കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനോഹര്‍ പരീക്കര്‍ കൊല്ലപ്പെട്ടേക്കാം; കോണ്‍ഗ്രസ് രാഷ്ട്രപതിക്ക് കത്തയച്ചു, സുരക്ഷ ശക്തമാക്കണം

Google Oneindia Malayalam News

പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ജീവന്‍ അപകടത്തിലാണെന്ന് രാഷ്ട്രപതിക്ക് കത്ത്. ഗോവയിലെ പ്രതിപക്ഷമായ കോണ്‍ഗ്രസാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചിരിക്കുന്നത്. റാഫേല്‍ യുദ്ധവിമാന ഇടപാട് നടന്ന കാലത്ത് പ്രതിരോധ മന്ത്രിയായിരുന്നു പരീക്കര്‍. ഇടപാടിന്റെ നിര്‍ണായക രേഖകള്‍ പരീക്കറുടെ കിടപ്പുമുറിയിലുണ്ടെന്ന വിവരം കഴിഞ്ഞദിവസം പുറത്തായിരുന്നു.

ഈ സാഹചര്യത്തില്‍ പരീക്കര്‍ക്ക് അത്യാഹിതം സംഭവിച്ചേക്കാമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആശങ്ക പ്രകടിപ്പിക്കുന്നത്. പരീക്കര്‍ക്ക് പഴുതടച്ച സുരക്ഷ ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. പരീക്കറുടെ ജീവന്‍ അപകടത്തിലാണെന്ന് സംശയിക്കാന്‍ ചില കാരണങ്ങളും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു...

 വിവാദ വിഷയം ഇതാണ്

വിവാദ വിഷയം ഇതാണ്

റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസും അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഒട്ടേറെ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നും റിലയന്‍സിന് കോടികളുടെ കരാര്‍ ലഭിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടുനിന്നുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇടപാട് നടന്ന വേളയില്‍ പ്രതിരോധ മന്ത്രിയായിരുന്നു പരീക്കര്‍.

പരീക്കറുടെ ആരോഗ്യനില

പരീക്കറുടെ ആരോഗ്യനില

ഗോവയിലെ ബിജെപിയുടെ സമ്മര്‍ദ്ദം കാരണമാണ് പരീക്കറെ വീണ്ടും ഗോവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവിളിച്ചത്. തുടര്‍ന്ന് അദ്ദേഹം പ്രതിരോധ മന്ത്രിപദം ഒഴിഞ്ഞ് ഗോവയില്‍ മുഖ്യമന്ത്രിയാകുകയായിരുന്നു. ശേഷം നിര്‍മല സീതാരാമന്‍ പ്രതിരോധ മന്ത്രി പദം ഏറ്റെടുത്തു. എന്നാല്‍ പരീക്കര്‍ അര്‍ബുദം ബാധിച്ച് കടുത്ത ആരോഗ്യ പ്രതിസന്ധി നേരിടുകയാണ്.

നേരിയ ഇടപെടല്‍

നേരിയ ഇടപെടല്‍

ഗോവയിലും മുംബൈയിലും അമേരിക്കയിലും ദില്ലി എയിംസിലും മാസങ്ങളോളം ചികില്‍സയില്‍ കഴിഞ്ഞ പരീക്കര്‍ ഇപ്പോള്‍ ഗോവയിലെ സ്വകാര്യ വസതിയില്‍ വിശ്രമത്തിലാണ്. അദ്ദേഹം സര്‍ക്കാര്‍ കാര്യങ്ങളില്‍ തീരെ ഇടപെടാതിരിക്കുകയും മുഖ്യമന്ത്രി പദവിയില്‍ തുടരുകയും ചെയ്തത് വിവാദമായിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അദ്ദേഹം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ചില ഇടപെടല്‍ നടത്തുന്നുണ്ട്.

പുറത്തായ ഓഡിയോ

പുറത്തായ ഓഡിയോ

കഴിഞ്ഞദിവസം ഒരു ഓഡിയോ ക്ലിപ്പ് പുറത്തുവന്നു. ഗോവ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെ ഒരു മാധ്യമപ്രവര്‍ത്തകനുമായി സംസാരിച്ച ഓഡിയോ സന്ദേശമാണ് പുറത്തായത്. റാഫേല്‍ ഇടപാടിന്റെ പ്രധാന രേഖകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും എല്ലാം പരീക്കറുടെ സ്വകാര്യ വസതിയിലെ കിടപ്പുമുറിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് റാണെ പറയുന്നത്.

എന്തുകൊണ്ട് പരാതിയില്ല

എന്തുകൊണ്ട് പരാതിയില്ല

ഈ ഓഡിയോ വ്യാജമാണെന്ന് റാണെ പറഞ്ഞെങ്കിലും ഇതുമായി ബന്ധപ്പെട്ട് പരാതി സമര്‍പ്പിക്കുകയോ ഓഡിയോ പുറത്തായത് സംബന്ധിച്ച്് അന്വേഷണം പ്രഖ്യാപിക്കുകയോ ചെയ്തില്ല. വ്യാജമായ പ്രചാരണമാണ് ഓഡിയോ ക്ലിപ്പ് വഴി നടത്തുന്നത് എന്ന് ബോധ്യമുണ്ടെങ്കില്‍ എന്തുകൊണ്ട മന്ത്രി റാണെ പരാതി നല്‍കിയില്ലെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു.

