ഗുജറാത്തില്‍ ശിശുമരണം: മൂന്ന് ദിവസത്തിനിടെ 18 കുട്ടികള്‍! പോഷകാഹാരക്കുറവും ഭാരക്കുറവും !

  • Written By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: ഗുജറാത്തില്‍ മൂന്ന് ദിവസത്തിനിടെ പോഷകാഹാരക്കുറവ് മൂലം മരിച്ചത് 18 കുട്ടികള്‍. അഹമ്മദാബാദിലെ പ്രധാന സിവില്‍ ആശുപത്രിയിലാണ് കുട്ടികള്‍ കൂട്ടത്തോടെ മരിച്ചത് പോഷകാഹാരക്കുറവ് മൂലമുള്ള ഭാരക്കുറവിനെത്തുടര്‍ന്നാണ് കുട്ടികള്‍ മരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

വ്യാവസായിക വളര്‍ച്ചയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഗുജറാത്ത് ആളോഹരി വരുമാനത്തിന്‍റെ കാര്യത്തില്‍ അഞ്ചാം സ്ഥാനത്താണ്. ശിശുമരണ നിരക്കില്‍ 17ാം സ്ഥാനത്താണ് ഗുജറാത്തുള്ളത്. ഇവരില്‍ നല്ലൊരു ശതമാനം കുട്ടികളും ഭാരക്കുറവ് മൂലമാണ് മരിക്കുന്നത്.  ഉത്തര്‍പ്രദേശില്‍   മെഡിക്കല്‍ കോളേജില്‍  ഓക്സിജന്‍റെ അഭാവം മൂലം  കുട്ടികള്‍ മരിച്ച സംഭവത്തില്‍  യുപിയിലെ യോഗി സര്‍ക്കാരിനെ വിമര്‍ശനത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തിയതിന് പിന്നാലെയാണ്  ഗുജറാത്തിലെ ബിജെപി സര്‍ക്കാരിനെ  പ്രതിസന്ധിയിലാക്കി ശിശുമരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശിശുമരണ നിരക്ക്

ശിശുമരണ നിരക്ക്

ഗുജറാത്തില്‍ ജനിക്കുന്ന 1000 കുട്ടികളില്‍ 33 നവജാതശിശുക്കളും മരണമടയുന്നുവെന്നാണ് കണക്ക്. കേരളത്തില്‍ ഇത് 12ഉം, തമിഴ്നാട്ടില്‍ 19 മാണ്. മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ യഥാക്രമം 21,23 എന്നിങ്ങനെയാണ് കണക്കുകള്‍. 2015ലെ സാമ്പിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കാണിത്.

 കുട്ടികളില്‍ ഭാരക്കുറവ്

കുട്ടികളില്‍ ഭാരക്കുറവ്

ഗുജറാത്തിലെ 39 ശതമാനം കുട്ടികളിലും ഭാരക്കുറവ് കാണപ്പെടുന്നു. 35 ശതമാനം മാത്രമാണ് ദേശീയ ശരാശരി. കേരളത്തിലെ ശിശുമരണനിരക്ക് 16 ശതമാനവും തമിഴ്നാട്ടിലേത് 23 ശതമാനവുമാകുമ്പോള്‍ മഹാരാഷ്ട്രയാണ് ഗുജറാത്തിന് തൊട്ടുപിന്നിലുള്ളത്. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയുടെ 2015-2016 വര്‍ഷത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണിത്.

കേരളം പിന്നില്‍!

കേരളം പിന്നില്‍!


കേരളത്തിന് പുറമേ മണിപ്പൂര്‍( 13.8%), മിസോറാം( 11.9%), പഞ്ചാബ് ( 21%), എന്നീ സംസ്ഥാനങ്ങളിലാണ് ഭാരക്കുറവുള്ള കുട്ടികളുടെ അനുപാതം കുറവുള്ളത്. 16 ശതമാനമാണ് കേരളത്തില്‍ കുട്ടികള്‍ക്കിടയിലുള്ള ഭാരക്കുറവ്.

 ശിശുമരണം ദേശീയ പ്രശ്നം

ശിശുമരണം ദേശീയ പ്രശ്നം

സര്‍ക്കാര്‍ ആശുപത്രികളില്‍ കുട്ടികള്‍ കൂട്ടമായി മരിക്കുന്ന സംഭവം രാജ്യത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് വികസനം അവകാശപ്പെടുന്ന ഗുജറാത്തില്‍ നിന്ന് ശിശുമരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ പൊതുജനാരോഗ്യ സംവിധാനത്തിന്‍റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.

 യുപിയിലും വിഭിന്നമല്ല

യുപിയിലും വിഭിന്നമല്ല


ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ആശുപത്രിയില്‍ നവജാത ശിശുക്കളുള്‍പ്പെടെയുള്ളവര്‍ കൂട്ടത്തോടെ മരിച്ചത് ബിജെപി സര്‍ക്കാരിനെ ക്ഷീണത്തിലാക്കിയിരുന്നു. ആഗസ്റ്റില്‍ അഞ്ച് ദിവസത്തിനിടെ 63 കുട്ടികളാണ് യുപിയിലെ ഗൊരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രം മരിച്ചത്. കുടിശ്ശിക തുക നല്‍കാത്തതിനെ തുടര്‍ന്ന് ഓക്സിജന്‍ വിതരണം തടസ്സപ്പെട്ടതായിരുന്നു കുട്ടികള്‍ എന്‍സഫൈലിറ്റിസ് രോഗം ബാധിച്ചവരുള്‍പ്പെടെയുള്ള കുട്ടികള്‍ കൂട്ടത്തോടെ മരിച്ചുവീഴാന്‍ കാരണം. ഓക്സിജന്‍ വിതരണം പുനഃസ്ഥാപിച്ചെങ്കിലും പിന്നീട് ശിശുമരണനിരക്ക് ഉയരുകയായിരുന്നു.

വീഴ്ച സര്‍ക്കാരിനോ

വീഴ്ച സര്‍ക്കാരിനോ

ആശുപത്രിയിലെ ഓക്സിജന് ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യമെത്തിയതോടെ ആശുപത്രിയിലെ സാങ്കേതിക വിഭാഗം അധികൃതരെ വിവരമറിയിച്ചിരുന്നുവെങ്കിലും അധികൃതര്‍ മുന്നറിയിപ്പ് മുഖവിലയ്ക്കെടുത്താത്തതാണ് മരണത്തിന് കാരണമായത്.

 ആദിത്യനാഥിന്‍റ പ്രസ്താവന

ആദിത്യനാഥിന്‍റ പ്രസ്താവന

ആശുപത്രികള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് കേരളം ഉത്തര്‍പ്രദേശിനെ കണ്ട് പഠിക്കണമെന്നായിരുന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്താവന. ജനരക്ഷാ യാത്രയില്‍ പങ്കെടുക്കുന്നതിനായി കേരളത്തിലെത്തിയപ്പോള്‍ ടൈംസ് നൗ ചാനലിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

English summary
As national attention was focussed on the death of 18 children over three days in Ahmedabad’s main civil hospital in October 2017, officials said most children were underweight and thus vulnerable.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്