Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവയില്‍ ഇറങ്ങിക്കളിച്ച് മമത ബാനര്‍ജി; നിരവധി കോണ്‍ഗ്രസ്, ശിവസേന നേതാക്കള്‍ തൃണമൂലില്‍ ചേര്‍ന്നു

പനാജി: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയില്‍ രാഷ്ട്രീയ നീക്കങ്ങള്‍ സജീവാക്കി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. സംസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തനങ്ങല്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി നിരവധി നേതാക്കളെയാണ് മറ്റ് കക്ഷികളില്‍ നിന്നും മമത് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നത്. ശിവസേന, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ നിന്നും നിരവധി നേതാക്കളായിരുന്നു കഴിഞ്ഞ ദിവസം ത‍ൃണമൂലില്‍ ചേര്‍ന്നത്.

നോർത്ത് ഗോവ കോൺഗ്രസ് സേവാദൾ തലവൻ ഉല്ലാസ് വാസ്ങ്കറിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസില്‍ നിന്നും നേതാക്കള്‍ തൃണമൂലില്‍ എത്തിയത്. പാര്‍ട്ടിയിലേക്ക് പുതുതായി വന്നവര്‍ക്ക് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി ആസ്ഥാനത്തെ വെച്ച് സ്വീകരണം നല്‍കി.

ഐ എൻ സി മഹിളാ വിങ്ങിന്റെ മുൻ ജനറൽ സെക്രട്ടറി പ്രിയ റാത്തോഡും

ഐ എൻ സി മഹിളാ വിങ്ങിന്റെ മുൻ ജനറൽ സെക്രട്ടറി പ്രിയ റാത്തോഡും തൃണമൂൽ കോൺഗ്രസിൽ ചേർന്നിട്ടും. മുൻ ഗോവ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ലുയിഷിനോ ഫലെറോ ടി എം സിയിൽ ചേർന്നതിന് ദിവസങ്ങൾക്ക് ശേഷമാണ് കോണ്‍ഗ്രസില്‍ നിന്നും നേതാക്കള്‍ കൂട്ടമായി പാര്‍ട്ടി വിടുന്നത്. താനുമായി അടുപ്പമുള്ള പ്രമുഖ നേതാക്കള്‍ തൃണമൂലില്‍ എത്തുമെന്ന് ലുയിഷിനോ ഫലെറോ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ലേഡി ബേഡില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍: മ‍ഞ്ജു വാര്യരുടെ ചിത്രങ്ങള്‍ വൈറലാവുന്നു

വിനോദ് ബോര്‍ക്കറെയാണ് ശിവസേനയില്‍ നിന്നും

വിനോദ് ബോര്‍ക്കറെയാണ് ശിവസേനയില്‍ നിന്നും എത്തിയ നേതാവ്. പോണ്ടയിൽ നിന്നുള്ള ശിവസേന ബ്ലോക്ക് പ്രസിഡന്റാണ് ഇദ്ദേഹം. നാജിയിലെ പാർട്ടി ഓഫീസിൽ നടന്ന പരിപാടിയിൽ ബോർക്കറിനൊപ്പം നിരവധി പേർ ടിഎംസിയിൽ ചേർന്നു. സ്വീകരണ,പരിപാടിയിൽ പശ്ചിമ ബംഗാൾ സർക്കാരിലെ മന്ത്രി മാനസ് രാജൻ ഭൂനിയയും ഗോവ ടി എം സി നേതാക്കളായ മരിയോ പിന്റോയും വിജയ് പൈയും ഉള്‍പ്പടേയുള്ളവര്‍ പങ്കെടുത്തു.

നവേലിയില്‍ നിന്നുള്ള എം എല്‍ എയായ യിസിൻഹൊ ഫലേറോ നിയമസഭാ സ്പീക്കര്‍ക്ക് രാജിക്കത്ത്

സെപ്റ്റംബർ 29 നായിരുന്നു മുതിര്‍ന്ന നേതാവായ യിസിൻഹൊ ഫലേറോ പാര്‍ട്ടി വിട്ട് തൃണമൂലിന്റെ ഭാഗമായത്. നവേലിയില്‍ നിന്നുള്ള എം എല്‍ എയായ യിസിൻഹൊ ഫലേറോ നിയമസഭാ സ്പീക്കറെ കണ്ട് തന്റെ രാജിക്കത്ത് കൈമാറിയതിന് പിന്നാലെ കൊല്‍ക്കത്തയില്‍ മമത ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് സ്വീകരിക്കുകയായിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരിക്കും തൃണമൂല്‍ ഗോവയില്‍ മത്സരിക്കുക.

കൂടുതല്‍ വായനക്ക് ക്ലിക്ക് ചെയ്യു:മണി ചെയിൻ തട്ടിപ്പ്‌ മാത്രമല്ല, നല്ല ഒന്നാന്തരം തീവെട്ടി കൊള്ള: വിഡി സതീശനെതിരെ പിവി അന്‍വര്‍ എം എല്‍ എ

ബി ജെ പിക്ക് എതിരായി തെരുവില്‍ ഇറങ്ങി പോരാടാന്‍ കഴിയുന്ന യഥാര്‍ത്ഥ നേതാവ്

ബി ജെ പിക്ക് എതിരായി തെരുവില്‍ ഇറങ്ങി പോരാടാന്‍ കഴിയുന്ന യഥാര്‍ത്ഥ നേതാവ് മമത ബാനര്‍ജിയാണെന്നായിരുന്നു യിസിൻഹൊ ഫലേറോ അഭിപ്രായപ്പെട്ടത്. "മമതാ ബാനർജി നരേന്ദ്ര മോദിക്കെതിരായി കടുത്ത പോരാട്ടം നടത്തി. ബംഗാളിൽ ബിജെപിക്കെതിരായി മമത ഫോർമുല മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു,"- അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദി ബംഗാളിൽ 200 യോഗങ്ങളാണ് നടത്തിയത്. അമിത് ഷാ 250 യോഗങ്ങള്‍ക്കും നേതൃത്വം നല്‍കിന. പിന്നെ ഇഡി, സി ബി ഐ എല്ലാം ഉണ്ടായിരുന്നു. പക്ഷേ ഫലം പുറത്ത് വന്നപ്പോള്‍ മമത വിജയം സ്വന്തമാക്കുന്നതാണ് കണ്ടതെന്നും യിസിൻഹൊ ഫലേറോ നേരത്തെ അഭിപ്രാപ്പെട്ടിരുന്നു.

ലേഡി ബേഡില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍: മ‍ഞ്ജു വാര്യരുടെ ചിത്രങ്ങള്‍ വൈറലാവുന്നു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+