കത്തിലെ ആവശ്യം

കത്തിലെ ആവശ്യം

രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന, അഴിമതികള്‍ നടന്നുവെന്ന് സംശയിക്കുന്ന രേഖകള്‍ പരീക്കറുടെ കിടപ്പുമുറിയില്‍ ഉണ്ടെന്ന വിവരം പുറത്തുവന്ന പശ്ചാത്തലത്തില്‍ പരീക്കറുടെ സുരക്ഷ ശക്തമാക്കണമെന്ന് ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോദന്‍കര്‍ രാഷ്ട്രപതിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

പരസ്യമാകരുത് എന്ന് ആഗ്രഹിക്കുന്നവര്‍

പരസ്യമാകരുത് എന്ന് ആഗ്രഹിക്കുന്നവര്‍

റാഫേല്‍ രേഖകള്‍ പരസ്യമാകരുത് എന്ന് ആഗ്രഹിക്കുന്നവരുണ്ട്. അവര്‍ ചിലപ്പോള്‍ പരീക്കറെ അപകടത്തിലാക്കിയേക്കാം. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ആശങ്കയുണ്ട്. പരീക്കറുടെ സുരക്ഷ ശക്തമാക്കണം. അദ്ദേഹത്തെ ഇല്ലാതാക്കാന്‍ നീക്കം നടക്കാനിടയുണ്ടെന്നും ചോദന്‍കര്‍ കത്തില്‍ രാഷ്ട്രപതിയെ അറിയിച്ചു.

മനോഹര്‍ പരീക്കറിന്റെ പ്രാധാന്യം

മനോഹര്‍ പരീക്കറിന്റെ പ്രാധാന്യം

മനോഹര്‍ പരീക്കറാണ് ഗോവയിലെ ബിജെപിയുടെ തുറുപ്പുചീട്ട്. പരീക്കര്‍ മുഖ്യമന്ത്രി പദവിയില്‍ ഇരിക്കുന്നത് കൊണ്ട് മാത്രമാണ് ഗോവയില്‍ ബിജെപി ഭരണം മുന്നോട്ട് പോകുന്നത്. പരീക്കറെ മാറ്റിയാല്‍ പിന്തുണ പിന്‍വലിക്കുമെന്ന് രണ്ട് സഖ്യകക്ഷികളും വ്യക്തമാക്കിയിരുന്നു.

 ഗോവയില്‍ ബിജെപി ഭരണം ഇങ്ങനെ

ഗോവയില്‍ ബിജെപി ഭരണം ഇങ്ങനെ

മൂന്ന് സീറ്റ് വീതമുള്ള രണ്ട് പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ഗോവയില്‍ ബിജെപി ഭരണം. തിരഞ്ഞെടുപ്പിന് ശേഷം ഏറ്റവും വലിയ കക്ഷിയായി വന്നത് കോണ്‍ഗ്രസ് ആയിരുന്നു. എന്നാല്‍ രണ്ട് പ്രാദേശിക കക്ഷികളെ കൂട്ടുപിടിച്ച് ബിജെപി ഭരണം പിടിക്കുകയായിരുന്നു.

പിന്‍മാറാന്‍ ആവശ്യപ്പെട്ടില്ല

പിന്‍മാറാന്‍ ആവശ്യപ്പെട്ടില്ല

പരീക്കര്‍ മുഖ്യമന്ത്രിയായാല്‍ ബിജെപിയെ പിന്തുണയ്ക്കുമെന്ന് ഇരുപാര്‍ട്ടികളും അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതിരോധ മന്ത്രി പദവി രാജിവെപ്പിച്ച് പരീക്കറെ ഗോവയില്‍ മുഖ്യമന്ത്രിയാക്കിയത്. പരീക്കര്‍ അസുഖ ബാധിതനായി ചികില്‍സയില്‍ കഴിയുകയും ആരോഗ്യനില വഷളാകുന്ന ഘട്ടം വന്നപ്പോഴും ബിജെപി അദ്ദേഹത്തെ മുഖ്യമന്ത്രി പദവിയില്‍ നിലനിര്‍ത്തുകയായിരുന്നു.

 ലോക്‌സഭയിലും ഓഡിയോ വിവാദം

ലോക്‌സഭയിലും ഓഡിയോ വിവാദം

പരീക്കര്‍ പ്രതിരോധ മന്ത്രിയായിരുന്ന കാലത്താണ് റാഫേല്‍ യുദ്ധവിമാന ഇടപാടിന്റെ ചര്‍ച്ചകള്‍ നടന്നത്. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പരീക്കറുടെ കിടപ്പുമുറിയില്‍ ഉണ്ടെന്ന ഗോവ മന്ത്രിയുടെ ഓഡിയോ കഴിഞ്ഞദിവസം ലോക്‌സഭയില്‍ വന്‍ സംവാദത്തിന് തിരികൊളുത്തിയിരുന്നു. രാഹുല്‍ ഗാന്ധി വിഷയം ഉന്നയിച്ചതോടെ സഭയില്‍ ബിജെപി അംഗങ്ങള്‍ ബഹളം വെക്കുകയായിരുന്നു.

തലശേരിയില്‍ നിരോധനാജ്ഞ, പാലക്കാട്ട് വെട്ട്, മഞ്ചേശ്വരത്ത് കുത്ത്, കണ്ണൂരില്‍ ബോംബേറ്തലശേരിയില്‍ നിരോധനാജ്ഞ, പാലക്കാട്ട് വെട്ട്, മഞ്ചേശ്വരത്ത് കുത്ത്, കണ്ണൂരില്‍ ബോംബേറ്

English summary
Manohar Parrikar's Life In Danger Over Rafale Files, Says Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X