കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷ് മുതല്‍ മോദി വരെ: ബിഹാര്‍ തിരഞ്ഞെടുപ്പിലെ താരങ്ങള്‍ ഇവര്‍!

  • By Muralidharan
Google Oneindia Malayalam News

പട്‌ന: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് പ്രധാന എതിരാളി കോണ്‍ഗ്രസ് ആയിരുന്നു. ഹരിയാനയിലും മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് തന്നെ. എന്നാല്‍ ബിഹാറിലെത്തുമ്പോള്‍ കഥ അതല്ല. നിതീഷ് കുമാറിന്റെ തട്ടകമാണ് ബിഹാര്‍. ബി ജെ പിക്കൊപ്പം നിന്ന് വളര്‍ന്ന്, ഇപ്പോള്‍ എതിര്‍ പാളയത്തില്‍ നില്‍ക്കുന്ന നിതീഷ് കുമാര്‍. ബിഹാറിലെ മുഖ്യമന്ത്രി.

കോണ്‍ഗ്രസിന് ഇന്ന് ഇവിടെ എടുത്തുപറയാന്‍ ഒരു മേല്‍വിലാസമില്ല. ആകെയുള്ളത് നാലേ നാലേ സീറ്റുകളാണ്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിനെ തോല്‍പിച്ചാല്‍ ഭരണം എന്ന സ്ഥിതി ഇവിടെയില്ല. മോദി തരംഗത്തിലും ഇവിടെ വോട്ട് വീഴും എന്ന് പറയാന്‍ പറ്റില്ല. വോട്ട് പിടിക്കാന്‍ നിതീഷ് കുമാര്‍ മുതല്‍ ലാലു പ്രസാദ് വരെയുള്ള ലോക്കല്‍ നേതാക്കളുണ്ട്. ബിഹാര്‍ ഇലക്ഷനില്‍ വിധി നിര്‍ണയിക്കാന്‍ കഴിവുള്ള നേതാക്കന്‍മാരെ കാണൂ...

നിതീഷ് കുമാര്‍

നിതീഷ് കുമാര്‍

പാര്‍ട്ടി ഏതുമായിക്കൊള്ളട്ടെ, ബിഹാറിലെ സര്‍വ്വസമ്മതനായ മുഖ്യമന്ത്രിയാണ് നിതീഷ് കുമാര്‍. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റ നിതിഷ് കുമാര്‍ മുഖ്യമന്ത്രി പദം ഏറ്റെടുത്ത് തിരിച്ചുവരവിന് ശ്രമിക്കുകയാണ്. ബി ജെ പി എതിര്‍പക്ഷത്താണ് എന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ എല്ലാം കൊണ്ടും നിതീഷിന് അനുകൂലമാണ് ബിഹാറിലെ സ്ഥിതി.

സുശീല്‍ കുമാര്‍ മോദി

സുശീല്‍ കുമാര്‍ മോദി

ബിഹാറില്‍ ബി ജെ പി ഉറ്റുനോക്കുന്ന നേതാവ്. മോദി രണ്ടാമന്‍ അഥവാ ബിഹാറിന്റെ മോദി. കേവല ഭൂരിപക്ഷം നേടിയാല്‍ ബിഹാറില്‍ ബി ജെ പിയുടെ മുഖ്യമന്ത്രിയാകുക സുശീല്‍ കുമാര്‍ മോദിയായിരിക്കും എന്നാണ് പറയപ്പെടുന്നത്. നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്ന പരിചയവും 63 കാരനായ മോദിക്കുണ്ട്.

ലാലു ഇപ്പോഴും ശക്തന്‍

ലാലു ഇപ്പോഴും ശക്തന്‍

കാലിത്തീറ്റ കുംഭകോണത്തിന്റെ ചരിത്രമുണ്ടെങ്കിലും നിതീഷ് കുമാറിന്റെ ഒപ്പം കൂടി ഇമേജ് നന്നാക്കലിന്റെ പാതയിലാണ് ലാലു പ്രസദ് യാദവ്. 67 കാരനായ ലാലുവിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല പക്ഷേ വോട്ട് മറിക്കാന്‍ കഴിയും. എത്ര എവിടെ എന്നൊക്കെ തിരഞ്ഞെടുപ്പ് കഴിഞ്ഞാലേ പറയാന്‍ പറ്റൂ എന്ന് മാത്രം.

പാസ്വാന്‍ ബി ജെ പിക്കൊപ്പം

പാസ്വാന്‍ ബി ജെ പിക്കൊപ്പം

ലോക്ജനശക്തി പാര്‍ട്ടി തലവന്‍ രാം വിലാസ് പാസ്വാന്‍ ഇത്തവണ ബി ജെ പിക്ക് ഒപ്പം ചേര്‍ന്നാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അതിന്റെ ഗുണവും കിട്ടി. ഇത്തവണ എന്‍ ഡി എ സഖ്യത്തിന്റെ പ്രധാന പ്രചാരകന്‍ 69 കാരനായ പാസ്വാനാണ്. ബിഹാറിലെ പ്രമുഖ ദളിത് നേതാവ് കൂടിയാണ് കേന്ദ്രമന്ത്രി പാസ്വാന്‍.

ജിതന്‍ റാം മഞ്ജി

ജിതന്‍ റാം മഞ്ജി

കോണ്‍ഗ്രസ്, ജെ ഡി യു, ആര്‍ ജെ ഡി എന്ന് തുടങ്ങി എല്ലാ പ്രമുഖ പാര്‍ട്ടികളിലും മത്സരിച്ച പരിചയസമ്പത്തുണ്ട് മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജിക്ക്. ഇത്തവണ ബി ജെ പി സഖ്യത്തില്‍ മത്സരിക്കുന്നു. നിതീഷ് കുമാറിന് വേണ്ടി മുഖ്യമന്ത്രി സ്ഥാനം ഒഴിയാത്തതില്‍ പാര്‍ട്ടി പുറത്താക്കിയ മഞ്ജി ഹിന്ദുസ്ഥാനി ആവാം മോര്‍ച്ച സെക്കുലര്‍ എന്നൊരു പാര്‍ട്ടിയും തട്ടിക്കൂട്ടിയിട്ടുണ്ട്.

നരേന്ദ്ര മോദി

നരേന്ദ്ര മോദി

തിരഞ്ഞെടുപ്പ് എവിടെയും ആയിക്കോട്ടെ, ഇന്ന് ഇന്ത്യയില്‍ ഏറ്റവും പ്രമുഖനായ ക്യാംപെയ്‌നര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ. മോദി തരംഗം തീര്‍ന്നിട്ടില്ല എന്ന് ബി ജെ പി നിതീഷ് കുമാറിന് തെളിയിച്ചുകൊടുക്കുന്ന തിരഞ്ഞെടുപ്പാണ് വരാന്‍ പോരുന്നത് എന്നാണ് ബി ജെ പി പ്രവര്‍ത്തകരുടെ അവകാശവാദം.

English summary
Nitish Kumar to Sushil Kumar Modi: Meet the key players in the upcoming Bihar Assembly Election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X