കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

100 കോടിയുടെ നികുതി വെട്ടിപ്പ് മായാവതിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്

  • By Desk
Google Oneindia Malayalam News

ദില്ലി: ബിഎസ്പി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന മായാവതിയുടെ മുന്‍ സെക്രട്ടറിയുടെ വസതിയില്‍ ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്. 100 കോടി രൂപയുടെ നികുതി വെട്ടിപ്പിന് നടത്തിയെന്ന സംശയത്തെ തുടര്‍ന്നാണ് റെയ്ഡ്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ നേതാറാമിന്‍റെ ഉടമസ്ഥതയിലുള്ള വിവിധ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. മായാവതി ഗവര്‍ണ്‍മെന്റില്‍ 2007 2012 കാലത്ത് പ്രധാന പദവി വഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ് ഇതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

<br>മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് ഇരുട്ടടി, പ്രതിപക്ഷ നേതാവിന്റെ മകന്‍ പാര്‍ട്ടി വിട്ടു!!
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് ഇരുട്ടടി, പ്രതിപക്ഷ നേതാവിന്റെ മകന്‍ പാര്‍ട്ടി വിട്ടു!!

ദില്ലിയിലെയും ഉത്തര്‍പ്രദേശിലെ ലക്‌നൗവിലെയും 12 ഇടങ്ങളിലായാണ് റെയ്ഡ് നടന്നത്. ബിഎസ്പി ടിക്കറ്റില്‍ ലോകസഭയിലേക്ക് മത്സരിക്കാന്‍ റാം ഒരുങ്ങുന്നതായും പറയുന്നു. മായാവതിയുടെ ഭരണകാലത്തെ വിശ്വസ്തനായ റാം 100 കോടി രൂപ നികുതി വെട്ടിപ്പിനെ തുടര്‍ന്നാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.

income-tax-18-149

1979 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് നെത് റാം. ഉത്തര്‍പ്രദേശ് എയറോനോട്ടിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഡയറക്ടറായി വിരമിച്ച നേതാറാം രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങുന്നതിനിടെയാണ് ഇത്. മായാവതിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി അഞ്ച് വര്‍ഷക്കാലം പ്രവര്‍ത്തിച്ച നേതാറാം അഖിലേഷ് യാദവ് അധികാരത്തിലെത്തിയപ്പോള്‍ അപ്രധാന പോസ്റ്റുകളിലേക്ക് തഴയപ്പെടുകയായിരുന്നു. അഖിലേഷ് യാദവിനെതിരെ അനധികൃത ഖനനത്തിനെതിരെ സിബിഐ അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് മഹാഖഡ്ബന്ധനത്തിലെ മായാവതിയുടെ സംഘത്തിനെതിരെ ഇത്തരം ആരോപണം.

English summary
Mayawatis foremer principal secretary was raided by Income tax department for tax invasion of 100 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X