മെഡിക്കല്‍ സീറ്റ് വാഗ്ദാനം;25 ലക്ഷം തട്ടി

ഷൈന അശ്വിനി കുമാര്‍ എന്ന വിദ്യാര്‍ഥിനിയെ എംബിബിഎസ് സീറ്റ് നല്‍കാമെന്ന് വാഗ്ദാം ചെയ്ത് പറ്റിച്ചത് ബാംഗ്ലൂരില്‍ നിന്നുളള ഒരാളാണ്. നീരജ് സിംഗ് എന്നാണ് ഇയാള്‍ പേര് പറഞ്ഞത്. ഹേസരഘട്ടയിലെ സപ്തഗിരി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് റിസര്‍ച്ച് സെന്ററില്‍ സീറ്റ് വാങ്ങി നല്‍കാമെന്നായിനരുന്നു വാഗ്ദാനം.
സ്ഥാപനത്തിന്റഎ വെബ്‌സൈറ്റ് അഡ്രസ് ലാന്‍ഡ് സൈന്‍ നമ്പര്‍ എന്നിവ നീരജ് പെണ്‍കുട്ടിയ്ക്ക് കൈമാറി. നീരജ് നല്‍കിയ നമ്പരില്‍ വിളിച്ചപ്പോള്‍ കൊളെജില്‍ ഒരു എംബിബിഎസ് സീറ്റ് ഉണ്ടെന്നും മറ്റൊരാള്‍ ഉപേക്ഷിച്ച സീറ്റാണെന്നും പറഞ്ഞു.
പിന്നീട് നീരജ് പെണ്‍കുട്ടിയെയും അച്ഛനെയും വിളിയ്ക്കുകയും ഒരു ലക്ഷം രൂപ ദയാനന്ദ് എന്നയാളുടെ ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടിലേക്ക്( No. 843610110008475) ഇടാനും ആവശ്യപ്പെട്ടു. സംശയകരമായി ഒന്നും തോന്നിയില്ലെന്നും കൊളെജ് ചെയര്‍മാന്റെ പേര് ദയാനന്ദ് എന്നാണെന്നും തട്ടിപ്പിനിരയായ വിദ്യാര്‍ഥിയുടെ പിതാവ് പറഞ്ഞു. നീരജിനെ വിളിച്ച പണം അക്കൗണ്ടിലിട്ട കാര്യം പറഞ്ഞു. സീറ്റിന് 45 ലക്ഷം രൂപയാണെന്നും ഇതില്‍ 25 ലക്ഷം രൂപ പണമായി തനിയ്ക്ക് നല്‍കണമെന്നും നീരജ് പറഞ്ഞു. തുടര്‍ന്നാണ് പെണ്‍കുട്ടിയ്ക്കും കുടുംബത്തിനും സംശയം തോന്നുന്നത്.












Click it and Unblock the Notifications