കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുൽവാമ അക്രമം; ഭീകരൻ ഉപയോഗിച്ചത് മാരുതി ഈകോ, ഉടമയെ തിരിച്ചറിഞ്ഞു, സജ്ജാദ് ഭട്ട് ഒളിവിൽ!

Google Oneindia Malayalam News

ദില്ലി: 40 സൈനീകർ വീരമൃത്യു വരിക്കാനിടയായ പുൽവാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനം തിരിച്ചറിഞ്ഞു. മാരുതി ഈകോ എന്ന വാഹനമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ദേശീയ അന്വേഷണ ഏജന്‍സി തിരിച്ചറിഞ്ഞു. വാഹനത്തിന്റെ ഇപ്പോഴത്തെ ഉടമ യെയും എൻഐഎ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്.

ഇന്ത്യക്ക് ചരിത്ര നിമിഷം... ദേശീയ വാര്‍ മെമ്മോറിയല്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു
അനന്ത്‌നാഗ് ജില്ലയിലെ ബിജിബെഹറയ്ന്‍ സ്വദേശിയായ സജ്ജാദ് ഭട്ടാണ് വാഹനത്തിന്റഎ ഉടമ. ഓട്ടോ മൊബൈല്‍ വിദഗ്ദ്ധരുടെയും ഫോറന്‍സിക് സംഘത്തിന്റേയും സഹായത്തോടെയാണ് വാഹനം തിരിച്ചറിയാനായത്. ശനിയാഴ്ച എന്‍ഐഎ സംഘവും പോലീസും ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും സജ്ജാദ് ഭട്ടിനെ കണ്ടെത്താനായിരുന്നില്ല.

Pulwama attck

സജ്ജാദ് ഭട്ട് ജയ്‌ഷെ ഇ മുഹമ്മദില്‍ ചേര്‍ന്നിരുന്നു. ആയുധങ്ങളുമായി ഇയാള്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നെന്നും എൻഐഎ വെളിപ്പെടുത്തി. 2011-ല്‍ അനന്ത്‌നാഗ് സ്വദേശി തന്നെയായ മുഹമ്മദ് ജലീല്‍ അഹ്മദ് ഹഖനി എന്നയാള്‍ വിറ്റ വാഹനം ഏഴോളം പേരിൽ കൈമറിഞ്ഞാണ് സജ്ജാദ് ഭട്ടിന്റെ പക്കലെത്തിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

ദേശീയ അന്വേഷണ ഏജൻസി നടത്തിയ പരിശോധനയിൽ സംഭവം നടന്ന സ്ഥലത്ത് നിന്ന് സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തിരുന്നു. ഇതിൽ നിന്നാണ് ചുവപ്പ് നിറത്തിലുള്ള മാരുതി ഇക്കോ കാർ ആണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്തിയത്. സ്ഫോടക വസ്തു നിറച്ച കാര്‍ ഇടിച്ചുകയറ്റുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണ് സിസിടിവിയിൽനിന്ന് കണ്ടെടുത്തതെന്ന് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി.

രണ്ടാമത്തെ പരിശ്രമത്തിൽ ഭീകരൻ തന്റെ ലക്ഷ്യം പൂർത്തിയാക്കിയതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാക്കുന്നത്. ജമ്മുവില്‍ നിന്ന് 78 ബസുകളിലായി 2500 സൈനികരാണ് ശ്രീനഗറിലേക്ക് തിരിച്ചത്. ഇവരില്‍ 4, 2 ബസ്സുകളിലെ സിആര്‍പിഎഫ് ജവാന്‍മാരാണ് അന്വേഷണത്തില്‍ ഏറെ നിര്‍ണായകമാവുന്ന മൊഴികൾ നല്‍കിയിരിക്കുന്നത്.

English summary
Maruti Eeco used in Pulwama terror attack, NIA identifies owner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X