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചത്. 13 എംഎല്‍എമാരാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. എംജിപി, ജിഎഫ്പി എന്നീ പാര്‍ട്ടികളും ബിജെപിക്ക് പിന്തുണ അറിയിച്ചു. എന്‍സിപി എംഎല്‍എയും വിശ്വാസ വോട്ടെടുപ്പില്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.

 ഒരാള്‍ വിട്ടുനിന്നു

ഒരാള്‍ വിട്ടുനിന്നു

16 എംഎല്‍എമാര്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു. ഒരാള്‍ വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. ഹൈക്കമാന്‍ഡിനെ വിമര്‍ശിച്ച വിശ്വജിത്ത് റാണെയാണ് വിട്ടു നിന്നത്. വിശ്വാസ വോട്ടിന് തൊട്ട് മുമ്പ് വരെ വിശ്വാസം നേടുമെന്ന ആത്മവിശ്വാസത്തില്‍ തന്നെയായിരുന്നു കോണ്‍ഗ്രസ്.

 ഭൂരിപക്ഷത്തിന് 21 വോട്ട്

ഭൂരിപക്ഷത്തിന് 21 വോട്ട്

എംഎല്‍എമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമായിരുന്നു വിശ്വാസവോട്ടെടുപ്പ നടന്നത്. കേവല ഭൂരിപക്ഷത്തിന് 21 വോട്ടാണ് വേണ്ടിയിരുന്നത്. എന്നാല്‍ എന്‍സിപിയുടെയും എംജിപി, ജിഎഫ്പി എന്നീ പാര്‍ട്ടികളുടെയും പിന്തുണ ബിജെപിക്ക് ലഭിച്ചു.

 കോണ്‍ഗ്രസ് പരാതി

കോണ്‍ഗ്രസ് പരാതി

ഗോവ മന്ത്രിസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും കോണ്‍ഗ്രസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹ ക്ഷണിക്കാതിരുന്നതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്. പരീക്കറുടെ സത്യപ്രതിജ്ഞ തടയണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. എന്നാല്‍ 48 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പ് നേടാന്‍ കോടതി ഉത്തരവിടുകയായിരുന്നു. എന്നാല്‍ പരീക്കറുടെ സത്യപ്രതിജ്ഞ കോടതി തടഞ്ഞില്ല.

English summary
manohar parikkar lead bjp wins trust vote in goa assembly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X