Get Updates
Get notified of breaking news, exclusive insights, and must-see stories!

മൗറീഷ്യസിന്റെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്; പ്രഖ്യാപിച്ച് മൗറീഷ്യസ് പ്രധാനമന്ത്രി

ഡൽഹി: മൗറീഷ്യസിന്റെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കും. മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രാം​ഗൂലമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ' ദി ​ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആന്റ് കീ ഓഫ് ദ ഇന്ത്യൻ ഓഷ്യൻ' ബഹുമതിയാണ് പ്രധാനമന്ത്രി മോദിക്ക് നൽകുന്നതായി പ്രഖ്യാപിച്ചത്. ഈ ബഹുമതി നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് മോദി.

ദി ​ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ ഓഫ് ദി ഇന്ത്യൻ ഓഷ്യൻ താങ്കൾക്ക് വളരെ അനുയോജ്യമാണ് പ്രധാനമന്ത്രി, ഞങ്ങൾ ഒരു റിപ്പബ്ലിക് ആയി മാറിയതിന് ശേഷം, 1998 ൽ ആദരിക്കപ്പെട്ട ആഫ്രിക്കയുടെ ​ഗാന്ധി നെൽസൺ‌ മണ്ടേല ഉൾപ്പെടെ അഞ്ച് വിദേശ പ്രമുഖർക്ക് മാത്രമെ ഈ പദവി ലഭിച്ചിട്ടുള്ളൂ എന്ന് പ്രസ്താവിച്ച് കൊണ്ട് പ്രധാനമന്ത്രി രാം​ഗൂലം പുരസ്ക്കാരത്തിൻരെ പ്രാധാന്യം എടുത്തുപറഞ്ഞു.

Modi

പ്രധാനമന്ത്രി മോദിയുടെയും പ്രധാനമന്ത്രി രാം​ഗൂലത്തിന്റെയും സാന്നിധ്യത്തിൽ ഇന്ത്യയുടെയും മൗറീഷ്യസിന്റെയും ദേശീയ ​ഗാനം ആലപിച്ച ഇന്ത്യൻ സമൂഹത്തിനായുള്ള പ്രത്യേക പരിപാടിയിലാണ് പ്രഖ്യാപനം നടന്നത്.

മൗറീഷ്യസിന്റെ ദേശീയ ദിനാഘോഷത്തിലെ മുഖ്യാതിഥിയായി ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ആഴത്തിലുള്ള നയതന്ത്ര സാംസ്കാരിക ബന്ധത്തിന് പ്രധാനമന്ത്രി മോദി അടിവരയിട്ടു. അദ്ദേഹത്തിന്റെ സന്ദർശനം ദ്വീപ് രാഷ്ട്രവുമായുള്ള ഇന്ത്യയുടെ ദീർഘകാല പങ്കാളിത്തം ആവർത്തിച്ച് ഉറപ്പിച്ചതായി വിദേശകാര്യ മന്ത്രാലയത്തിന്റെ കുറിപ്പിൽ പറയുന്നു. സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി മൗറീഷ്യസ് പ്രസിഡന്റ് ധരംബീർ ​ഗോഖൂലിനും പ്രഥമ വനിത ബൃദ്ധ ​ഗോഖൂലിനും ഒ സി ഐ കാർഡുകൾ സമ്മാനിച്ചു.

കൂടാതെ മഹാ കുംഭത്തിൽ നിന്നുള്ള വിശുദ്ധജലം, മഖാന, പ്രധാന വനിതയ്ക്ക് വിശിഷ്ടമായ ബനാറസി സാരി എന്നിവ സമ്മനാമായി നൽകി.
ഇന്ത്യാ ​ഗവർൺമെന്റുമായി സഹകരിച്ച് വികസിപ്പിച്ച് പദ്ധതിയായ മൗറീഷ്യസിലെ സ്റ്റേറ്റ് ഹൗസിലെ ആയൂർ‌വേദ ​ഗാർഡനും പ്രധാനമന്ത്രി മോദി സന്ദർശിച്ചു.

പ്രസിഡന്റ് ധരംബീർ ​ഗോഖൂലിനൊപ്പം, പരമ്പരാ​ഗത ആരോ​ഗ്യത്തിനും ഔഷധസസ്യത്തിനും ഇന്ത്യയുടെ സംഭാവനയെ പ്രതീകപ്പെടുത്തുന്ന പൂന്തോട്ടം അദ്ദേഹം പര്യവേക്ഷണം ചെയ്തു. മൗറീഷ്യസ് പ്രസിഡന്റ് ആതിഥേയത്വം വഹിച്ച പ്രത്യേക ഉച്ചഭക്ഷണ വേളയിൽ പ്രധാനമന്ത്രി മോദി ആതിഥ്യത്തിന് ഹൃദയം​ഗമമായ നന്ദി രേഖപ്പെടുത്തുകയും മൗറീഷ്യസുമായുള്ള ശാശ്വതമായ ബന്ധം ശക്തപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+