കള്ളപ്പണം: മൗറീഷ്യസ് നിക്ഷേപത്തിനും നികുതി,രണ്ടു വര്‍ഷത്തിനുളളില്‍ മോദി പിടിച്ചെടുത്തത് 71000 കോടി
ദില്ലി: കളളപ്പണം കണ്ടെത്താനുളള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് വഴിത്തിരിവാകുകയാണ് ഇന്ത്യ- മൗറീഷ്യസ് ഉടമ്പടി. മൗറീഷ്യസ് അടക്കമുളള രാജ്യങ്ങളിലെ നിക്ഷേപത്തിന് രാജ്യത്ത് നികുതി ഈടാക്കാനുളള സര്‍ക്കാര്‍ തീരുമാനമാണ് ഒട്ടേറെ കളളപ്പണക്കാരെ വലക്കാന്‍ പോകുന്നത്. മൗറീഷ്യസ്,സിംഗപൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ വിദേശ നിക്ഷേപം നടത്തുന്ന കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ഇതുവരെ അതത് രാജ്യങ്ങളില്‍ മാത്രമായിരുന്നു നികുതി അടക്കേണ്ടി വന്നിരുന്നത്. ഇന്ത്യയില്‍ നികുതി നല്‍കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല .
32 വര്‍ഷമായി തുടരുന്ന ഈ നിയമത്തില്‍ ഭേദഗതി വരുത്താന്‍ 1996 മുതല്‍ ഇന്ത്യ ശ്രമിക്കുന്നുണ്ടെങ്കിലും ഇതു വരെ ഫലം കണ്ടിരുന്നില്ല. വ്യാപകമായ തോതില്‍ കളളപ്പണനിക്ഷേപത്തിന് ഈ സംവിധാനം വഴിയൊരുക്കിയിരുന്നു. പുതിയ ഉടമ്പടി പ്രകാരമുളള നികുതി വ്യവസ്ഥകള്‍ 2017 ഏപ്രില്‍ ഒന്നു വരെയുളള വിദേശ നിക്ഷേപകര്‍ക്ക് ബാധകമല്ല. 2017 ഏപ്രില്‍ രണ്ടു മുതല്‍ 2019 മാര്‍ച്ച് വരെ വിദേശ നിക്ഷേപം നടത്തുന്നവര്‍ക്കാണ് വ്യവസ്ഥകള്‍ ബാധകം. മൗറീഷ്യസുമായുളള ഉടമ്പടി സിംഗപൂരിനും ബാധകമാണെന്ന് വിദേശമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിദേശ നിക്ഷേപത്തിന്റെ പകുതിയിലധികവും മൗറീഷ്യസ് സിംഗപൂര്‍ എന്നീ രാജ്യങ്ങളിലാണ്.

യൂറോപ്യന്‍ രാജ്യമായ സൈപ്രസുമായും സമാന ഉടമ്പടിയ്ക്ക് ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യന്‍ വിദേശ നിക്ഷപത്തിന്റെ നല്ലൊരു ശതമാനം സൈപ്രസ്സിലും നിക്ഷിപ്തമാണ്. മൗറീഷ്യസുമായുളള ഉടമ്പടി വിദേശ നിക്ഷേപം ഏകീകൃതവും സുതാര്യവുമാക്കാന്‍ സര്‍ക്കാരിനെ സഹായിക്കുമെന്നാണ് കരുതുന്നത്.കളളപ്പണത്തിനു നേരെയുളള മോദി സര്‍ക്കാരിന്റെ പോരാട്ടത്തിന്റെ വിജയം കൂടിയായും ഉടമ്പടിയെ വ്യാഖ്യാനിക്കാം.വിദേശത്തു നിക്ഷേപിച്ച കളളപ്പണം തിരിച്ചെത്തിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനു ഈ ഉടമ്പടി വലിയ നേട്ടമായി തീരുമെന്ന കണക്കുകൂട്ടലിലാണ് സാമ്പത്തിക വിദഗ്ദര്‍.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ മോദി സര്‍ക്കാര്‍ 71,000 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തതായി ധനകാര്യ വകുപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ലഘുലേഖയില്‍ അറിയിച്ചിരുന്നു. നികുതിവെട്ടിച്ച് നിക്ഷേപിച്ച 50000 കോടി രൂപയുള്‍പ്പെടെയാണിത്. നികുതിവെട്ടിപ്പും കളളപ്പണവും തടയുന്നതിനായി പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നും കളളപ്പണ ഉറവിടങ്ങള്‍ കണ്ടെത്തുന്നതിനും നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുമായി സുപ്രീം കോടതി ജഡ്ജി എം ബി ഷാ അധ്യക്ഷനായുളള പുതിയ സമിതിയ്ക്ക് രൂപം നല്‍കിയിട്ടുമുണ്ടെന്നും ലഘുലേഖയില്‍ പറയുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കള്ളക്കടത്ത് ഉത്പ്പന്നങ്ങളില്‍ നിന്നു മാത്രം 3,963 കോടി രൂപയാണ് പിടിച്ചെടുക്കാനായത്. വിവിധ ഇനങ്ങളിലായി ഈ കാലയളവില്‍ 1466 കേസുകള്‍ ചുമത്തപ്പെട്ടിട്ടുമുണ്ട് .കണക്കില്‍പ്പെടാത്ത പണം വെളിപ്പെടുത്താനുളള സര്‍ക്കാര്‍ പദ്ധതി 'വണ്‍ടൈം കംപ്ലയന്‍സ് വിന്‍ഡോ' പ്രകാരം 4,14 7കോടി രൂപയുടെ കളളപ്പണം പുറത്തുകൊണ്ടുവരാനായതായും സര്‍ക്കാര്‍ അവകാശപ്പെടുന്നു. കളളപ്പണം കൈവശം വയ്ക്കുന്നവര്‍ സ്വമേധയാ കീഴടങ്ങാന്‍ ഉദ്ദേശിച്ചുളളതായിരുന്നു പ്രസ്തുത പദ്ധതി.
കീഴടങ്ങിയവരില്‍ നിന്ന് ആസ്തിയുടെ 30 ശതമാനം നികുതിയാണ് ഈടാക്കിയിരുന്നത്. സര്‍ക്കാര്‍ പദ്ധതിയില്‍ ചേരാത്ത കളളപ്പണക്കാര്‍ പിടിയിലാവുകയാണെങ്കില്‍ സ്വത്തിന്റെ 120 ശതമാനം വരെ നികുതിയും പിഴയും നല്‍കേണ്ടിവന്നിരുന്നു. തടവു ശക്ഷയ്ക്കു പുറമേയായിരുന്നു ഇത്. എന്നാല്‍ കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി സര്‍ക്കാര്‍ പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തുന്നുവെന്ന ആരോപണവും ഇതിനിടെ ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications