കാമ്പസ് ഇന്റര്‍വ്യൂ; എഞ്ചിനീയര്‍മാര്‍ക്ക് ശമ്പള വാഗ്ദാനം കുത്തനെ കുറയുന്നു

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: രാജ്യത്തെ വളര്‍ച്ചാ നിരക്ക് കുറയുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇതിന്റെ പ്രത്യാഘാതം കാമ്പസുകളിലേക്കും. ഈവര്‍ഷം മുംബൈ ഐഐടി കാമ്പസുകളില്‍ ഇന്റര്‍വ്യൂ വഴി ലഭിച്ച ശമ്പള വാഗ്ദാനം കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 4.3 ശതമാനം കുറവാണെന്നാണ് റിപ്പോര്‍ട്ട്. ഐടി, ഉത്പാദന മേഖലയിലെ ലാഭം ഇടിഞ്ഞതാണ് ശമ്പളത്തിലും പ്രതിഫലിച്ചതെന്ന് കമ്പനികള്‍ പറയുന്നു.

2016-17 വര്‍ഷത്തില്‍ 9.38 ലക്ഷമാണ് വിദ്യാര്‍ഥികള്‍ക്ക് വിവിധ കമ്പനികളില്‍നിന്നും ലഭിച്ച ശരാശരി വാര്‍ഷിക ശമ്പള വാഗ്ദാനം. ഇത് 2015-16ല്‍ 9.8 ലക്ഷമായിരുന്നു. ആറുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഏറ്റവും ഉയര്‍ന്ന വാര്‍ഷിക ശമ്പളം 10 ലക്ഷം രൂപയാണ്. അവസാന വര്‍ഷം ഇത് 11.41 ആയിരുന്നു.

engineer-13-1505276678.jpg -Properties

സാധാരണ രീതിയില്‍ ഐടി കമ്പനികളാണ് വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്യാറുള്ളത്. എന്നാല്‍, മിക്ക കമ്പനികളില്‍ നിന്നും കൂട്ടപിരിച്ചുവിടലിന്റെ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ചില കമ്പനികള്‍ മാത്രമാണ് യുവ എഞ്ചിനീയര്‍മാരെ തെരഞ്ഞെടുക്കാന്‍ മുന്നോട്ടുവന്നിരിക്കുന്നത്. 184 പേര്‍ക്കാണ് ഇത്തവണ ഐടി കമ്പനികളില്‍ നിന്നും ജോലിവാഗ്ദാനം. കഴിഞ്ഞവര്‍ഷം ഇത് 270 ആയിരുന്നു.

കമ്പനികള്‍ കൂട്ടത്തോടെ ശമ്പളം കുറച്ചതില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. ഐഐടി പോലുള്ള മേഖലകളിലെ വിദ്യാര്‍ഥികളുടെ ഭാവിപോലും സുരക്ഷിതമല്ലാതായി മാറിക്കൊണ്ടിരിക്കുകയാണെന്നാണ് രക്ഷിതാക്കളുടെ ആശങ്കയ്ക്ക് കാരണം. ഐഐടി മുംബൈ അധികൃതര്‍ ഇക്കാര്യം ഗൗരവമായാണ് നോക്കിക്കാണുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Median salaries for IIT-B students fall for first time in 6 years to Rs 9.4 lakh,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്