കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വസ്ത്ര ഫാക്ടറിയില്‍ തീപിടുത്തം; ശ്വാസം മുട്ടി മരിച്ചത് 13 പേര്‍

ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നായിരുന്നു തയ്യല്‍ ഫാക്ടറിയുടെ താഴത്തെ നിലയില്‍ തീപിടുത്തമുണ്ടായത്

  • By Sandra
Google Oneindia Malayalam News

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 13 മരിച്ചു. സാഹിബാ ബാദ് ജില്ലയിലെ വസ്ത്ര ഫാക്ടറിയിലായിരുന്നു തീപിടുത്തം. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം

ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നായിരുന്നു തയ്യല്‍ ഫാക്ടറിയുടെ താഴത്തെ നിലയില്‍ തീപിടുത്തമുണ്ടായത്. സംഭവം നടക്കുമ്പോള്‍ 16 ജീവനക്കാര്‍ ഫാക്ടറിക്കുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. ഇതാണ് മരണനിരക്ക് ഉയരുന്നതിനിടയാക്കിയത്.

fire

പുലര്‍ച്ചെ 5.20ഓടെ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് ഫാക്ടറിക്കുള്ളിലെ തീയണച്ചത്. തീപടര്‍ന്നതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് 13 പേരില്‍ 10 പേരും മരിച്ചതെന്നാണ് അഗ്നിശമന സേനാ വിഭാഗത്തിന്റെ കണ്ടെത്തല്‍. മൂന്നുപേരുടെ മരണം പൊള്ളലേറ്റായിരുന്നു. നിരവധി പേര്‍ക്ക് തീപിടുത്തത്തിനിടെ പരിക്കേറ്റു. എന്നാല്‍ അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

English summary
13 people were on Friday killed in a massive fire that broke out in a garment factory in Sahibabad in the district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X