• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്?; വന്‍ രാഷ്ട്രീയ മാറ്റങ്ങളുടെ സൂചനയുമായി കമല്‍നാഥ്

cmsvideo
  BJP MLAമാര്‍ കോണ്‍ഗ്രസിലേക്ക് | Oneindia Malayalam

  ഭോപ്പാല്‍: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരണം പിടിക്കുമെന്ന് വിവിധ സര്‍വ്വേകള്‍ പ്രവചിച്ചിരുന്നെങ്കിലും മധ്യപ്രദേശില്‍ ബിജെപിക്ക് തന്നെയായിരുന്നു സാധ്യത കല്‍പ്പിച്ചിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ബിജെപിയെ പിന്തള്ളി 114 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസ് അധികാരം പിടിക്കുകകയായിരുന്നു.

  ഭരണത്തിലേറിയതിന് പിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനങ്ങളില്‍ പ്രതീക്ഷ പകരുന്നു. ഇതിന് പിന്നാലെയാണ് മധ്യപ്രദേശിലെ മുന്‍ എംഎല്‍എമാര്‍ ഉള്‍പ്പടേയുള്ള ബിജെപി നേതാക്കള്‍ കോണ്‍ഗ്രസ്സിലേക്ക് ചേക്കേറുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ബിജെപി എംഎല്‍എമാര്‍ തന്നെ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് കമല്‍നാഥ് വ്യക്തമാക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

  ഇഞ്ചോടിച്ച് പോരാട്ടം

  ഇഞ്ചോടിച്ച് പോരാട്ടം

  ഇഞ്ചോടിച്ച് പോരാട്ടം നടന്ന മധ്യപ്രദേശില്‍ സ്വതന്ത്രരുടേയും ബിഎസ്പി, എസ്പി പാര്‍ട്ടികളുടേയും പിന്തുണയോടെയായിരുന്നു കോണ്‍ഗ്രസ് ഭരണം പിടിച്ചത്. കേവലം 5 അംഗങ്ങളുടെ ഭൂരിപക്ഷത്തില്‍ നിലനില്‍ക്കുന്ന സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപി ശ്രമം തുടങ്ങിയിരുന്നു.

  കോണ്‍ഗ്രസും നീക്കം നടത്തി

  കോണ്‍ഗ്രസും നീക്കം നടത്തി

  ഇതിന് മറുപടിയെന്നോണമാണ് ബിജെപി പാളയിത്തിലുള്ള ചില എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ കോണ്‍ഗ്രസും നീക്കം നടത്തിയത്. ഇത് സംബന്ധിച്ച ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നെങ്കിലും പിന്നീട് അതിന് തുടര്‍ച്ചയുണ്ടായിരുന്നില്ല.

  കൂടുതല്‍ എംഎല്‍എമാര്‍

  കൂടുതല്‍ എംഎല്‍എമാര്‍

  എന്നാല്‍ ഈ നീക്കങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന സൂചനയാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയായ കമല്‍നാഥ് നല്‍കുന്നത്. കൂടുതല്‍ ബിജെപി നേതാക്കളും എംഎല്‍എമാരും കോണ്‍ഗ്രസിനോട് ബന്ധപ്പെടുന്നു എന്നാണ് കമല്‍നാഥ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

  സ്വീകരണം

  സ്വീകരണം

  ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന സൂചനയും കമല്‍നാഥ് നല്‍കുന്നു. ബിജെപി ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേക്കേറിയ മുന്‍എംഎല്‍എ രമേശ് സക്‌സേന ഉള്‍പ്പടേയുള്ള നേതാക്കള്‍ക്ക് നല്‍കിയ സ്വീകരണ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു കമല്‍നാഥ്.

  രമേശ് സക്‌സേന

  രമേശ് സക്‌സേന

  വ്യാഴാഴ്ച്ച വൈകിട്ടോടെയാണ് രമേശ് സക്‌സേനയും ഭാര്യ ഉഷയും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സേഹോറില്‍ മണ്ഡലത്തില്‍ നിന്നും ബിജെപി ടിക്കറ്റില്‍ തുടര്‍ച്ചയായി നാല് തവണ എംഎല്‍എയായ വ്യക്തിയാണ് രമേശ് സക്‌സേന

  ഭാര്യയും

  ഭാര്യയും

  മധ്യപ്രദേശ് കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ രമേശ് സക്‌സേനയേയും ഉഷയേയും മുഖ്യമന്ത്രി കമല്‍നാഥും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപക് ബാബരിയയും ചേര്‍ന്ന് സ്വീകരിച്ചു

  കൂടെ വന്നവര്‍

  കൂടെ വന്നവര്‍

  സേഹോര്‍ ജില്ലാ സഹകരണ ബാങ്കിന്റെ ചെയര്‍പേഴ്‌സണാണ് ഉഷ. ഇരുവര്‍ക്കുമൊപ്പം മഹിളാ മോര്‍ച്ച ജില്ലാ നേതാവ് പ്രേമലത റാത്തോഡ് സേഹോര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉര്‍മിള മരീത എന്നിവരും കോണ്‍ഗ്രസില്‍ ചേക്കേറി.

  സീറ്റ് നല്‍കിയില്ല

  സീറ്റ് നല്‍കിയില്ല

  നവംബറില്‍ നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുവര്‍ക്കും ബിജെപി സീറ്റ് നല്‍കിയിരുന്നില്ല. ഇതോടെ ഇരുവരും പാര്‍ട്ടിയുമായി അകന്ന് നില്‍ക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ ഉഷ സ്വതന്ത്രയായി മത്സരിക്കുകയും 26000 വോട്ടുകള്‍ നേടുകയും ചെയ്തിരുന്നു.

  കമല്‍നാഥിന്റെ നേതൃത്വം

  കമല്‍നാഥിന്റെ നേതൃത്വം

  ശാരീകരമായി ഞാന്‍ ബിജെപിയോടൊപ്പം ആയിരുന്നെങ്കിലും മാനസികമായി ഞാന്‍ എന്നും കോണ്‍ഗ്രസിനോടൊപ്പം ആയിരുന്നെന്ന് സക്‌സേന അഭിപ്രായപ്പെട്ടു. കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ച്ചവെക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

  വിവാദം

  വിവാദം

  ഹിന്ദു ഭക്തിഗാനമായ ഹുമാന്‍ ചാലിസ ആലപിച്ചാല്‍ പ്രകൃതി ദുരന്തങ്ങളെ തടയാമെന്ന രമേശ് സക്‌സേന നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഓരോ ഗ്രാമവും ദിവസേനെ ഒരു മണിക്കൂര്‍ ഹനുമാന്‍ ചാലിസ പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്ന് ഉറപ്പാണ്

  കരുത്ത് പകരും

  കരുത്ത് പകരും

  അടുത്ത അഞ്ചുദിവസത്തേക്ക് ഒരു മണിക്കൂര്‍ നേരം ഹനുമാന്‍ ചാലിസ ആലപിക്കാന്‍ യുവാക്കളോട് ഞാന്‍ ആവശ്യപ്പെടുന്നുവെന്നായിരുന്നു സക്‌സേന. ഏതായാലും ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത വരുന്ന സാഹചര്യത്തില്‍ സക്‌സേന ഉള്‍പ്പടേയുള്ളവരുടെ വരവ് കോണ്‍ഗ്രസിന് കരുത്ത് പകരും.

  English summary
  many more BJP politicians and MLAs are in touch with us
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X