യുപി തെരഞ്ഞെടുപ്പിനായി കോടികള്‍ സൂക്ഷിച്ചു; കറന്‍സി മാറ്റം വേണ്ടെന്ന് മുലായവും മായാവതിയും
മോദി സര്‍ക്കാര്‍ ഒരു മുന്നറിയിപ്പുമില്ലാതെ ജനങ്ങള്‍ക്കുമേലെ അടിയന്തിരാവസ്ഥ അടിച്ചേല്‍പ്പിച്ചിരിക്കുകയാണെന്നാണ് മുലായം സിങ് യാദവ് പറയുന്നത്.
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ 500, 1,000 നോട്ടുകള്‍ അസാധുവാക്കാന്‍ തീരുമാനിച്ചതോടെ ഏറ്റവും കൂടുതല്‍ തിരിച്ചടി കിട്ടിയത് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ്. പ്രത്യേകിച്ചും ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ കോടിക്കണക്കിന് രൂപയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനായി ശേഖരിച്ചുവച്ചിരുന്നത്. കനത്ത തിരിച്ചടിയാണ് സര്‍ക്കാര്‍ തീരുമാനത്തോടെ പാര്ട്ടികള്ക്കേറ്റിരിക്കുന്നത്.
അതുകൊണ്ടുതന്നെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എസ്പിയുടെ മുലായം സിങ് യാദവും ബിഎസ്പിയുടെ മായാവതിയും ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. 1970ലെ അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്നും കറന്‍സി അസാധുവാക്കിയ സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

മോദി സര്‍ക്കാര്‍ ഒരു മുന്നറിയിപ്പുമില്ലാതെ ജനങ്ങള്‍ക്കുമേലെ അടിയന്തിരാവസ്ഥ അടിച്ചേല്‍പ്പിച്ചിരിക്കുകയാണെന്നാണ് മുലായം സിങ് യാദവ് പറയുന്നത്. ഇലക്ഷന് ലാക്കാക്കിയാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടി. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ കാണുന്നില്ല. പ്രതിദിന ചെലവിനുപോലും ഇല്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും മുലായം പറഞ്ഞു.
പ്രമുഖരായ വ്യവസായികളെ സഹായിക്കാനാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെന്നാണ് മായാവതിയുടെ വിമര്‍ശനം. യുപി തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് മാത്രമാണ് മോദി സര്‍ക്കാരിന് കള്ളപ്പണത്തെക്കുറിച്ച് ബോധ്യമാകുന്നത്. രണ്ടരവര്‍ഷമായിട്ടും ഇതിനെതിരെ ഒന്നും ചെയ്തിട്ടില്ല. 90% ജനങ്ങളും ഇപ്പോഴത്തെ തീരുമാനത്തില്‍ അസന്തുഷ്ടരാണെന്നും മായാവതി പറഞ്ഞു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications