കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസബിനെ തുക്കിലേറ്റിയത് മറക്കാനാവത്ത സംഭവം; മുകളിൽ നിന്ന് സമ്മർദം, വെളിപ്പെടുത്തലുമായി മുൻ ജയിൽ ഐജി

ഭീകരൻ അജ്മൽ കസബിന് രഹസ്യമായി തുക്കി കൊല്ലാൻ ഉന്നതിങ്ങളിൽ നിന്ന് സമ്മർദമുണ്ടായിരുന്നു.

  • By Ankitha
Google Oneindia Malayalam News

മുംബൈ: മുംബൈ ഭീകരാക്രമണ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്നത്തെ ജയിൽ ഐജി മീരൻ ബൊർവാങ്കർ. ഭീകരൻ അജ്മൽ കസബിന് രഹസ്യമായി തുക്കി കൊല്ലാൻ ഉന്നതിങ്ങളിൽ നിന്ന് സമ്മർദമുണ്ടായിരുന്നു.

jail ig

ഹണിപ്രീത് വീണ്ടും പറ്റിച്ചു? എപ്പോൾ കീഴടങ്ങും, കൈ മലർത്തി പോലീസ്...ഹണിപ്രീത് വീണ്ടും പറ്റിച്ചു? എപ്പോൾ കീഴടങ്ങും, കൈ മലർത്തി പോലീസ്...

കസബിനെ തൂക്കിക്കൊന്ന ശേഷം മൂന്ന് നാല് ദിവസത്തേയ്ക്ക് തലയിലൊരു കല്ല് വച്ചതു പോലെയായിരുന്നു ജീവിതമെന്നും മീരൻ ബൊർവാങ്കർ പറഞ്ഞു. കഴിഞ്ഞ ആഴ്ചയായിരുന്നു 36 വർഷത്തെ പോലീസ് സേവനത്തിനു ശേഷം മീരാൻ വിരമിച്ചത്.

കസബിന്റ വധശിക്ഷ

കസബിന്റ വധശിക്ഷ

മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ അജ്മൽ കസബിനെ തുക്കിലേറ്റിയ ദിവസം വല്ലാത്ത മാനസിക സമ്മർദം അനുഭവപ്പെട്ടതായി മീരാൻ പറഞ്ഞു.തലേ ദിവസം മൊബൈൽ ഫോൺ പോലും ഉപയോഗിച്ചിരുന്നില്ലെന്നും ഇവർ വ്യക്തമാക്കി

 ആദ്യത്തെ വധശിഷ

ആദ്യത്തെ വധശിഷ

ഐജി മീരൻ ബൊർവാങ്കരിന്റെ ഔദ്യോഗിക ജീവിതത്തിലെ ആദ്യത്തെ വധശിക്ഷ നടപ്പിലാക്കിയത് കസബിന്റേതായിരുന്നു.

 പ്രത്യേക ചട്ടങ്ങൾ

പ്രത്യേക ചട്ടങ്ങൾ

വധശിക്ഷ നടപ്പിലാക്കുന്നതിന് പ്രത്യേക ചട്ടങ്ങളുണ്ട്. പ്രതിയുടെ ഭാരം, ഉയരം ഇതിനെല്ലാം തുല്യമായ നിലയിൽ മണൽ ചാക്ക് ഒരുക്കണം . പിന്നീട് തൂക്കി കൊലയുടെ പരിശീലനം ചെയ്യണം. ഇതിനു ശേഷമാണ് പ്രതിയെ തൂക്കിലേറ്റുന്നത്.

 ഉൾകൊള്ളാൻ സാധിച്ചില്ല

ഉൾകൊള്ളാൻ സാധിച്ചില്ല

കസബിനെതിരെയുള്ള വിധി നടപ്പിലാക്കാനുളള തയ്യാറെടുപ്പുകൾ കണ്ടപ്പോൾ ആദ്യം ഇത് ഉൾകൊള്ളാൻ സാധിച്ചില്ലെന്നും മീരാൻ പറയുന്നുണ്ട്.'' താൻ ജോലി ചെയ്യുകയാണ് . വിധിക്കപ്പെട്ട വ്യക്തിയോട് എന്തെങ്കിലും നീതികേട് കാട്ടിയെന്നല്ലാണ് ഇതിന്റെ അർഥം. എന്നിരുന്നാലും തൂക്കി കൊല നടത്തുന്നവർക്ക് കൗൺസിലിങ് വളരെ ആവശ്യമാണെന്നും മീരാർ പറഞ്ഞു.''.

വീണ്ടും വധശിക്ഷ

വീണ്ടും വധശിക്ഷ

കസബിന്റെ വധശിക്ഷയ്ക്ക് ശേഷം യാക്കൂബ് മേമന്റെ വധശിഷയ്ക്ക് മേൽ നോട്ടം വഹിച്ചിരുന്നു. എന്നാൽ യാക്കൂബ് മേമന്റെ വധശിഷ നടപ്പിലാക്കുന്ന കാര്യം പരസ്യമായി വെളിപ്പെടുത്തിയിരുന്നു

യാക്കൂബിന്റെ ഭാര്യയെ കണ്ടിരുന്നു

യാക്കൂബിന്റെ ഭാര്യയെ കണ്ടിരുന്നു

യാക്കൂബിന്റെ മകളുടെ പാസ്പോർട്ട് വിഷയത്തിൽ താൻ ഇടപെട്ടതായി മുൻ ഐജി വെളിപ്പെടുത്തി. ദുബായിൽ വച്ച് മകൾ ജനിച്ചപ്പോൾ ഇന്ത്യൻ എംബസിയെ അറിയിച്ചില്ലായിരുന്നു. ഇതിനായി ഇവർ നിരവധി തവണ പാസ്പോർട്ട് ഓഫീസിൽ കയറി ഇറങ്ങിയിരുന്നു. തുടർന്നാണ് താൻ ഇടപെട്ടതെന്നും. അതിനു ശേഷം ഇരുവരും തന്നെ വന്ന് സന്ദർശിച്ചതായും ഇവർ പറഞ്ഞു.

English summary
Meeran Chadha Borwankar who retired on Saturday after 36 years of police service, spoke to The Indian Express about her career — from the police officer Haseena Bano wanted transferred to handling Sanjay Dutt’s incarceration in Pune and the hangings of Ajmal Kasab and Yakub Memon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X