കശ്മീരില്‍ പ്രകോപനമുണ്ടാകും; സംയമനം പാലിക്കണമെന്ന് സേനയോട് മെഹ്ബൂബ!

  • By: Akshay
Subscribe to Oneindia Malayalam

ശ്രീനഗര്‍: കശ്മീരില്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരമാവധി സംയനം പാലിക്കാന്‍ സേനയ്ക്ക് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി നിര്‍ദേശം നല്‍കി. പ്രകോപനപരമായ സാഹചര്യത്തില്‍ സംയനം പാലിക്കാനാണ് നിര്‍ദേശം.

ശനിയാഴ്ച ബിഎസ്എഫ് നടത്തിയ വെടിവെപ്പില്‍ പ്രദേശവാസി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വിഘടനവാദികള്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. സ്വയരക്ഷയ്ക്കായി ബിഎസ്എഫ് ആകാശത്തേക്ക് വെടിവച്ചപ്പോഴാണ് യുവാവ് കൊല്ലപ്പെട്ടതെന്നാണ് ബിഎസ്എഫ് നല്‍കുന്ന വിശദീകരണം. ബിഎസ്എഫിന്റെ ആയുധങ്ങള്‍ മോഷ്ടിക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിക്കുകയും വലിയ തോതില്‍ കല്ലേറ് നടത്തുകയും ചെയ്തിരുന്നെന്നും സേന പറഞ്ഞു. ബദ്മാലൂവില്‍ ഉണ്ടായ വെടിവയ്പ്പിലാണ് സജാദ് ഹസന്‍ എന്ന യുവാവ് മരിച്ചത്.

Mehbooba Mufti

കശ്മീരില്‍ യുവാവിനെ ജീപ്പിന്റെ ബോണറ്റില്‍ കെട്ടിവെച്ച് മനുഷ്യകവചമാക്കി സൈന്യം പ്രകടനം നടത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞദിവസം വൈറലായിരുന്നു. മധ്യകശ്മീരിലെ ബുഡ്ഗാമിലെ ഗ്രാമത്തിലൂടെ സൈനികവാഹനവ്യൂഹം കടന്നുപോകുന്നതാണ് വീഡിയോയിലുള്ളത്. കല്ലെറിയുന്നവരുടെ ഗതി ഇതാണെന്ന് ജീപ്പിനുള്ളില്‍ നിന്ന് വിളിച്ചുപറയുന്നതും വീഡിയോയില്‍ കേള്‍ക്കാമായിരുന്നു. ഇതിനെതിരെയും സൈന്യത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.

കശ്മീരില്‍ ആള്‍ക്കൂട്ടം ആക്രമിക്കുമ്പോഴും സംയമനം പാലിക്കുന്ന ജവാന്‍മാരുടെ വീഡിയോ വൈറലായതിനു പിന്നാലെയാണ് പുതിയ യുവാവിനെ മനുഷ്യകവചമാക്കിയുള്ള വീഡിയോ പുറത്തുവന്നിരുന്നത്. വീഡിയോയില്‍ പ്രതിഷേധം അറിയിച്ച മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പോലീസില്‍ നിന്നും സൈന്യത്തില്‍ നിന്നും വിശദീകരണം തേടിയിരുന്നു. എന്നാല്‍ ജീവിതത്തില്‍ ഇതുവരെ ആരേയും കല്ലെറിഞ്ഞിട്ടില്ലെന്നാണ് സൈന്യം ബോണറ്റില്‍ കെട്ടിവെച്ച യുവാവ് ഫറൂഖ് അഹ്മദ് ദറിന്റെ പ്രതികരണം.

English summary
Jammu and Kashmir Chief Mehbooba Mufti on Sunday asked security forces to exercise maximum restraint during provocative situation as Valley observed complete shutdown on call of separatists to protest civilian killing by BSF men in Srinagar yesterday.
Please Wait while comments are loading...