കശ്മീർ: ഇന്ത്യൻ സൈന്യത്തിന്‍റെ പുതിയ തന്ത്രം, 4000 സൈനികര്‍ രംഗത്ത്!!ഹിസ്ബുളിനും ലഷ്കറിനും പിഴച്ചു!

  • Written By:
Subscribe to Oneindia Malayalam

ശ്രീനഗർ: ജമ്മു കശ്മീരിൽ ജനവാസ കേന്ദ്രങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ 15 വര്‍ഷത്തിനിടെ ആദ്യത്തേത്. 4000 സുരക്ഷാ ഉദ്യോഗസ്ഥരാണ് ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലാണ് സുരക്ഷാസേന വ്യാപകമായി തിരച്ചിൽ നടത്തുന്നത്. സൈന്യം, പോലീസ്, അർധസൈനിക വിഭാഗങ്ങള്‍ എന്നിവർ ചേർന്ന് 20 ഗ്രാമങ്ങളാണ് തിരച്ചിൽ നടത്തുന്നത്.

ജമ്മു കശ്മീരിൽ 1990ന് ശേഷം ഇത്തരത്തിൽ ഭീകരര്‍ക്ക് വേണ്ടി വ്യാപകമായ തിരച്ചിൽ നടത്തുന്നത് ആദ്യമായാണ്. കഴിഞ്ഞ ദിവസം സുരക്ഷാ സേനയ്ക്കെതിരെ പ്രദേശവാസികൾ നടത്തിയ കല്ലേറിൽ ഒരു ഡ്രൈവര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷത്തിനിടെ പരിക്കേറ്റവരെ ശ്രീനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പെലറ്റ് ഗണ്‍ കൊണ്ട് കണ്ണിന് പരിക്കേറ്റവും ഇക്കൂട്ടത്തിലുണ്ട്.

സൈന്യത്തിന് നേരെ ആക്രമണം

സൈന്യത്തിന് നേരെ ആക്രമണം

ഇമാംസാഹിബിലെ 62 രാഷ്ട്രീയ റൈഫിൾസിലെ പട്രോളിംഗ് സംഘത്തിന് നേരെയാണ് ഭീകരർ ആക്രമണം അഴിച്ചുവിട്ടത്. 30ഓളം ആയുധധാരികളായ ഭീകരർ ഷോപ്പിയാനിൽ റോന്ത് ചുറ്റുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് കശ്മീരിലെ ഷോപ്പിയാനിലെ 20ഓളം അതിര്‍ത്തി ഗ്രാമങ്ങളിൽ വീടുകള്‍, കുറ്റിക്കാടുകൾ, വനപ്രദേശം എന്നിവിടങ്ങളില്‍
‍ സൈന്യം തിരച്ചിൽ ശക്തമാക്കിയത്.

തിരച്ചിൽ പുനഃസ്ഥാപിച്ചു

തിരച്ചിൽ പുനഃസ്ഥാപിച്ചു

1990തോടെ അവസാനിപ്പിച്ച വീടുകള്‍ തോറും കയറിയുള്ള പരിശോധനയാണ് കശ്മീരിൽ സുരക്ഷാ സൈന്യം ഈ പ്രത്യേക സാഹചര്യത്തിൽ പുനഃസ്ഥാപിച്ചിട്ടുള്ളത്. വീടുകൾ കയറി പരിശോധിക്കുമ്പോൾ ഗ്രാമവാസികളോട് ഒരു പ്രത്യേക സ്ഥലത്ത് ഒന്നിച്ചു നില്‍ക്കാനാണ് സുരക്ഷാസേന നൽകിയിട്ടുള്ള നിർദേശം.

ഇന്‍റലിജൻസ് റിപ്പോർട്ട്

ഇന്‍റലിജൻസ് റിപ്പോർട്ട്

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ വിദേശികൾ ഉൾപ്പെടെയുള്ള ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോർട്ടിനെ തുടർന്നാണ് ഇത്തരത്തിൽ 4000 സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തിരച്ചിൽ വ്യാപിപ്പിച്ചിട്ടുള്ളതെന്ന് സൈനിക വൃത്തങ്ങൾ പറയുന്നു.

പത്ത് ലക്ഷം പ്രതിഫലം

പത്ത് ലക്ഷം പ്രതിഫലം

ജമ്മു കശ്മീരിലെ കുല്‍ഗാമിൽ അഞ്ച് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏഴ് പേരെ വധിച്ചുവെന്ന് സംശയിക്കുന്ന ഹിസ്ബുള്‍ മുജാഹിദ്ദീൻ ഭീകരൻ ഉമർ മാജിദിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ജമ്മു കശ്മീർ പോലീസ് പത്ത് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. കുൽഗാമിൽ പലയിടങ്ങളിലും ഇത് ചൂണ്ടിക്കാണിച്ച് ബുധനാഴ്ച കശ്മീർ പോലീസ് പോസ്റ്റർ പതിച്ചിട്ടുണ്ട്. സുരക്ഷാ ഏജൻസികൾക്ക് ഇതുവഴി ഇയാളെ കണ്ടെത്താൻ സാധിക്കുമെന്നാണ് പോലീസ് കണ്ടെത്തൽ

വീഡിയോ നിർണായകം

വീഡിയോ നിർണായകം

ഷോപ്പിയാൻ പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന വീഡിയോ പുറത്തുവന്നതിനെ തുടർന്നാണ് സൈന്യം തിരച്ചില്‍ ശക്തമാക്കിയത്. ആയുധങ്ങളേന്തിയ ഭീകരരുടെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയായിരുന്നു റെയ്ഡ്. കശ്മീരിൽ അടുത്ത ദിവസങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളെ തുടർന്ന് ഭീകരരുടെ സാന്നിധ്യമാണ് ഇന്ത്യൻ സൈന്യത്തിന്റെ

കശ്മീരില്‍ സംയുക്ത ദൗത്യം

കശ്മീരില്‍ സംയുക്ത ദൗത്യം

4000 സുരക്ഷാ ഉദ്യോഗസ്ഥർ സിആര്‍പിഎഫ്, ജമ്മുകശ്മീർ പോലീസ്, എന്നീ സേനകൾ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. 20 ഗ്രാമങ്ങൾക്ക് പുറമേ കുറ്റിക്കാടുകൾ, വന പ്രദേശം എന്നിവിടങ്ങളിലും തിരച്ചില്‍ നടത്തും. വ്യാഴാഴ്ച രാവിലെയായിരുന്നു തിരച്ചിൽ ആരംഭിച്ചത്.

English summary
Helicopters and drones circled the air and over 4,000 troops fanned out+ across south Kashmir's Shopian district on Thursday in a massive operation to flush out militants.
Please Wait while comments are loading...