Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകത്തില്‍ കളി തുടങ്ങും മുന്‍പ് കളി അവസാനിച്ചു' ബിജെപിയെ ട്രോളി പ്രകാശ് രാജ്

മൂന്ന് ദിവസത്തെ രാഷ്ട്രീയ നാടകത്തിന് കര്‍ണാടകത്തില്‍ അന്ത്യമായി. വിശ്വാസ വോട്ടെടുപ്പിന് കാത്ത് നില്‍ക്കാതെ മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവെച്ചതോടെയാണ് ദിവസങ്ങളായി നീണ്ടു നിന്ന രാഷ്ട്രീയ പ്രതിസന്ധി അവസാനിച്ചത്. എന്നാല്‍ യെദ്യൂരപ്പയുടെ രാജിയെ പരിഹസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. കൂട്ടത്തില്‍ ബിജെപിയെ കണക്കിന് കൊട്ടി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ പ്രകാശ്.

നേരത്തേ കര്‍ണാടകയില്‍ ബിജെപിക്കെതിരെ പ്രകാശ് രാജ് പ്രചരണം നടത്തിയിരുന്നു. അതിന് പിന്നാലെയാണ് യെദ്യൂരപ്പയുടെ രാജിയേയും ദക്ഷിണേന്ത്യയിലെ ബിജെപിയുടെ തോല്‍വിയേയും പരിഹസിച്ച് പ്രകാശ് രാജ് രംഗത്തെത്തിയത്.

ജസ്റ്റ് ആസ്കിങ്ങ്

ജസ്റ്റ് ആസ്കിങ്ങ്

ജസ്റ്റ് ആസ്കിങ്ങ് എന്ന കാമ്പെയ്ന്‍റെ ഭാഗമായിനേരത്തേ കര്‍ണാടകയില്‍ ബിജെപിക്ക് എതിരെ പ്രകാശ് രാജ് പ്രചാരണം നടത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിനെ ആവോളം വിമര്‍ശിച്ചായിരുന്നു പ്രചാരണം. മോദി അഴിമതിക്കാരനാണെന്നും മതഭീകരവാദത്തിന്‍റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ നോക്കുകയാണെന്നും പ്രകാശ് രാജ് കര്‍ണാടകത്തിലെ ജനങ്ങളെ നേരിട്ട് കണ്ട് പറഞ്ഞിരുന്നു. ഒരു സാഹചര്യത്തിലും ബിജെപിക്ക് വോട്ട് നല്‍കരുതെന്നായിരുന്നു പ്രകാശ് രാജ് ജനങ്ങളെ നേരിട്ട് കണ്ട് അഭ്യര്‍ത്ഥിച്ചത്.

തുടങ്ങും മുന്‍പ് അവസാനിച്ചു

കര്‍ണാടക കാവി അണിയാന്‍ പോകുന്നില്ലെന്നും സംസ്ഥാനം വര്‍ണശബളമാകാന്‍ പോകുന്നില്ലെന്നുമായിരുന്നു പ്രകാശ് രാജ് തന്‍റെ ട്വിറ്റര്‍ പേജില്‍ കുറിച്ചത്. കളി തുടങ്ങും മുന്‍പ് കളി അവസാനിച്ചു. 56 ന് 55 മണിക്കൂറുകള്‍ പോലും പിടിച്ച് നില്‍ക്കാനായില്ലെന്നത് മറന്നേക്കു. തമാശയ്ക്കപ്പുറം കാലുഷ്യം നിറഞ്ഞ രാഷ്ട്രീയ സാഹചര്യത്തെ നേരിടാന്‍ ഒരുങ്ങി നില്‍ക്കുക. ഇനിയും ജനങ്ങള്‍ക്കൊപ്പം തുടരുമെന്നായിരുന്നു പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചത്.

കുതിരകച്ചവടം

കുതിരകച്ചവടം

കര്‍ണാടകയിലെ അധികാര വടംവലിയെ പരിഹസിച്ച് നേരത്തേയും പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. ബിജെപിയുടെ കുതിരകച്ചവടത്തില്‍ നിന്നും എംഎല്‍എമാരെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസും ജെഡിഎസും നടത്തിയ റിസോര്‍ട്ട് രാഷ്ട്രീയത്തെയായിരുന്നു പ്രകാശ് രാജ് പരിഹസിച്ചത്. തന്‍റെ ഒപ്പം 117 ​എംഎല്‍എമാരുണ്ടെന്ന് ചൂണ്ടിക്കാട്ടി റിസോര്‍ട്ട് ഉടമയും ഗവര്‍ണറെ സമീപിക്കുന്നുണ്ടെന്നായിരുന്നു പ്രകാശ് രാജിന്‍റെ പരിഹാസം.

രാജിവെച്ച് ഒഴിഞ്ഞു

രാജിവെച്ച് ഒഴിഞ്ഞു

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും ഗവര്‍ണര്‍ വാജുഭായി വാല ബിജെപിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കുകയായിരുന്നു. പണവും ഭരണസ്വാധീനവും ഉപയോഗിച്ചുള്ള അധികാരം പിടിച്ചെടുക്കലാണ് ബിജെപി നടത്തിയതെന്നായിരുന്നു കോണ്‍ഗ്രസ് ഇതിനെ വിമര്‍ശിച്ചത്. മന്ത്രിസഭ രൂപീകരിക്കാന്‍ 15 ദിവസത്തെ സമയം ബിജെപിക്ക് അനുവദിച്ചതിന് പിന്നാലെ യെദ്യൂരപ്പ മുഖ്യമന്ത്രിയായി അധികാരം ഏറ്റു. എന്നാല്‍ വിശ്വാസവോട്ടടെുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവില്ലെന്ന് ഉറപ്പായതോടെ രാജിവെച്ച് ഒഴിയുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+