ബിജെപിയെ ഞെട്ടിക്കാന്‍ കോണ്‍ഗ്രസ്: നിരവധി നേതാക്കള്‍ പാര്‍ട്ടി മാറുന്നു, ഭരണമാറ്റം ഉറപ്പെന്ന് ദത്ത്
ദില്ലി: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന പ്രധാനപ്പെട്ട സംസ്ഥാനങ്ങളില്‍ ഒന്നാണ് ഹിമാചല്‍ പ്രദേശ്. ബിജെപി അധികാരത്തില്‍ ഇരിക്കുന്ന സംസ്ഥാനത്ത് ഇത്തവണ ഭരണമാറ്റമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസെങ്കിലും മുന്നില്‍ നിരവധി വെല്ലുവിളികളാണ് ഉള്ളത്. അതില്‍ ഏറ്റവും പ്രധാനം നേതാക്കള്‍ തമ്മിലുള്ള ചേരിപ്പോരാണ്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്നത് ലക്ഷ്യമിട്ട് ഈ ചേരിപ്പോരിന് സമവായം കണ്ടെത്താനുള്ള ശ്രമം ഏറെ നേരത്തെ തന്നെ പാര്‍ട്ടി ഹൈക്കമാന്‍ഡ് ആരംഭിച്ചിരുന്നു. അത് വലിയ രീതിയില്‍ വിജയം കൈവരിക്കുകയും ചെയ്തു. ഇപ്പോഴിതാ ഈ നീക്കങ്ങള്‍ക്ക് പിന്നാലെ ബിജെപിയില്‍ നിന്നടക്കമുള്ള പ്രമുഖ നേതാക്കളെ പാര്‍ട്ടിയില്‍ എത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.
സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആളൊഴിഞ്ഞ് കേരളത്തിലെ നിരത്തുകള്‍- ചിത്രങ്ങള്‍

സംസ്ഥാനത്തെ പാർട്ടി കാര്യങ്ങളുടെ കോ-ഇൻചാർജായി നിയമിതനായതിനായ സഞ്ജയ് ദത്തിന്‍റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസിന്‍റെ നീക്കങ്ങള്‍ പുരോഗമിക്കുന്നത്. ബിജെപി സര്‍ക്കാറിനെ അധികാരത്തില്‍ നിന്നും താഴെ ഇറക്കുക എന്ന ലക്ഷ്യത്തോടെ 'സേവ് ഹിമാചല്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സഞ്ജയ് ദത്തിന്‍റെ നേതൃത്വത്തിലുള്ള പ്രചരണം.

ബിജെപിയുടെ പിടിയില്‍ നിന്നും സംസ്ഥാനത്തെ രക്ഷിക്കുക എന്നതാണ് കോണ്‍ഗ്രസിന്‍റെ മുദ്രാവാക്യമെന്നും അദ്ദേഹം പ്രഖ്യാപിക്കുന്നു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ സംസ്ഥാനത്തെ ബിജെപി സർക്കാർ പരാജയപ്പെട്ടുവെന്നും സംസ്ഥാനത്തെ ജനങ്ങൾ മാത്രമല്ല, സ്വന്തം പാര്‍ട്ടിയിലെ നേതാക്കളിൽ പലരും അസ്വസ്ഥരാണെന്നും അദ്ദേഹം പറയുന്നു

ഹിമാചൽ പ്രദേശിലെ ബിജെപി കടുത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. എല്ലാ തരത്തിലും ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടു. ബിജെപിയില്‍ നിരവധി നേതാക്കള്‍ കടുത്ത അസംതൃപ്തരാണ്. ഇവരില്‍ പലരും കോണ്‍ഗ്രസിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവരാണ്. ഇവരുമായി ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നത് വരെ ഇവരുടെ പേരുകള്‍ പുറത്ത് വിടാന്‍ കഴിയില്ല. എന്ത് തന്നെയായാലും ബിജെപി വലിയൊരു പൊട്ടിത്തെറിയുടെ വക്കില്‍ നില്‍ക്കുകയാണെന്നും ദത്ത് അവകാശപ്പെട്ടു. കഴിഞ്ഞ നാല് വർഷത്തിനിടയിൽ മോശം ഭരണത്തിന്റെ ഏറ്റവും പുതിയ ഉദാഹരണത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്.

കോവിഡ് കൈകാര്യം ചെയ്തത് ഏറ്റവും മോശമായ രീതിയിലാണ്. പ്രത്യേകിച്ചും ഗ്രാമീണ മേഖലയിൽ സൗകര്യങ്ങൾ കുറവായതിനാൽ ആളുകൾ ദുരിതമനുഭവിക്കുന്നു. ബിജെപിയുടെ പരാജയപ്പെട്ട ഭരണം സംസ്ഥാനത്തെ കുറഞ്ഞത് 20 വര്‍ഷമെങ്കിലും പിന്നോട്ട് അടിച്ചു. വികസനം പ്രതീക്ഷിച്ചായിരുന്നു ആളുകള്‍ ബിജെപിക്ക് വോട്ട് ചെയ്തത്. എന്നാല്‍ പകരം അവർക്ക് ലഭിച്ചത് തൊഴിലില്ലായ്മ, മോശം റോഡുകൾ, തകർന്ന അടിസ്ഥാന സൗകര്യ വികസനം എന്നിവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടൂറിസത്തിനും അനുബന്ധ മേഖലകൾക്കുമായി എന്തെങ്കിലും ചെയ്യുന്നതില്‍ സർക്കാർ പൂര്‍ണ്ണമായി പരാജയപ്പെട്ടു. ഹിമാചലിൽ ബിജെപിയെ അധികാരത്തിലെത്തിക്കാൻ ജനങ്ങൾ വോട്ടുചെയ്തത് അതിന്‍റെ ഇരട്ട എഞ്ചിന്‍ കഥയില്‍ വീണുകൊണ്ടായിരുന്നു. എന്നാല്‍ ഹിമാചൽ പ്രദേശിനെ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം പൂർണമായും അവഗണിച്ചെന്നും സഞ്ജയ് ദത്ത് പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്ന വാര്‍ത്തകളേയും അദ്ദേഹം പൂര്‍ണ്ണമായും തള്ളി. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം, 2022 ൽ സംസ്ഥാനത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിനെ തിരികെ കൊണ്ടുവരാൻ തങ്ങൾ ഒറ്റക്കെട്ടാണെന്ന് എല്ലാ മുതിർന്ന നേതാക്കളും ഉറപ്പ് നൽകിയിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ ഒരു സംശയമൊന്നും ഇല്ലെന്നും സഞ്ജയ് ദത്ത് വ്യക്തമാക്കി.

നിയോജ മണ്ഡലങ്ങളിലും ബ്ലോക്ക് തലത്തിലുള്ള എല്ലാ പ്രവര്‍ത്തകരുമായി നേരിട്ട് ബന്ധപ്പെടാൻ ഞാൻ ശ്രമിക്കും. ഏതെങ്കിലും തരത്തിലുമുള്ള പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അവിടെ നേരിട്ട് പോയി പ്രവര്‍ത്തകരുമായും നേതാക്കളെയും കണ്ടുമുട്ടുക എന്നതാണ് ഏറ്റവും നല്ല മാർഗം. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും മണ്ഡി ലോക്സഭയിലേക്കുള്ള വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലും പാര്‍ട്ടി വലിയ ശ്രദ്ധയാണ് പതിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈറലായി ആദാ ശർമയുടെ സെൽഫ് പോർട്രെയ്റ്റ്; ചിത്രങ്ങൾ കാണാം
Recommended Video
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications