കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയില്‍ ഇറച്ചിയും മീനും നിരോധിച്ചു, മുംബൈ വെജിറ്റേറിയന്‍ നഗരമാകും

  • By Sruthi K M
Google Oneindia Malayalam News

മുംബൈ: മുംബൈക്കാര്‍ക്ക് ഇനി നാല് ദിവസത്തേക്ക് നോണ്‍ വെജ് കഴിക്കാന്‍ കഴിയില്ല. ഇറച്ചിക്കും മീനിനും മുംബൈയില്‍ നിരോധനം ഏര്‍പ്പെടുത്തി. മുംബൈയില്‍ നടക്കുന്ന ഉത്സവത്തിന്റെ ഭാഗമായാണ് ഇറച്ചിയും മീനും നാല് ദിവസത്തേക്ക് നിരോധിച്ചത്. ജൈനമതക്കാര്‍ ആചരിക്കുന്ന ഉപവാസ ഉത്സവം പര്‍യുഷാന്‍ സെപ്തംബര്‍ 11 മുതല്‍ 18 വരെയാണ് നടക്കുക.

പര്‍യുഷാന്‍ ഉത്സവത്തിന്റെ ഭാഗമായിട്ടാണ് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മൃഗങ്ങളെ കൊല്ലുന്നതിനു നിരോധനം ഏര്‍പ്പെടുത്തിയത്. സെപ്തംബര്‍ 10,13,17,18 ദിവസങ്ങളിലാണ് മുംബൈ നഗരങ്ങള്‍ തികച്ചും വെജിറ്റേറിയന്‍ നഗരമാകാന്‍ പോകുന്നത്. മാട്ടിറച്ചി, കോഴിയിറച്ചി, മീന്‍ കടകള്‍ എന്നിവ തുറക്കാനും മൃഗങ്ങളെ കൊല്ലാനും പാടില്ലെന്നാണ് നിര്‍ദ്ദേശം.

market-fish

പര്‍യുഷാന്‍ ഉത്സവത്തിന്റെ ഭാഗമായി ഇറച്ചിക്കും മീനിനും നിരോധനം ഏര്‍പ്പെടുത്തണമെന്ന് ബിജെപിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ നിരോധനത്തിനെതിരെ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഒരു മത വിശ്വാസികള്‍ക്കുവേണ്ടി മറ്റു മതക്കാര്‍ എന്തിനു ഇങ്ങനെ ചെയ്യണമെന്ന വാദവുമായിട്ടായിരുന്നു പ്രതിഷേധങ്ങള്‍ നടന്നത്. മറ്റുള്ളവര്‍ എന്തു ഭക്ഷിക്കണമെന്ന് തീരുമാനിക്കുന്നത് ശരിയല്ലെന്നും പ്രതിഷേധക്കാര്‍ പ്രതികരിച്ചു.

എന്നാല്‍, പ്രതിഷേധക്കാരുടെ ആവശ്യങ്ങളൊന്നും അംഗീകരിക്കാതെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം രണ്ട് ദിവസമായിരുന്നു നിരോധനം ഏര്‍പ്പെടുത്തിയത്. ഇന്നത് നാല് ദിവസമാക്കിയിരിക്കുകയാണ്.

English summary
banned meat in Mumbai for four days during the Jain fasting season of Paryushan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X