മേഘാലയില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കുമോ: എംഎല്‍എ സാങ്മ പാർട്ടി വിട്ട് കോണ്‍ഗ്രസില്‍
സലെൻ സാങ്മയുടെ കടന്ന് വരവ് മേഘാലയ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസം നല്‍കുന്നു.
ഷില്ലോങ്: ഫെബ്രുവരി 27ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മേഘാലയയിൽ കൂറുമാറ്റങ്ങൾ വ്യാപകമായി തുടരുകയാണ്. ഒരു മന്ത്രി ഉൾപ്പെടെ അഞ്ച് സിറ്റിംഗ് എം എൽ എമാർ കഴിഞ്ഞയാഴ്ച പ്രാദേശിക യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എന്‍ സി പി) ഏക നിയമസഭാംഗമായ സലെൻ സാങ്മ ഇന്നലെ പാർട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേർന്നത്. ഇതോടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്ക് ഒരുങ്ങുന്ന കോണ്‍ഗ്രസിന് കൂടുതല്‍ ആവേശമായി.

മുൻ കോൺഗ്രസുകാരനായ സലെൻ 2008-ൽ വെസ്റ്റ് ഗാരോ ഹിൽസ് ജില്ലയിലെ ദലംഗിരി മണ്ഡലത്തിൽ നിന്ന് പാർട്ടി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചിരുന്നു. പിന്നീട് പാർട്ടിവിട്ട അദ്ദേഹം 2013-ൽ ഗാംബെഗ്രെയിൽ നിന്ന് (വെസ്റ്റ് ഗാരോ ഹിൽസ് ജില്ലയിലും) സ്വതന്ത്രനായി വിജയിച്ചു. 2018-ൽ എൻ സി പിക്ക് വേണ്ടി അതേ സീറ്റ് നേടിയ അദ്ദേഹം അതേ വർഷം തന്നെ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റായും നിയമിതനാവുകയായിരുന്നു.

മുൻ ലോക്‌സഭാ സ്പീക്കറും മുൻ മുഖ്യമന്ത്രിയുമായ പി എ സാംഗ്മയ്‌ക്കൊപ്പം ചേർന്ന് സ്ഥാപിതമായ ശരദ് പവാറിന്റെ എൻസിപി, 2013 ൽ പിരിഞ്ഞ് നാഷണൽ പീപ്പിൾസ് പാർട്ടി രൂപീകരിക്കുന്നതുവരെ മേഘാലയയിൽ ശക്തമായ പാർട്ടിയിലൊന്നായിരുന്നു. പി എ സാങ്മയുടെ മകൻ കോൺറാഡ് സാങ്മയുടെ നേതൃത്വത്തിലാണ് എൻ പി പി ഇപ്പോൾ സംസ്ഥാനത്ത് സഖ്യസർക്കാരിനെ നയിക്കുന്നത്.

എൻ സി പിയേക്കാൾ വലിയ വേദിയാണ് കോൺഗ്രസെന്നും അതുകൊണ്ടാണ് ജനങ്ങളെ സേവിക്കാന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയതെന്നാണ് പാർട്ടിയിൽ ചേർന്നതിന് ശേഷം സലൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് വലിയ മുന്നേറ്റം നടത്താന്‍ സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
Hair Care: താരന്‍ വിട്ടുമാറുന്നില്ലേ; എങ്കില്‍ ഈ വിദ്യകളൊന്ന് പരീക്ഷിച്ച് നോക്കൂ, വിജയം ഉറപ്പ്

"എൻ സി പിയിൽ ഞാൻ പൂർണ്ണമായും ഒറ്റയ്ക്കായിരുന്നു. ചിറകു വിടർത്താൻ കഴിയാതെ ഞാൻ കുടുങ്ങി. കോൺഗ്രസിനൊപ്പം, 'ഞാൻ' ഒരു 'ഞങ്ങൾ' ആയി മാറും, ഒരുമിച്ച് നമുക്ക് മേഘാലയയിലെ ജനങ്ങളുമായി എന്തെങ്കിലും ചെയ്യാൻ കഴിയും... അതാണ് എന്റെ പ്രധാന ലക്ഷ്യം," മലയോര സംസ്ഥാനത്ത് കോൺഗ്രസിന് "ഇപ്പോഴും ഒരു വോട്ട് ബാങ്ക്" ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു കാലത്ത് സംസ്ഥാനത്ത് പ്രബല ശക്തിയായിരുന്ന കോൺഗ്രസ് സംസ്ഥാനത്ത് തിരിച്ച് വരവിനായി വലിയ പരിശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സലന്റെ കടന്നുവരവ് തളർന്നുപോയ പാർട്ടിക്ക് നേരിയ ഉത്തേജനം നൽകുന്നു. 2021 നവംബറോടെ 17 എം എൽ എമാരും വിട്ടുപോയതിന് ശേഷം നിയമസഭയില്‍ പാർട്ടിക്ക് ഒരും എം എല്‍ എ പോലുമില്ലാത്ത സ്ഥിതിയുണ്ട്.

സലേന്‍ പാർട്ടിയിലേക്ക് കടന്ന് വന്നതോടെ കോണ്‍ഗ്രസിന് നിയമസഭയില്‍ ഒരു എം എല്‍ എയായി. ഇങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ ഒരു എം എല്‍ എയുമില്ലാതെ പാർട്ടിക്ക് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടതായിരുന്നു. അംഗങ്ങള്‍ കൂട്ടത്തോടെ തൃണമൂൽ കോൺഗ്രസിലേക്ക് കൂറു മാറുന്നതിന് മുമ്പ്, 60 അംഗ നിയമസഭയിൽ കോൺഗ്രസായിരുന്നു പ്രധാന പ്രതിപക്ഷം..












Click it and Unblock the Notifications