വർഗീയ സംഘർഷം ഏറ്റവും കൂടുതൽ കേരളത്തിൽ!! പ്രതിപക്ഷം ബിജെപിയുടെ പ്രതിച്ഛായ തകർക്കുന്നുവെന്ന് കേന്ദ്രം

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പ്രതിപക്ഷപാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ വർഗീയ, സമുദായിക സംഘർഷങ്ങൾ നടക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു. ന്യൂനപക്ഷങ്ങൾക്ക് നേരെയുണ്ടായ ആക്രമങ്ങൾ സംബന്ധിച്ചുണ്ടായ ചർച്ചയിലാണ് മന്ത്രി അഭിപ്രായം ഉന്നയിച്ചത്.
2014-2016 കാലത്ത് രാജ്യത്ത് ഏറ്റവും കൂടുതൽ വർഗീയ സംഘർഷമുണ്ടായത് കേരളം, ഉത്തർപ്രദേശ്, ബംഗ്ലാൾ എന്നീ സംസ്ഥാനങ്ങളിലാണെന്നു റിജിജു പറഞ്ഞു. ഇകാലഘട്ടത്തിൽ രജിസ്റ്റർ ചെയ്ത് പോലീസ് കണക്കുകൾ ഉദ്ധരിച്ചാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഇതിനെതിരെ പ്രതിപക്ഷം എതിർപ്പ് അറിയിച്ചപ്പോൾ സംസ്ഥാന സർക്കാകരുകൾ സമർപ്പിച്ച കണക്കുകളാണെന്നു മന്ത്രി പറഞ്ഞു. പ്രതിപക്ഷപാർട്ടികൾ ഏപ്പോഴൊക്കെ ബിജെപിയുടെ പ്രതിശ്ചായ നശിപ്പിക്കാൻ ശ്രമിക്കുന്നുവോ അപ്പോഴെല്ലാം പാർട്ടി കൂടുതൽ ശക്തിയായി ഉയർന്നു വരുമെന്നും റിജിജു പറഞ്ഞു.

kiran rijju

കിരൺ റിജിജുവിന്റെ മറുപടിയെ തുടർന്ന് കോൺഗ്രസും ഇടതുപക്ഷവും സഭ ബഹിഷ്കരിച്ചു.. ഗോ സംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന ആക്രമങ്ങൾ സർക്കാരിന്റെ പിന്തുണയുണ്ടെന്നു കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഗാർഖെ ആരോപിച്ചു. കൂടാതെ കേരളത്തിൽ ഒരാൾ മരിച്ചപ്പോൾ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തി. എന്നാൽ ഗോരക്ഷയുടെ പേരിൽ ത കൊലപാതകങ്ങൾ നടക്കുമ്പോൾ ആരോടും ഒന്നും ചോദിക്കാനില്ലെയെന്നും ഗാർഖെ ആരാഞ്ഞു.

മോദി സർക്കാർ ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും എതിരായാണ് പ്രവർത്തിക്കുന്നത്. ഗോരക്ഷയുടെ പേരിൽ ആൾക്കൂട്ട ആക്രമങ്ങൾക്ക് ഇരയാകുന്നത് ഇത്തരം ജനവിഭാഗങ്ങളാണ്.രാജ്യത്ത് നടക്കുന്നത് മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് .ബിജെപി- ആർഎസ്എസ് ബന്ധമുള്ള സംഘടനകളാണ് ആക്രമം നടത്തുന്നത്. ഇതിന് മന്ത്രിമാരുടേയും നേതാക്കൻമാരുടേയും പിന്തുണക്കുകയാണെന്നും ഖർഗെ പറഞ്ഞു.പ്രധാനമന്ത്രി പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ ബന്ധമില്ല.ഗാന്ധിജിയും ഗുരുനാനാക്കും ശ്രീനാരായണഗുരുവും പഠിപ്പിക്കുന്ന സന്ദേശങ്ങൾക്ക് വിരുദ്ധമായിട്ടാണ് രാജ്യത്ത് നടക്കുന്നത്. ആൾക്കൂട്ടക്കൊല നടത്തിയവർക്കെതിരെ എന്തു നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്നും ഖർഗെ ചോദിച്ചു.

English summary
THE maximum communal violence-related incidents over the past three years were registered in states ruled by Opposition parties, Kiren Rijiju, Minister of State for Home, told the Lok Sabha on Monday, as the government took an aggressive stance while replying to a discussion on “mob lynchings.”
Please Wait while comments are loading...