Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളത്തെ 'നീറ്റായി' വെട്ടി!ആറ് പ്രാദേശിക ഭാഷകളില്‍ നീറ്റ് പരീക്ഷയെഴുതാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി

തമിഴ്, തെലുങ്ക്, ഗുജറാത്തി, മറാഠി, ആസാമീസ്, ബംഗാളി എന്നീ ഭാഷകളില്‍ നീറ്റ് പരീക്ഷയെഴുതാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി.

ദില്ലി: അടുത്ത അധ്യയന വര്‍ഷം മുതല്‍ മെഡിക്കല്‍ പ്രവേശന യോഗ്യതാ പരീക്ഷയായ നീറ്റ്(നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) ആറ് പ്രാദേശിക ഭാഷകളില്‍ എഴുതാം. തമിഴ്, തെലുങ്ക്, ഗുജറാത്തി, മറാഠി, ആസാമീസ്, ബംഗാളി എന്നീ ഭാഷകളില്‍ നീറ്റ് പരീക്ഷയെഴുതാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി.

ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായിരുന്നു ഇതുവരെ നീറ്റ് പരീക്ഷ നടത്തിയിരുന്നത്. സംസ്ഥാനങ്ങള്‍ നടത്തിയിരുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ റദ്ദ് ചെയ്ത് ഏകീകൃത പരീക്ഷാ സംവിധാനം രാജ്യത്ത് നടപ്പിലാക്കിലായതിന്റെ പശ്ചാത്തലത്തിലാണ് വിവിധ പ്രാദേശിക ഭാഷകളില്‍ പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയത്. ഏതേ ഭാഷയില്‍ പരീക്ഷയെഴുതിയാലും വിദ്യാര്‍ത്ഥികള്‍ക്ക് അഖിലേന്ത്യാ ക്വാട്ടയിലും സംസ്ഥാന സര്‍ക്കാര്‍ ക്വാട്ടയിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പ്രവേശനത്തിന് യോഗ്യതയുണ്ടാകും. പരീക്ഷ എഴുതുന്ന ഭാഷ ഒരിക്കലും യോഗ്യതയുടെ മാനദണ്ഡമായി കണക്കാക്കില്ല.

സംസ്ഥാന സിലബസുകാര്‍ക്ക് സഹായകം

സംസ്ഥാന സിലബസുകാര്‍ക്ക് സഹായകം

നീറ്റ് പരീക്ഷ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രം നടത്തുന്നത് കാരണം വിവിധ സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പിന്നോക്കം പോകുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ആറ് പ്രാദേശിക ഭാഷകളില്‍ കൂടി പരീക്ഷയെഴുതാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

മലയാളത്തെ പരിഗണിച്ചതേയില്ല...

മലയാളത്തെ പരിഗണിച്ചതേയില്ല...

പ്രാദേശിക ഭാഷകളില്‍ പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയപ്പോള്‍ മലയാളത്തെ സര്‍ക്കാര്‍ പരിഗണിച്ചതേയില്ല. തമിഴ്, തെലുങ്ക് തുടങ്ങിയ പ്രാദേശിക ഭാഷകളില്‍ പരീക്ഷയെഴുതാന്‍ അനുമതി നല്‍കിയപ്പോളാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്ന കേരളത്തിലെ പ്രാദേശിക ഭാഷയെ പരിഗണിക്കാതിരുന്നത്.

ഭാഷ യോഗ്യതയ്ക്ക് മാനദണ്ഡമാകില്ല

ഭാഷ യോഗ്യതയ്ക്ക് മാനദണ്ഡമാകില്ല

വിവിധ പ്രാദേശിക ഭാഷകളില്‍ പരീക്ഷയെഴുതാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയും അനുമതി നല്‍കിയത് സംസ്ഥാന സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് നേട്ടമാകുക. എന്നാല്‍ പ്രവേശനത്തിന് പരീക്ഷയെഴുതുന്ന ഭാഷ ഒരിക്കലും മാനദണ്ഡമാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളും ഇംഗ്ലീഷിലാണ് മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതാറുള്ളത്.

ഏകീകൃത പ്രവേശന പരീക്ഷ

ഏകീകൃത പ്രവേശന പരീക്ഷ

വര്‍ഷങ്ങളായി വിവിധ സംസ്ഥാനങ്ങള്‍ നടത്തിയിരുന്ന സംസ്ഥാനതല മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ 2017-18 വര്‍ഷം മുതല്‍ ഉണ്ടാകില്ല. അടുത്ത വര്‍ഷം മുതല്‍ അഖിലേന്ത്യാ ക്വാട്ടയിലേക്കും സംസ്ഥാന സര്‍ക്കാര്‍ സീറ്റുകളിലേക്കുമടക്കം നീറ്റ് പരീക്ഷയുടെ സ്‌കോര്‍ അനുസരിച്ചാകും പ്രവേശനം നടത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+